TopTop
Begin typing your search above and press return to search.

ഫേസ്ബുക്കിന്റെ ഹാംബര്‍ഗ് ഓഫീസിനു നേരെ അക്രമം

ഫേസ്ബുക്കിന്റെ ഹാംബര്‍ഗ് ഓഫീസിനു നേരെ അക്രമം

അഴിമുഖം പ്രതിനിധി

ജര്‍മ്മനിയിലെ ഫേസ്ബുക്ക് ഓഫീസിനു നേരെ അക്രമം. കഴിഞ്ഞദിവസമാണ് അക്രമം നടന്നത്. ഹാംബര്‍ഗിലെ ഓഫീസ് കവാടത്തിന്‍റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ ഓഫീസ് ചുമരുകളില്‍ പെയിന്‍റ് കോരിയൊഴിക്കുകയും ഫേസ്ബുക്ക് ഡിസ് ലൈക് എന്ന് എഴുതുകയും ചെയ്തു. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ 20ല്‍ അധികം വരുന്ന ആളുകളാണ് അക്രമം നടത്തിയത് എന്ന് വടക്കന്‍ ജര്‍മ്മനി പോലീസ് വിഭാഗം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ അവഗണിച്ചതിനും നടപടിയെടുക്കാത്തത്തിനും ഫേസ്ബുക്ക് യൂറോപ്യന്‍ മേധാവിക്കെതിരെ ജര്‍മ്മനി അന്വേഷണത്തിനുത്തരവിട്ടിരുന്നു. ആക്രമണത്തിനു കാരണം ഇതാണെന്നും അഭ്യൂഹമുണ്ട്.


Next Story

Related Stories