കര്‍ഷകര്‍ക്ക് ഒരാഴ്ച കൊണ്ട് 25,000 പിന്‍വലിക്കാം; നാളെ മുതല്‍ നോട്ട് മാറിയെടുക്കാനുള്ള പരിധി 2000

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ രാജ്യത്തെ പുതിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ച കൊണ്ട് കര്‍ഷകര്‍ക്ക് ഒരാഴ്ച കൊണ്ട് 25,000 പിന്‍വലിക്കാം വിവാഹ ആവിശ്യത്തിനായി രണ്ടരലക്ഷം രൂപവരെ പിന്‍വലിക്കാമെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുവാന്‍ 15 ദിവസം കൂടി നീട്ടി നല്‍കി.

രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് 50,000 രൂപ വരെ പിന്‍വലിക്കാനും സാധിക്കും. അതെ സമയം നാളെ മുതല്‍ നോട്ട് മാറിയെടുക്കാനുള്ള പരിധി കുറച്ചു കൊണ്ട സര്‍ക്കാര്‍ ഇത്തരവ് ഇറങ്ങി. നാളെ മുതല്‍ നോട്ട് മാറിയെടുക്കാനുള്ള പരിധി 2000 രൂപയാണ്. നിലവില്‍ 4500 രൂപ വരെയായിരുന്നു മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നത്.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല. സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍