Top

റോജി രാജ് ബ്യൂട്ടി ക്വീന്‍, അഭിഷേക് കുമാര്‍ മാന്‍ ഓഫ് ദ ഇയര്‍

റോജി രാജ് ബ്യൂട്ടി ക്വീന്‍, അഭിഷേക് കുമാര്‍ മാന്‍ ഓഫ് ദ ഇയര്‍

ലുലു മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിലെ ലുലു ബ്യൂട്ടി ക്വീനായി കൊച്ചിയില്‍ താമസിക്കുന്ന ഗോവ സ്വദേശിനി റോജി രാജും ലുലു മാന്‍ ഓഫ് ദി ഇയറായി എറണാകുളം തൃക്കാക്കരയില്‍ നിന്നുള്ള അഭിഷേക് പി കുമാറും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഒരു ലക്ഷം രൂപയും വിവിധ ഗിഫ്റ്റ് ഹാംബറുകളും സമ്മാനമായി ലഭിച്ചു.

തിരുവനന്തപുരത്ത് നിന്നുള്ള ടീന ജോസ്, എറണാകുളത്ത് നിന്നുള്ള റോസ്മേരി ജെയിംസ് എന്നിവര്‍ യഥാക്രമം ബ്യൂട്ടി ക്വീന്‍ ഒന്നും രണ്ടും റണ്ണേഴ്സ് അപ്പായി. എറണാകുളത്ത് നിന്നുള്ള അഫ്ത്വാബ് ബഷീര്‍, തൃശ്ശൂരില്‍ നിന്നുള്ള സല്‍മാന്‍ ദൗലത്ത് എന്നിവരാണ് മാന്‍ ഓഫ് ദി ഇയര്‍ റണ്ണറപ്പുകള്‍. റണ്ണേഴ്സ് അപ്പിന് യഥാക്രമം പതിനയ്യായിരവും പതിനായിരം രൂപയുടെ വൗച്ചറുകളും ലഭിച്ചു.വിധികര്‍ത്താക്കളായ നടന്‍ ഹേമന്ദ് മേനോന്‍, നടി കൃഷ്ണ പ്രഭ, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ കിരീടമണിയിച്ചു. അവസാന 20 മത്സരാര്‍ത്ഥികളുടെ ഗ്രൂമിംഗും ഫൈനല്‍ഷോയുടെ കൊറിയോഗ്രാഫിയും നിര്‍വഹിച്ചത് കൊറിയോഗ്രാഫര്‍ ദാലുവാണ്. ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു റീട്ടെയില്‍ ബൈയിംഗ് ഹെഡ് ദാസ് ദാമോദരന്‍, മുന്‍ വര്‍ഷത്തെ ടൈറ്റില്‍ ജേതാക്കളായ ഐറിന്‍, അഭിഷേക് ഷെനോയ്, സ്പോണ്‍സര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.


Next Story

Related Stories