UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയയിൽ നിന്നും ഐപിസി-377 എത്തുമ്പോൾ ഭരണഘടന മറന്നു പോകുന്ന ‘മനുഷ്യാവകാശ പോരാളികള്‍’

നിങ്ങൾ അനുശാസിക്കുന്ന മൊറാലിറ്റിയല്ല, അത്ക്കു മേലെയാണ് കോൺസ്റ്റിറ്റ്യൂഷനൽ മൊറാലിറ്റി എന്നാണ് സുപ്രീം കോടതി ഇപ്പോൾ പറഞ്ഞത്; ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത് .

വ്യക്തി സ്വാതന്ത്ര്യം, മതപരിവർത്തനം തുടങ്ങിയ പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ച് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ച കേസ് ആയിരുന്നു ഹാദിയ കേസ്. വൈക്കം സ്വദേശി കെ.എം അശോകന്റെ മകള്‍ അഖിലയാണ് മതംമാറി ഹാദിയ ആവുകയും ഷെഫിൻ ജഹാൻ എന്ന പ്രവാസിയെ വിവാഹം ചെയ്യുകയും ചെയ്തത്. മതം മാറ്റത്തിനും വിവാഹത്തിനും എതിരെ ഹാദിയയുടെ പിതാവ് കോടതിയെ സമീപിച്ചെങ്കിലും വ്യക്തിസ്വാതന്ത്ര്യം എന്ന ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ അവകാശം ഉയർത്തിപ്പിടിച്ചു കൊണ്ട് സുപ്രീം കോടതി ഹാദിയയുടെ വാക്കുകൾക്ക് മുഖവില നൽകുകയും അവരെ അവരുടെ ഇഷ്ടത്തിന് വിട്ടയയ്ക്കുകയും ചെയ്തു.

ഹാദിയ കേസിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയവരാണ് എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഹാദിയയുടെ വ്യക്തി സ്വാതന്ത്രത്തിനു വേണ്ടി അന്ന് വാ തോരാതെ വാദിച്ച സംഘടനകളാണ് എസ് ഡി പി ഐ യും, ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഇസ്ലാമിസ്റ്റ് സംഘടനകളും. എന്നാൽ ഐപിസി 377 ഭേദഗതി ചെയ്തു കൊണ്ട് സ്വവർഗ ബന്ധങ്ങൾ നിയമവിധേയമാക്കിയപ്പോൾ ആദ്യം എതിർപ്പുമായി വരുന്നതും ഇക്കൂട്ടർ തന്നെ.

ഓപ്പണ്‍ മാഗസിനിലെ സീനിയര്‍ ജേര്‍ണലിസ്റ്റ് ആയ ഷാഹിന നഫീസയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെയാണ്.

ജമാഅത്തെ ഇസ്ലാമി, എ പി -ഇ കെ സുന്നികൾ, പോപ്പുലർ ഫ്രണ്ട് – സുടാപ്പി ടീംസ് , എങ്ങാനും വിട്ടു പോയിട്ടുള്ള മറ്റെല്ലാ സലഫികളോടും കൂടെ ഒരു കാര്യം പറയാം. ഇക്കാര്യം ഇപ്പോഴേ പറയാൻ പറ്റൂ. നിങ്ങളിങ്ങനെ കിളി പോയി നിൽക്കുന്ന സമയത്ത് ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്ന സമയത്തൊക്കെ പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്. അന്ന് പക്ഷേ എസ് ഡി പി ഐയെ വിമർശിക്കുന്നവരെയൊക്ക പിടിച്ചു ചാപ്പയടിക്കുന്ന തിരക്കിലായതോണ്ട് ഉത്തമൻസിന് ഒന്നും ശ്രദ്ധിക്കാൻ പറ്റിക്കാണില്ല .

സംഗതി ഇത്രയേ ഉള്ളൂ. ഇതാണ് നുമ്മ പറഞ്ഞ ഭരണഘടന. ഹാദിയക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും മുസ്ലിമായി തന്നെ ജീവിക്കാനും മുസ്ലീമായ ഒരാളെ അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഒക്കെ അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടല്ല. വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമാണ് എന്ന് അംഗീകരിക്കുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ഈ ഭരണഘടന പ്രവർത്തിക്കുന്നത് എന്നത് കൊണ്ടാണ് അത്. അതേ കാരണം കൊണ്ടാണ് IPC 377 എടുത്തു കളഞ്ഞ്, സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതാക്കിയതും. അതായത് ഹാദിയയ്ക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ് എന്നർത്ഥം. പിന്നെ, നിങ്ങളീ പൊക്കിപ്പിടിച്ചു നടക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 25 ഉണ്ടല്ലോ, മതസ്വാതന്ത്ര്യം. അത് ഒരു മതസങ്കൽപ്പമല്ല; മറിച്ച്, ഒരു മതേതര ലിബറൽ ജനാധിപത്യമൂല്യമാണ്. ഒരു മതരാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഒന്ന്. ഇപ്പോൾ സുപ്രീം കോടതി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഈ സംരക്ഷണം ഉണ്ടല്ലോ, അത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ കാലങ്ങളായി നിങ്ങൾ അനുഭവിച്ചു പോരുന്നതാണ്. ആർട്ടിക്കിൾ 30 അടക്കം. (ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ).

നിങ്ങൾ അനുശാസിക്കുന്ന മൊറാലിറ്റിയല്ല ,അത്ക്കു മേലെയാണ് കോൺസ്റ്റിറ്റുഷനൽ മൊറാലിറ്റി എന്നാണ് സുപ്രീം കോടതി ഇപ്പോൾ പറഞ്ഞത് . ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത് . ബീഫ് തിന്നുന്നത് കൊണ്ട് പശുസംരക്ഷണക്കാരാൽ തല്ലിക്കൊല്ലപ്പെടാതിരിക്കാൻ നിങ്ങൾക്കുള്ള അതേ അവകാശമാണ്, സ്വന്തം ലൈംഗികസ്വത്വത്തിനനുസരിച്ച് ജീവിക്കുന്നതിന്റെ പേരിൽ നിങ്ങളാൽ ആക്രമിക്കപ്പെടാതിരിക്കാൻ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ഉള്ളത് .

നിങ്ങളുടെ മതം ഇതിനൊക്ക എതിരാണ് എന്നല്ലേ, ഓ, ആയ്ക്കോട്ടെ നിങ്ങൾ പോയി സമരം ചെയ്തോളൂ. പക്ഷേ സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമായി നിലനിർത്തണം എന്ന ആ ആവശ്യമുണ്ടല്ലോ. അതങ്ങു കയ്യിൽ തന്നെ വെച്ചാൽ മതി. ഞങ്ങക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നവരെയൊക്ക കുറ്റവാളികളായി കണക്കാക്കണം എന്നല്ലേ, ഇസ്ലാമിക രാജ്യം വരട്ടെ; അപ്പൊ നോക്കാം .

എല്ലാവർക്കും പടച്ചോന്റെ ഹിദായത്ത് ലഭിക്കുമാറാകട്ടെ. ഭരണഘടനയുടേയും.

സ്വവർഗരതി; അൾത്താര ബാലന്മാരെ പീഡിപ്പിക്കുന്ന പൌരോഹിത്യ മാഫിയക്കും ഹൈന്ദവ തീവ്രവാദി ശശികലക്കും എതിര്‍ക്കാനെന്തവകാശം?

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും

സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാവുന്നത് ആർക്കാണ്? എന്താണ് കാരണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍