TopTop
Begin typing your search above and press return to search.

ആഭരണങ്ങളും കേരള സംസ്‌കാരവും (ഭാഗം ആറ്) ക്രിസ്മസും പുതുവത്സരവും; ഉത്സവകാല പ്രഭയില്‍ ആഭരണ ശാലകള്‍

ആഭരണങ്ങളും കേരള സംസ്‌കാരവും (ഭാഗം ആറ്) ക്രിസ്മസും പുതുവത്സരവും; ഉത്സവകാല പ്രഭയില്‍ ആഭരണ ശാലകള്‍

ഉത്സവകാല പ്രഭയില്‍ ആഭരണ ശാലകള്‍ ഉത്സവ കാലങ്ങള്‍ ആഭരണ പ്രണയികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ കാലങ്ങളാണ്. വിശേഷിച്ചും മലയാളികള്‍ക്ക്. പുത്തന്‍ ആഭരണങ്ങള്‍ വാങ്ങുക എന്നത് പരമ്പരഗതമായി നിഷ്ടപോലെ ലോകമെങ്ങുമുള്ള മലയാളികള്‍ പാലിച്ചുപോരുന്നു. പ്രമുഖ ആഭരണ ശാലകളൊക്കെ തന്നെ ചേതോഹരങ്ങളായ പുത്തന്‍ ആഭരണ ജാലങ്ങളും ഓഫറുകളും ഒക്കെ അവതരിപ്പിക്കുന്നത് ഉത്സവ കാലങ്ങളിലാണ്. ഓണം, വിഷു, റംസാന്‍ പോലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഉത്സവകാലമാണ് മലയാളികള്‍ക്ക് ക്രിസ്മസും പുതുവത്സരാഗമവും. ഇത് മുന്‍നിര്‍ത്തി വിപുലമായ ഒരുക്കങ്ങളാണ് പ്രമുഖ ആഭരണശാലകളെല്ലാം നടത്തിയിരിക്കുന്നത്. ഉത്സവ കാലത്തിനൊപ്പം വിവാഹ സീസണ്‍ എത്തിയതും വില്‍പ്പനയുടെ ഗ്രാഫ് ഗണ്യമായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആഭരണശാലകളൊക്കെ.

ഏത് സാമൂഹ്യശ്രേണിയില്‍പെട്ടവരും ഉത്സവാഘോഷ വേളകളില്‍ തങ്ങള്‍ക്കാകാവുന്ന തരത്തില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കാറുണ്ട്. പുത്തന്‍ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ത്വരയൊക്കൊപ്പം അതിനെ ഒരു നിക്ഷേപമായി കണക്കിലെടുക്കുന്നവരും ഏറെയുണ്ട്. ഈ പശ്ചാത്തലത്തില്‍ എല്ലാ പ്രമുഖ ജ്വല്ലറി ശൃംഖലകളും കൂടുതല്‍ സ്റ്റോക്കുകള്‍ ഒക്കെ എത്തിച്ച് ആഭരണ പ്രണയികളുടെ മനസ്സ് കീഴടക്കാനുള്ള ശ്രമത്തിലാണ്. പ്രളയകാലങ്ങളെ നീന്തിക്കടന്നെത്തിയ മലയാളികള്‍ പതുക്കെ പതുക്കെ തങ്ങളുടെ പഴയ വാങ്ങല്‍ ശേഷിയിലേക്ക് എത്തുന്ന ചിത്രമാണ് മിക്കവാറും ആഭരണ ശാലകളില്‍ തെളിയുന്നത്. അവര്‍ക്കായി ഓഫറുകളുടെ പെരുമഴക്കാലം തീര്‍ക്കുകയാണ് ചെറുതും വലുതമായ ജ്വല്ലറികള്‍. ഇക്കാര്യത്തില്‍ നാടെന്നും നഗരമെന്നും ഭേദമൊന്നുമില്ല. സ്വര്‍ണ്ണ- വജ്രാഭരണങ്ങളുടെ പുത്തന്‍ ട്രെന്‍ഡി ആഭരണ ശേഖരങ്ങള്‍ എല്ലായിടങ്ങളിലും വിപുലമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു.

പ്രവാസികളാണ് ക്രിസ്മസ് പുതുവത്സര കാലത്ത് ഏറ്റവും അധികം ആഭരണങ്ങള്‍ വാങ്ങുന്ന വിഭാഗമെന്ന് പ്രമുഖ ജ്വല്ലറി അധികൃതരെല്ലാം പറയുന്നു. അതുകൊണ്ടു തന്നെ അവരുടെ വാങ്ങല്‍ രീതികള്‍ക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്. സ്വര്‍ണ്ണത്തേക്കാള്‍ ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് പ്രവാസികള്‍ക്ക് പ്രീയം. സ്വന്തമായി അണിയുന്നതിനൊപ്പം പ്രീയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിനും ഇക്കാലത്ത് ആളുകള്‍ ആഭരണങ്ങള്‍ വാങ്ങിക്കുന്നു. അതേസമയം, ഒരു നിശ്ചിത ശതമാനം ആളുകളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും പ്രകടമായ അഭിരുചി മാറ്റവും ദൃശ്യമാകുന്നുണ്ട്. പരമ്പരാഗത ആഭരണങ്ങളേക്കാള്‍ ആവശ്യക്കാര്‍ കൂടുതലായി എത്തുന്നതു ഇക്കാലത്ത് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളിലെ പുതിയ ട്രെന്‍ഡുകള്‍ തേടിയായിരിക്കും. പ്രവാസികളെ അവര്‍ കഴിയുന്ന നാടുകളിലെ സൗന്ദര്യശീലങ്ങള്‍ സ്വാധീനിക്കുന്നതു കൊണ്ടാകാമിതെന്നും ആഭരണശാല അധികൃതര്‍ ഒരുപോലെ പറയുന്നു.

ആഭരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക കാലമൊന്നും ഇല്ലെങ്കിലും ഉത്സവ സീസണുകളില്‍ മികച്ച കച്ചവടം നടക്കുന്നതായി സ്വര്‍ണ്ണ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സമ്മേഹനങ്ങളായ ഒട്ടേറെ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ് പോലെയുള്ള രാജ്യത്തെ പ്രമുഖ സ്വര്‍ണ്ണ വ്യാപാര ശൃംഖലകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

എല്ലാ ക്രിസ്മസ്സ് ന്യൂ ഇയര്‍ സമയങ്ങളിലും വലിയ ഏറ്റക്കുറച്ചിലുകളില്ലാത്ത, ഒരേ തരത്തിലുള്ള ബിസിനസ്സാണ് നടക്കുന്നത്. സ്വര്‍ണ്ണാഭരണങ്ങളുടെ കച്ചവടം മറ്റ് ആഭരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പൊതുവെ കുറവായിരിക്കും. ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങള്‍ക്കാണ് ഇക്കാലത്ത് കൂടുതല്‍ ഡിമാന്‍ഡ്. ഓണം, വിഷു, റംസാന്‍ തുടങ്ങിയ ഉത്സവ കാലങ്ങളില്‍ നടക്കുന്നതത്രയും കച്ചവടം ക്രിസ്മസ് പുതുവത്സര കാലഘട്ടങ്ങളില്‍ നടക്കാറില്ല. ഇക്കാലത്ത് കേരളത്തിന്റെ തെക്കന്‍ മേഖലകളിലുള്ളവരാണ് കൂടുതലും ആഭരണങ്ങള്‍ വാങ്ങാനെത്തുന്നതെന്ന് കൊച്ചിയിലെ പ്രമുഖ ജൂവലറി അധികൃതര്‍ പറയുന്നു. ഇതില്‍ തന്നെ തദ്ദേശീയരെക്കാളും കൂടുതലും പ്രവാസികള്‍.

ക്രിസ്മസ്സിനും ന്യൂ ഇയറിനും ആഭരണപ്രേമികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കല്ല്യാണ്‍ ജൂവലേഴ്സ് അധികൃതര്‍ പറഞ്ഞു. എല്ലാ പര്‍ച്ചേയ്സിനും ഗിഫ്റ്റുകള്‍ നല്‍കുന്നു. ടിവി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗിഫ്റ്റുകള്‍ക്ക് പുറമെ പണിക്കൂലിയിലും വലിയ ഇളവുകളാണ് കല്ല്യാണ്‍ എല്ലാ ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്. പ്ലാറ്റിനം ഡയമണ്ട് ആഭരണങ്ങളുടെ ഡിമാന്‍ഡ് കണക്കിലെടുത്ത് അത്തരം ആഭരണങ്ങളുടെ വൈവിധ്യപൂര്‍ണ്ണവും അതിവിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പുതുമയുള്ള ആഭരണങ്ങള്‍ ആവുന്നത്ര ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രമുഖ ജുവലറികളിലൊക്കെ തന്നെ ഡിസംബര്‍ ഒന്നു മുതല്‍ ഓഫറുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. ജനുവരി 31വരെ ഓഫര്‍ നിലവിലുണ്ടായിരിക്കും. അതുപോലെ തന്നെ സ്ഥിരം കസ്റ്റമേഴ്സിന് എസ്.എം.എസ് വഴി ഓഫറുകള്‍ എത്തിക്കുന്നുണ്ട്. വൈവിധ്യപൂര്‍ണ്ണങ്ങളും ലളിതവുമായ വജ്രാഭരണങ്ങളാണ് ഇവര്‍ വാങ്ങിക്കുന്നത്.

കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് തുടങ്ങിയ അതിവിപുല ശേഖരം തന്നെ വിവിധ ഷോറൂമികളില്‍ ഒരുക്കിയിരിക്കുന്നതായും കല്യാണ്‍ ജൂവലറി അധികൃതര്‍ പറയുന്നു.

ഓരോ വര്‍ഷും കസ്റ്റമര്‍മാരുടെ അഭിരുചിയില്‍ മാറ്റം ഉണ്ടാവുന്നു. ക്രിസ്മസ്സ് - ന്യൂ ഇയര്‍ കാലത്ത് ആഭരങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പരമ്പരാഗത ആഭരണങ്ങള്‍ തേടിവരുന്നവരും പുതുപുത്തന്‍ ആഭരണങ്ങള്‍ തേടിവരുന്നവരും കൂടിവരുന്നു. നിക്ഷേപം എന്നതിനേക്കാളുപരി അണിയാനും ഗിഫ്റ്റുകളായി പങ്കുവെയ്ക്കുവാനുമാണ് ക്രിസ്മസ് ന്യൂഇയര്‍ സമയങ്ങളില്‍ കസ്റ്റമേഴ്സിന് താല്പര്യം. മുന്‍ വര്‍ഷത്തേക്കാളുപരി ഒട്ടേറെ പുതുമകളുമായിട്ടാണ് ആഭരണ ശാലകള്‍ എത്തിയിട്ടുള്ളത്. ഉത്പന്നങ്ങളിലും ഓഫറുകളിലും ഒക്കെ.

(ചിത്രങ്ങള്‍ - കല്ല്യാണ്‍ ജുവല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)


Next Story

Related Stories