TopTop
Begin typing your search above and press return to search.

പരിഹസിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി; സൈനയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

പരിഹസിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി; സൈനയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

റിയോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരം പിവി സിന്ധുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. അതിനിടയില്‍ ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയിട്ടുള്ള താരം സൈന നെവാളിനെ പരിഹസിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. അത്തരത്തില്‍ ഒരാള്‍ക്ക് സൈന മറുപടിനല്‍കുകയും ചെയ്തു. മറുപടി കുറിക്കു കൊണ്ടത്‌ കാരണം അയാള്‍ പിന്നീട് മനം മാറി താരത്തിനോട് മാപ്പ് പറയുകയും ചെയ്തു.

‘പ്രിയ്യപ്പെട്ട സൈന, നിങ്ങളുടെ ബാഗ് പാക്ക് ചെയ്‌തോളു. മികച്ച കളിക്കാരെ എങ്ങനെ തോല്‍പിക്കണമെന്ന് അറിയാവുന്ന ഒരാളെ ഞങ്ങള്‍ കണ്ടെത്തി’എന്നായിരുന്നു അന്‍ഷുല്‍ സാഗര്‍ എന്നയാളുടെ ട്വീറ്റ്. എന്നാല്‍ ദേഷ്യപ്പെടാതെ തികച്ചും സൌമ്യമായാണ് സൈന ഇയാള്‍ക്ക് മറുപടി നല്‍കിയത്.

‘താങ്കള്‍ക്ക് നന്ദി, ഇന്ത്യയും സിന്ധുവും നന്നായിട്ട് പെര്‍ഫോം ചെയ്യുന്നുണ്ട്’ എന്നായിരുന്നു സൈന റിപ്ലെ നല്‍കിയത്. അപ്പോഴേക്കും സൈനയ്ക്ക് പിന്തുണയുമായി ഏറെപ്പേര്‍ എത്തുകയും ചെയ്തു.

തുടര്‍ന്നു മാപ്പപേക്ഷയുമായി അന്‍ഷുല്‍ സാഗര്‍ എത്തുകയും ചെയ്തു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/W9cBgr


Next Story

Related Stories