TopTop
Begin typing your search above and press return to search.

വെറും 15 മാസം കൊണ്ട് കേരളത്തെ പുനര്‍നിര്‍മ്മിക്കാം; നമുക്ക് ഒരു രാജ്യത്തിന്റെയും ദൽഹി ദര്‍ബാറിന്റെയും ഓശാരവും എയ്ഡും വേണ്ട

വെറും 15 മാസം കൊണ്ട് കേരളത്തെ പുനര്‍നിര്‍മ്മിക്കാം; നമുക്ക് ഒരു രാജ്യത്തിന്റെയും ദൽഹി ദര്‍ബാറിന്റെയും ഓശാരവും എയ്ഡും വേണ്ട

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം അടങ്ങുമ്പോൾ നാടിന്‍റെ പുനർനിർമാണം ആണ് പ്രധാന ചർച്ച. 14 ജില്ലകളിൽ പത്തിലും പ്രളയം രൂക്ഷമായി ബാധിച്ചതാണ് ഒരു സംസ്ഥാനം തന്നെ ഭാഗികമായി എങ്കിലും പുനർ നിർമിക്കേണ്ടി വരുന്നത്. വൈവിധ്യമായ നിർദേശങ്ങളും, ആശയങ്ങളും ഉയർന്നു വരുന്നുണ്ട്, സർക്കാർ ചില നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്/ ജെ എസ് അടൂർ എഴുതിയ '25000 കോടിയുടെ പുതു കേരള നിർമാണ ഫണ്ട്' പദ്ധതി വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ആണ്/ അദ്ദേഹം പറയുന്നു....

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം. നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാപിച്ച വാങ്ങുവാൻ പോകുന്നത്. നമുക്ക് ഒരു രാജ്യത്തിന്റെയും ദൽഹി ദര്‍ബാറിന്റെയും ഓശാരവും എയ്ഡും വേണ്ടാ എന്ന് തന്റേടത്തോടേയും ആത്മവിശ്വാസത്തോടെയും പറയാൻ കഴിയണം.

നമ്മൾ കേരളത്തിലെയും ലോകത്തേയും മലയാളികൾ ഒരുമിച്ചു ശ്രമിച്ചാൽ ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മൊബിലൈസ് ചെയ്ത് ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക. നമുക്ക് മാത്രമാണ് അത് ഇന്ത്യയിൽ ചെയ്തു കാണിക്കാനുള്ള കപ്പാസിറ്റിയുള്ളത്. We should move from reactive approach to proactive approach. We need to think and act big and deliver with courage of conviction.

കേരള ഫസ്റ്റ് ആണെന്ന് പെർഫോം ചെയ്ത് കാണിക്കുക. മോദിയുടെ പുറകെയും ആരുടെ പുറകയും പോകേണ്ട കാര്യമില്ല. WE CAN and WE WIL എന്ന് ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ. നമ്മൾ വെറും മൂന്നാം ലോകക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസന സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരളത്തിന്റ യു എസ പി. ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക .

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ 500 കൊടിയിലധികമാണ് നമ്മൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊടുത്തത്. അല്ലാതെ ആളും അർത്ഥവുമായി ഒരു മുന്നൂറു കോടിയെങ്കിലും നമ്മൾ മൈബൈലൈസ് ചെയ്തു. ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ്. This is no time to sulk. This is no time to blame. This is the time to renew kerala. This is the time to rebuild hope in everyone and every where in Kerala. Tell the union government of India. Thank you, we don't need your aid too.

കേരളത്തിലെ മൊത്തം കുടുംബങ്ങൾ 1,12,17,853. ഇതിൽ ഒരു 80 ലക്ഷം കുടുംബങ്ങൾ ഒരു മാസം ശരാശരി ആയിരം രൂപ വച്ച് 15 മാസം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും. അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. പക്ഷെ രണ്ടു കണ്ടീഷൻ. ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം. സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ. എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം Together we did it. ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ്. അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും

കേരളത്തിലും ലോകത്തിലും ഉള്ള മലയാളികൾ Equal Monthly Instalment (EMI) ആയി 15 മാസത്തേക്ക് കേരള റീകൺസ്ട്രക്ഷൻ ഫണ്ടിലേക്കി തുകമാറ്റം. കമ്പിനികൾക്കും സർക്കാർ ജീവനക്കാർക്കും പേ റോൾ സംഭാവനകൾ നൽകാം. വിദേശ മലയാളികളിൽ മാസം നൂറു ഡോളർ മുതൽ 500 ഡോളർ വരെ കപ്പാസിറ്റിയുള്ള ലക്ഷകണക്കിന് മലയാളികൾ ഉണ്ട്. അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .

പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം. ഒന്ന്) പൂർണ സുതാര്യതയും അകൗണ്ടബിലിറ്റിയും. രണ്ട്) ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ), മൂന്ന്) ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം. ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക.

അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മനസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം. എല്ലാ നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പോര്‍ട്ട് അവതരിപ്പിക്കണം .

അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെയോ അല്ലെങ്കിൽ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്വതന്ത്ര മാനേജ്മെന്റ് വിദഗ്ധനെയോ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ ടീമും ഇത് നടപ്പാക്കാൻ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസർമാരെ നിയമിക്കുക. എല്ലാ ജില്ലകളിലും കോർഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയർമാരെ സുതാര്യമായി തിർഞ്ഞെടുക്കുക (ഭരിക്കുന്ന പാർട്ടികളുടെ ആളുകളെ തള്ളി കയറ്റിയാൽ കുളമാകും). ഇത് ഏറ്റവും വലിയ പങ്കാളിത്തത്തൊട് കൂടി കൊണ്ട് പോകുവാൻ സർക്കാരിന്റ കീഴിൽ എല്ലാവർക്കും പ്രാധിനിത്യമുള്ള് ഒരു ഓട്ടോണമസ് സ്‌പെഷ്യൽ വെഹിക്കിൾ സംവിധാനം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൊണ്ട് പോകുവാൻ കഴിയും. ഇങ്ങനെ ചെയ്യുവാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷനും പൊളിറ്റിറ്റിക്കൽ വില്ലുമുണ്ടെങ്കിൽ നമ്മുടെ നേതാക്കൾ പാർട്ടി നേതാക്കൾക്കപ്പുറം സ്റ്റേറ്റ്‌സ്മാൻ മാരായി ചരിത്രത്തിൽ ഇടം നേടും.

We need to first mobilize the minds and money will follow

മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ്. പിന്നെ സമൂഹത്തിൽ. we are what we think we are! കേരളത്തിലേക്ക് ലോകം വരട്ടെ നമ്മൾ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാൻ. An unusual times requires an unusual solution. കേരളത്തിന് ഇപ്പോൾ തന്നെ ഉള്ള പൊതു കടം രണ്ട് ലക്ഷം കൊടിയിലേറെയാണ്. വീണ്ടും കുറെ കൂടി കടം വാങ്ങി മരാമത്തു പണികൾ നടത്തിയാൽ അത് ബിസിനസ് ആസ് യൂഷ്വൽ ആയിരിക്കും. പക്ഷെ കളക്ടീവ് പാർട്ടിസിപ്പേഷനും ഓണർഷിപ്പും ഉണ്ടെങ്കിൽ നമുക്ക് അതുഭുതങ്ങൾ സൃഷ്ടിക്കാം. We can together create wonders.

കേരള ഫസ്റ്റ്. We can indeed inspire change. We can Inspire the idea of a new India. Kerala was sought after by the world for our spices and a chapter of the world history began in our land when Vasco De Gama landed here looking for spices in 1498 . Let now the world come here for new ideas. We can. We must. We can inspire our new generation and the world. This flood is challenge for us to renew and revitalize our people and land. And an opportunity to build a new Kerala, sustainable, forward looking, peaceful and prosperous. We should make our young people to dream a great future for this green land of rivers and trees.

കേരളം ഒന്നാമത്. കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ

We can indeed make change happen within and beyond .

Many may think it is not 'practical' and very difficult and many may come out with reasons not to raise money from people .Many in the government and political parties will be reluctant to go beyond their comfort zone .But leaders are those who make seemingly difficult thing possible and manage to bring big changes. Those want to make things happen , just DO IT with courage of conviction, and building a shared sense hope , vision and mission across the society .We need to build a new hope for Kerala.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories