UPDATES

സോഷ്യൽ വയർ

മുഖം മറയ്ക്കുന്ന ഈ വേഷം ആധുനിക ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല: അഡ്വ.സി ഷുക്കൂര്‍

ഞാൻ പർദ്ദയ്ക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നവരോട്, പർദ്ദയ്ക്കല്ല നിഖാബിനോടാണ് വിയോജിപ്പ് – അഡ്വ. സി ഷുക്കൂർ.

ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് നിരോധിച്ചതിനെ അനുകൂലിച്ച് അഡ്വക്കേറ്റ്.സി ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കാന്‍ 300 പേരുടെ ജീവന്‍ നല്‍കേണ്ടി വന്നു ശ്രീലങ്കയിലെന്നും, ഈ മുഖംമൂടിക്കെതിരെ മുസ്ലീം സമുദായത്തിനകത്ത് നിന്ന് തന്നെ ശക്തമായ പ്രതിക്ഷേധം ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും അഡ്വക്കേറ്റ്.സി ഷുക്കൂര്‍ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കുവാൻ 300 പേരുടെ ജീവൻ നൽകേണ്ടി വന്നു ശ്രീലങ്കയിൽ.
ഈ വേഷം ആധുനിക ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല.
ഈ മുഖം മൂടിക്കെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. 
ഏതായാലും ഇതു മലയാളി മുസ്ലിമിന്റ സ്വത്വം വിളിച്ചു പറയുന്നതല്ല.

ശ്രദ്ധിക്കുക: ഞാൻ പർദ്ദയ്ക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നവരോട്, പർദ്ദയോടല്ല നിഖാബിനോടാണ് വിയോജിപ്പ്. മുഖംമൂടി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് വസ്ത്ര സ്വാതന്ത്ര്യമായി കാണുവാൻ കഴിയില്ല. അതു സുരക്ഷയുടെ പ്രശ്നമാണ്. 
എന്റെ സുരക്ഷ മാത്രമല്ല , നിങ്ങളുടെ സുരക്ഷയിലും എനിക്കു ആശങ്കയുണ്ട്.’

Read More : പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍