അഴിമുഖം പ്രതിനിധി
പ്രശസ്ത ചലച്ചിത്ര നിർമാതാവ് എം.ഒ ജോസഫ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ സാന്തോമിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മഞ്ഞിലാസ് എന്ന ബാനറിൽ 26 ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 1968 ൽ പ്രേംനസീര്‍ നായകനായ നാടന്‍ പെണ്ണാണ് ആദ്യ ചിത്രം. നവയുഗയുടെ ബാനറില്‍ 1968 ല്‍ തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രവും നിര്‍മിച്ചു.പിന്നീടാണ് മഞ്ഞിലാസ് ഫിലിംസ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്. വാഴ്വേ മായം, അനുഭവങ്ങൾ പാളിച്ചകൾ, ഗുരുവായൂർ കേശവൻ, ചട്ടക്കാരി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
പ്രശസ്ത ചലച്ചിത്ര നിർമാതാവ് എം.ഒ ജോസഫ് അന്തരിച്ചു

Next Story