TopTop
Begin typing your search above and press return to search.

വാക്ക് ആന്‍ഡ്‌ ടോക്; അത്ര നല്ലതല്ലെന്ന് പഠനങ്ങള്‍; നിയമവും വരുന്നു

വാക്ക് ആന്‍ഡ്‌ ടോക്; അത്ര നല്ലതല്ലെന്ന് പഠനങ്ങള്‍; നിയമവും വരുന്നു

കാരന്‍ ടര്‍ണര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നടക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണ്. ഇതു കണക്കിലെടുത്താണ് ഒരേസമയം നടക്കുകയും ഇലക്‌ട്രോണിക് ഡിവൈസുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ ന്യൂ ജഴ്സിയില്‍ നിയമം നിലവില്‍ വരുന്നത്. നടക്കുന്നതില്‍ നിന്നും എത്രത്തോളം നമ്മുടെ ശ്രദ്ധ വ്യതിചലിച്ചിരിക്കുന്നു എന്നത് ബോധ്യപ്പെടുത്താനായിത്തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലും ഈ നിയമം പരിചയപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ആളുകള്‍ എങ്ങനെയാണ് പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ എന്താണ് വെളിപ്പെടുത്തുന്നത് ?

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന അമേരിക്കക്കാരില്‍ ഏതാണ്ട് 75 ശതമാനവും പതിവായോ അല്ലെങ്കില്‍ വല്ലപ്പോഴുമോ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുക യാത്രയ്ക്കിടയിലായിരിക്കും. അമേരിക്കക്കാര്‍ പൊതുസ്ഥലങ്ങളില്‍ എങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നു എന്ന് പ്യൂ റിസര്‍ച്ച് നടത്തിയ ഒരു പഠനത്തില്‍ നിന്നും വെളിപ്പെട്ട വസ്തുതയാണ് ഇത്. എപ്പോഴും കണക്റ്റഡ് ആയ പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ ഇത് തീര്‍ത്തും ലഘുവായ ഒന്നാണോ അതോ ആവശ്യകതയാണോ എന്നുള്ളതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഈ വസ്തുത ഉയര്‍ത്തുന്നു.

ഓള്‍വെയ്സ്-ഓണ്‍ കാലഘട്ടത്തിലെ പ്രധാന ആശങ്കകളില്‍ ഒന്നാണിത് എന്ന് പ്യൂ റിസര്‍ച്ച്സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ സ്മിത്ത് പറയുന്നു. ‘വിവരങ്ങളോടും അവരവരുടെ ജോലികളോടും മുന്‍പത്തെക്കാള്‍ ഏറെ കണക്റ്റഡ് ആണ് ഓരോരുത്തരും എന്നത് സംശയമില്ലാത്ത കാര്യമാണ്.വാതിലിനു പുറത്തേക്കിറങ്ങുമ്പോള്‍ ഓഫീസ് ഡെസ്ക്ടോപ്പ് ഓഫീസില്‍ തന്നെയും ലാന്ഡ് ഫോണ്‍ വീട്ടിലും ഉപേക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ, ഇവ പലയവസരങ്ങളിലും നല്‍കുന്നത് പുതിയവെല്ലുവിളികളും മാനസിക പിരിമുറുക്കങ്ങളും ആണെന്നതിനും സംശയമില്ല’നാവിഗേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മീറ്റിംഗുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനുമാണ് പൊതുസ്ഥലങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു. കര്‍ത്തവ്യങ്ങള്‍ നടപ്പിലാക്കുന്നതും പരിചയമുള്ളവരുമായി ഇടപെടലുകള്‍ നടത്തുന്നതിനുമാണ് രണ്ടാം സ്ഥാനം. ഏതൊക്കെ തരത്തിലുള്ള ദൌത്യങ്ങളിലാണ്‌ഇവര്‍ ഏര്‍പ്പെടുന്നത് എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഈ പഠനത്തില്‍ നിന്നു ലഭ്യമാവുന്നില്ല. എന്നാല്‍ പ്യൂ സ്മാര്‍ട്ട്ഫോണ്‍ ഉപഭോഗത്തെക്കുറിച്ചു നടത്തിയ മറ്റൊരു പഠനം വ്യക്തമാക്കുന്നത് ഇതില്‍ ജോലിസംബന്ധമായ ഉത്തരവാദിത്വങ്ങള്‍, ആരോഗ്യപരമായ വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിങ്ങനെ എന്തുമാകാം എന്നാണ്

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്താല്‍ സ്വകാര്യത ആകെ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നതിനാല്‍ ജോലിപരമായ ചുമതലകള്‍ തമ്മിലുള്ള വ്യത്യാസം വിശകലനം ചെയ്യാനുള്ള പ്രയാസത്തിനാണ് ചര്‍ച്ചയില്‍ സ്മിത്ത് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

‘ഉദാഹരണത്തിന്, 27 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും മിക്കപ്പോഴും ഓണ്‍ലൈന്‍ ആയിരിക്കും. പഴയപോലെ ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ലൈന്‍ ആവുകയും അല്ലാത്തപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന അവസ്ഥയല്ല ഇന്നുള്ളത്’ സ്മിത്ത് പറയുന്നു. ഇത്തരം വസ്തുക്കളുടെ ഒരു കടലിലാണ് ഇവര്‍ ഒഴുകി നടക്കുന്നത്, ആവശ്യം ഏത് അനാവശ്യം ഏത് എന്ന് വേര്‍തിരിക്കുന്നതിന് ഒരു വഴി കണ്ടെത്താന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. ഉപയോഗിക്കുന്നതില്‍ ഏതാണ് പേഴ്സണല്‍ ഏതാണ് ഓഫീസ് ആവശ്യത്തിനുള്ളത് അല്ലെങ്കില്‍ അതിനിടയിലുള്ളത് എന്നു ചോദിച്ചാല്‍ മറുപടി കണ്ടെത്തുക എന്നതും അവര്‍ക്ക് പ്രയാസകരമായിരിക്കും’

ജോലിയും വിശ്രമവേളകളും സ്മാര്‍ട്ട്ഫോണിനോട് കൂടുതല്‍ ചേരുകയാണ് എന്നും അതൊരു വലിയ പ്രശ്നമാണ് എന്നും റോയല്‍ ഹോളോവേ പ്രൊഫസര്‍ ഗില്ല്യന്‍ സൈമോണ്‍ പറയുന്നു.സോഷ്യല്‍ മീഡിയ ഉപയോഗം ഉത്തരവാദിത്വങ്ങളെയും വിശ്രമത്തെയും ഒരുമിച്ചു ചേര്‍ക്കുന്ന വിഷയവും അവര്‍ ഉയര്‍ത്തുന്നു: ‘തൊഴിലുടമകള്‍ക്കു വേണ്ടി ബ്ലോഗ്‌, ട്വീറ്റ് എന്നിവ ചെയ്യുമ്പോള്‍ നമ്മുടെ വ്യക്തിത്വം അവര്‍ക്കുവേണ്ടി ചൂഷണം ചെയ്യപ്പെടുകയാണോ? ചെയ്ത പ്രയത്നങ്ങള്‍ക്ക് അംഗീകാരം കിട്ടാതെ ഡിജിറ്റല്‍ പ്രസന്‍സ് ഉറപ്പുവരുത്തേണ്ടതിനായി ചെയ്യുന്ന അഡിഷണല്‍ ഉത്തരവാദിത്വങ്ങള് തന്നയാണോ നമുക്ക് കൂടുതല്‍ ജോലിഭാരവും ആകുലതയും നല്‍കുന്നത്? ജോലിയ്ക്കും ജീവിതത്തിനും ഇടയില്‍ ഒരു സമയ അതിര്‍ത്തി നിലനിര്‍ത്തുന്നതിനും അപ്പുറത്തേക്ക് ഈ പ്രവര്‍ത്തനങ്ങള്‍ പോകുന്നുണ്ട്. നമ്മുടെ ഡിജിറ്റല്‍ ജോലി ജീവിതങ്ങളെ നിലനിര്‍ത്തുന്ന കര്‍ത്തവ്യങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത് .

ബാക്കപ്പ്, അപ്ഡേറ്റ് മറ്റു സാങ്കേതിക കാര്യങ്ങള്‍ എന്നിവയ്ക്കായി കണക്കില്ലാത്ത മണിക്കൂറുകള്‍ ഡിവൈസുകള്‍ക്കു മുന്നില്‍ ചെലവഴിക്കുന്ന ഡിജി-ഹൌസ്കീപ്പിംഗ് എന്നതിന്റെ വര്‍ദ്ധനവിനെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു. സെല്‍ഫ് എംപ്ലോയ്ഡ് ആയുള്ള വരുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്, എന്തെന്നാല്‍ പേഴ്സണല്‍/ഓഫീസ് വ്യത്യാസം രണ്ടുതരത്തിലുള്ള ഡിവൈസുകളും കൈകാര്യം ചെയ്യേണ്ടി വരുന്നതിനാല്‍ എന്നത് അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കുഴഞ്ഞതാണ്.

നടക്കുന്നതാവട്ടെ ഡ്രൈവ് ചെയ്യുന്നതാവട്ടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നമ്മുടെ സുരക്ഷയ്ക്ക് തന്നെ ഒരു വിലങ്ങുതടിയാവുകയാണ് എന്നതില്‍ ചോദ്യമേതുമില്ല. കൂടെക്കൂടെയുള്ള സ്മാർട്ട്ഫോൺ ഉപയോഗം എന്ന സ്വഭാവവ്യതിയാനത്തെ തടയുക എന്നതിന് പുതിയ സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പഠനങ്ങളും പരീക്ഷകളും ആവശ്യമായേക്കാം എന്ന് സൈമണും മറ്റു ഗവേഷകരും പറയുന്നു.

ഈ ഘടകങ്ങള്‍ ജോലിയും വിശ്രമവും കടന്നു പോകുന്നതായി പ്യൂവിലെ ഗവേഷകന്‍ സ്മിത്ത് അഭിപ്രായപ്പെടുന്നു. ‘ജോലിസ്ഥലം വിട്ടശേഷം വരുന്ന ഓഫീസ് മെയിലുകള്‍ക്ക് മറുപടി നല്‍കണോ വേണ്ടയോ എന്നുള്ളതിനു തീരുമാനത്തിനായി മാനസിക സംഘര്‍ഷമനുഭവിക്കുന്നതുപോലെ തന്നെ അയച്ച സന്ദേശത്തിന് സമയത്തിനു മറുപടി കിട്ടാതെ വരുമ്പോള്‍ ഭാര്യ അലോസരപ്പെടുന്നതാലോചിച്ചും ബ്രസ്സല്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ട്വിറ്റര്‍ നോട്ടിഫിക്കേഷന്‍ വന്നതില്‍ കൂടുതല്‍ അറിയാന്‍ കഴിയാതെ വരുമ്പോഴും അവര്‍ വിഷമിതരാകുന്നു’ അദ്ദേഹം പറയുന്നു.’ഇക്കാര്യങ്ങള്‍ ഉയര്‍ന്നു വരികയാണ്‌’


Next Story

Related Stories