UPDATES

വൈറല്‍

മേഘാലയയിലെ പശു ബോസ് ഇൻഡിക്കസല്ല, ബോസ് ടോറസ്. അതുകൊണ്ട് തിന്നാം; സുബ്രമണ്യ സ്വാമിയുടെ മണ്ടത്തരങ്ങളും വില്ലാത്തരങ്ങളും

ടൈംസ് നൌവില്‍ സംപ്രേക്ഷണം ചെയ്ത പ്രകാശ് രാജ് – സുബ്രമണ്യ സ്വാമി സംവാദത്തെ കുറിച്ച് സായി കിരൺ എഴുതിയ കുറിപ്പ് ഇന്നത്തെ ഫേസ്ബുക്ക് ഡയറിയില്‍

ടൈംസ് നൌവില്‍ സംപ്രേക്ഷണം ചെയ്ത പ്രകാശ് രാജ് – സുബ്രമണ്യ സ്വാമി സംവാദത്തെ കുറിച്ച് സായി കിരൺ എഴുതിയ കുറിപ്പ് ഇന്നത്തെ ഫേസ്ബുക്ക് ഡയറിയില്‍.

ചില തിരക്കുകൾ കാരണം ഈ സംവാദം കാണാൻ 5 ദിവസം വൈകി (വീഡിയോ ലിങ്ക് അവസാനം കൊടുത്തിട്ടുണ്ട്). മതങ്ങള്‍ ഭരണസംവിധാനത്തിന്‍റെ ഭാഗമായിടങ്ങളിലെല്ലാം സമൂഹം പാഠം പഠിച്ചിട്ടുണ്ടെന്നും ഇവിടെയും അത് പാടില്ലെന്നുമുള്ള പ്രകാശ് രാജിന്‍റെ ചരിത്രവീക്ഷണങ്ങളെ സുബ്രഹ്മണ്യൻ സ്വാമി നേരിടുന്നത് “He is suffering from some neurosis..” എന്ന ന്യായവൈകല്യത്തിലൂടെയാണ്!

ബീഫ് കഴിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ദേശീയ പക്ഷിയായ മയിലിനെ കൊന്നാലും 7 വർഷം ജയിലിൽ കിടക്കാമെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. എങ്കിൽ മേഘാലയയിൽ എന്തുകൊണ്ട് അനുവദിക്കപ്പെട്ടുവെന്ന പ്രകാശ് രാജിന്‍റെ ചോദ്യത്തിനുള്ള സ്വാമിയുടെ മറുപടി ഇങ്ങനെ: “മേഘാലയയിലെ പശു ബോസ് ഇൻഡിക്കസ് വിഭാഗത്തിൽ പെട്ടതല്ല, ബോസ് ടോറസ് വിഭാഗത്തിൽ പെട്ടതാണ്..അതുകൊണ്ട് അത് എത്രവേണമെങ്കിലും കഴിക്കാം.. ബോസ് ഇൻഡിക്കസ് മാത്രമാണ് ഇന്ത്യൻ..”

ആര്യന്മാരെ പോലെ സബ് സഹാറൻ ആഫ്രിക്കൻ ഒറിജിനായ ബോസ് ഇൻഡിക്കസിനെയും അങ്ങനെ വ്യാഖ്യാനിച്ച് സമ്പൂർണ്ണ ഇന്ത്യനാക്കുകയാണ് സുഹൃത്തുക്കളേ..! ഇതുകേട്ട് പ്രകാശ് രാജ് പൊട്ടിച്ചിരിച്ചു പോയി, കേൾക്കുന്ന നമ്മളും.!!

Article 37ലെ Directive Principles അനുസരിച്ച് നമുക്ക് ആരെയും തടയാൻ അവകാശമില്ലെന്നും, പക്ഷെ അത് നടപ്പിലാക്കാൻ സ്റ്റേറ്റിന് അധികാരമുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി.

അതെ.. ചില ജനക്കൂട്ടത്തിനും ആ അധികാരമുണ്ടെന്ന് പ്രകാശ് രാജ്. “അവർക്ക് കൊല്ലാം.. അവർക്ക് ബലാൽസംഗം ചെയ്യാം.. അവർക്ക് ഭീഷണിപ്പെടുത്താം.. അവർക്ക് തലകൊയ്യാം..” എന്നിങ്ങനെ പ്രകാശ് രാജ് കത്തിക്കയറുന്നു.

“നിങ്ങൾ ഒരു നല്ല നടനായിട്ടാണ് അറിയപ്പെടുന്നത്. അതും വില്ലൻ നടൻ. ആ വില്ലത്തരം ഇവിടെ എടുക്കരുത്..” എന്ന് സുബ്രഹ്മണ്യസ്വാമിയുടെ ഉത്തരം മുട്ടിയ മറുപടി.

“എന്‍റെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് മറുപടിയില്ല. അതുകൊണ്ട് ഞാനൊരു വില്ലനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെന്ന്” പ്രകാശ് രാജ്.

“പണ്ട് മുസ്ലീങ്ങള്‍ അമ്പലങ്ങള്‍ പൊളിച്ചിട്ടുണ്ട്” – ബാബരി മസ്ജിദ് വിഷയത്തിൽ സുബ്രഹ്മണ്യന്‍റെ ദയനീയ ന്യായീകരണം. പണ്ടെന്നോ ആരോ ചെയ്തതിന് ഇന്ന് പകരം ചെയ്യണമെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നതെന്ന് പ്രകാശ് രാജിന്‍റെ ചോദ്യം. ഇന്ത്യ എന്ന രാജ്യം പോലും ഇല്ലാതിരുന്ന കാലത്തെ കാര്യമെടുത്താണ് സംഘ് ഇന്നും ന്യായീകരണം ചമയ്ക്കുന്നത്.

“സൗദി അറേബ്യയില്‍ അമ്പലം പണിയാന്‍ അനുമതിയില്ല, തനിക്കത് അറിയാമോ?” എന്ന് സുബ്രഹ്മണ്യന്‍.

“ആ പറഞ്ഞതില്‍ നിന്ന്‍ താങ്കള്‍ എന്താണ് ആസൂത്രണം ചെയ്ത് വരുന്നത്, അതുപോലെ എല്ലാവരെയും ഒഴിവാക്കണമെന്നാണോ?” – പ്രകാശ് രാജിന്‍റെ മറുചോദ്യത്തിന് വീണ്ടും മറുപടി വെറും “ബ..ബ്ബ..ബ..ബ്ബ…”

പ്രകാശ് രാജിനോടുള്ള അടുത്ത ചോദ്യമാണ് ഹൈലൈറ്റ്, അത് ടൈംസ് നൌ അവതാരകന്‍റെ വകയായ നുണയാണ്. കേരളത്തിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഭയത്തെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് എന്ന്!! “കേരളത്തിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍” ഇവിടെ ഭയന്നുവിറച്ച് ജീവിക്കുകയാണല്ലോ..!!! പാവം പ്രകാശ് രാജ്, അദ്ദേഹത്തിന് അതറിയില്ലായിരുന്നത് കൊണ്ട് അവതാരകന്‍ രക്ഷപ്പെട്ടു.

അവസാനം “നീ പാക്കിസ്ഥാനിലേക്ക് പോടാ..” എന്ന പതിവ് സംഘ് പല്ലവിയിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ സുബ്രഹ്മണ്യന്‍ സ്വാമി എത്തുകയാണ്. ഇതുപോലൊരുത്തനെ പാകിസ്ഥാൻ പോലും സ്വീകരിക്കില്ലെന്നും പറഞ്ഞ് വ്യക്തിഹത്യയിലേക്ക് പോവുന്നു. പ്രകാശ് രാജിന്‍റെ ഈ സമരത്തിന്‌ എന്‍റെ വക ബിഗ്‌ സല്യൂട്ട്. കാണാനും കേൾക്കാനും ഇനിയുമുണ്ട്, മുഴുവന്‍ കാണൂ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍