UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: ഗ്രിം സഹോദരന്മാരുടെ ‘ഗ്രിംസ് ഫെയറി ടെയ്ല്‍സ്’ എന്ന കൃതി പ്രസിദ്ധീകരിച്ചു

‘ഹാന്‍സെല്‍ ആന്റ് ഗ്രെടെല്‍,’ ‘സ്‌നോവൈറ്റ്’ ‘ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡ്’ ‘സ്ലീപ്പിംഗ് ബ്യൂട്ടി’ ‘ടോം തമ്പ്’ ‘റപുന്‍സെല്‍’ ‘ദ ഗോള്‍ഡന്‍ ഗൂസ്’ ‘റമ്പിള്‍സ്റ്റില്‍സ്‌കിന്‍’ തുടങ്ങിയവയായിരുന്നു ഏറെ പ്രചാരം നേടിയ ‘ഗ്രിംസ് ഫെയറി ടെയ്ല്‍സ്’ കഥകള്‍. കഥകളുടെ ആഗോള സ്വീകാര്യത അച്ചടി, നാടക, ബാലെ, സിനിമ അനുകരണങ്ങളുടെ കുത്തൊഴുക്കിന് തന്നെ കാരണമായി. പാശ്ചാത്യസംസ്‌കാരത്തിന്റെ അടിസ്ഥാന ശിലകളെന്ന് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഡബ്ലിയു എച്ച് ഓഡെന്‍ ഈ കഥകളെ വാഴ്ത്തി.

1812 ഡിസംബര്‍ 20

1812 ഡിസംബര്‍ 20-ന് ഗ്രിം സഹോദരന്മാര്‍ എഴുതിയ ‘ഗ്രിംസ് ഫെയറി ടെയ്ല്‍സ്’ എന്ന കൃതി പ്രസിദ്ധീകരിച്ചു. 70 ഭാഷകളിലുള്ള നിരവധി തലമുറയിലെ കുട്ടികളെ ആകര്‍ഷിക്കുകയും പേടിപ്പിക്കുകയും ചെയ്ത ഈ യക്ഷികഥകള്‍ അനേകം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സംഗീതസംവിധായര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും പ്രചോദനമാവുകയും ചെയ്തു. ആദ്യഭാഗമായ കിന്റര്‍-ആന്റ് ഹോസ്മര്‍ച്ചനില്‍ (കുട്ടികളുടെയും കുടുംബത്തിന്റെയും കഥകള്‍) 86 കഥകളാണ് ഉണ്ടായിരുന്നത്. 1814-ല്‍ പുറത്തുവന്ന രണ്ടാം ഭാഗത്തില്‍ 70 കഥകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ചില കഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചിലവ ഒഴിവാക്കുകയും ചെയ്തുകൊണ്ട് വീണ്ടും നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇവയെ ഇംഗ്ലീഷില്‍ ഗ്രിംസ് ഫെയറി ടെയ്ല്‍സ് എന്ന് അറിയപ്പെടുകയും ചെയ്തു.

ജേക്കബ്, വില്‍ഹെം ഗ്രിം സഹോദരന്മാരെ പലപ്പോഴും സ്‌നോ വൈറ്റും റപുന്‍സെലുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ഈ കഥകളൊന്നും അവര്‍ എഴുതിയതല്ല. ജര്‍മ്മന്‍ പട്ടണമായ ഹനാവുവിലാണ് സഹോദരന്മാര്‍ തങ്ങളുടെ കുട്ടിക്കാലം ചിലവഴിച്ചത്. 1796-ല്‍ ഉണ്ടായ പിതാവിന്റെ മരണം കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയും പിന്നീട് അതിന്റെ തിക്തഫലങ്ങള്‍ സഹോരന്മാരെ ഏറെക്കാലം പിന്തുടരുകയും ചെയ്തു. മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ പഠിച്ച ഇരുവര്‍ക്കും ജര്‍മ്മന്‍ നാടോടിക്കഥകളോട് കൗതുകം തോന്നി. ആജീവനാന്തം ജര്‍മ്മന്‍ നാടോടിക്കഥകള്‍ ശേഖരിക്കുന്നതിലേക്ക് ഈ കൗതുകം നയിച്ചു.

19-ാം നൂറ്റാണ്ടില്‍ കാല്‍പനികതയുടെ ആവിര്‍ഭാവത്തോടെ പരമ്പരാഗത നാടോടിക്കഥകളോടുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും സഹോദരന്മാര്‍ വളരെ ശുദ്ധമായ ദേശീയ സാഹിത്യത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുകയും ചെയ്തു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറിയ ഉജ്ജ്വലമായ കഥാകഥന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു യക്ഷിക്കഥകള്‍. വീട്ടുജോലികള്‍ക്കിടയില്‍ സമയം തള്ളിനീക്കാന്‍ വേണ്ടി സ്്ത്രീകളായിരുന്നു അധികവും ഇതിന്റെ പ്രചാരകര്‍. കൂടുതലും ഇത്തരം വാചിക സ്രോതസ്സുകളില്‍ നിന്നും കണ്ടെടുത്ത ഏകദേശം 200-ല്‍പരം കഥകള്‍ അടങ്ങുന്നതായിരുന്നു ഗ്രിംസ് ഫെയറി ടെയിലുകള്‍.

‘ഹാന്‍സെല്‍ ആന്റ് ഗ്രെടെല്‍,’ ‘സ്‌നോവൈറ്റ്’ ‘ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡ്’ ‘സ്ലീപ്പിംഗ് ബ്യൂട്ടി’ ‘ടോം തമ്പ്’ ‘റപുന്‍സെല്‍’ ‘ദ ഗോള്‍ഡന്‍ ഗൂസ്’ ‘റമ്പിള്‍സ്റ്റില്‍സ്‌കിന്‍’ തുടങ്ങിയവയായിരുന്നു ഏറെ പ്രചാരം നേടിയ കഥകള്‍. കഥകളുടെ ആഗോളസ്വീകാര്യത അച്ചടി, നാടക, ബാലെ, സിനിമ അനുകരണങ്ങളുടെ കുത്തൊഴുക്കിന് തന്നെ കാരണമായി. ഈ പുസ്തകങ്ങളുടെ സ്വാധീനം വളരെ വ്യാപകമായിരുന്നു. പാശ്ചാത്യസംസ്‌കാരത്തിന്റെ അടിസ്ഥാന ശിലകളെന്ന് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഡബ്ലിയു എച്ച് ഓഡെന്‍ ഈ കഥകളെ വാഴ്ത്തി. കഥകള്‍ നിരവധി ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുകയും ചെയ്തു. ശുദ്ധവംശീയ ജീവിതപങ്കാളികളെ കണ്ടെത്താന്‍ കുട്ടികളില്‍ ശക്തമായ വംശീയ ചോദനകള്‍ ഉണര്‍ത്തുന്നതാണ് നാടോടിക്കഥകളെന്ന് ഹിറ്റ്‌ലര്‍ വാഴ്ത്തി. അതേ കാരണത്താല്‍ സഖ്യസേനകള്‍ കഥകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി. ഉദാഹരണത്തിന്, വംശീയമായി ശുദ്ധയായ സിന്‍ഡ്രല എന്ന നായികയും വിദേശിയായ രണ്ടാനമ്മയും നശിപ്പിക്കപ്പെടാത്ത ചോദനകള്‍ പെട്ടെന്ന് തിരിച്ചറിയുന്ന രാജകുമാരനും.

1859-ല്‍ വില്‍ഹെം ഗ്രിം മരിക്കുമ്പോള്‍ പുസ്തകം അതിന്റെ ഏഴാം പതിപ്പിലെത്തിയിരുന്നു. ആ സമയം ആയപ്പോഴേക്കും സമാഹാരത്തില്‍ 211 കഥകള്‍ ഇടംപിടിക്കുകയും സൂക്ഷമങ്ങളായ രേഖാചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വില്‍ഹെമിനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം ജീവിച്ചിരുന്ന ജേക്കബ് 1863-ല്‍ അന്തരിച്ചു. ഷേയ്ക്‌സ്പിയറിനും ബൈബിളിനും മാത്രമാണ് ഇവരുടെ കഥാസമാഹാരത്തെ കവച്ചുവെക്കുന്ന വില്‍പനയുണ്ടായതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച ഫിലോളജിസ്റ്റുമാരും ലൈബ്രേറിയന്‍മാരുമായിരുന്നു ജേക്കബും വില്‍ഹെവും കേവലം യക്ഷിക്കഥകള്‍ മാത്രമല്ല പ്രസിദ്ധീകരിച്ചത്. പൗരാണിക ശാസ്ത്രം സംബന്ധിച്ചും ഭാഷാശാസ്ത്രത്തെയും മധ്യകാല പഠനങ്ങളെയും കുറിച്ചുള്ള വൈജ്ഞാനിക പുസ്തകങ്ങളും അവര്‍ എഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍