TopTop
Begin typing your search above and press return to search.

മിസ് ഏഷ്യ ഗ്ലോബല്‍ 2019: സാറ ഡാമിയോനോവിക്കിന് കിരീടം

മിസ് ഏഷ്യ ഗ്ലോബല്‍ 2019: സാറ ഡാമിയോനോവിക്കിന് കിരീടം

കൊച്ചി ഗോകുലം കണ്‍വെന്ഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് ഏഷ്യ ഗ്ലോബല്‍ 2019ന്റെ അഞ്ചാമത് എഡിഷനില്‍ സെര്‍ബിയ സുന്ദരി മിസ്സ് സാറ ഡാമിയോനോവിക് മിസ്സ് ഏഷ്യ ഗ്ലോബല്‍ 2019 കിരീടവും, വിയറ്റ്‌നാം സുന്ദരി മിസ്സ് നോവെയ്ന്‍ തി യെന്‍ ട്രാങ് മിസ്സ് ഏഷ്യാ 2019 കിരീടവും കരസ്ഥമാക്കി. ലേസിയോ കിം (കൊറിയ) മിസ്സ് ഏഷ്യ ഗ്ലോബല്‍ ഫസ്റ്റ് റണ്ണറപ്പും ജെനിഫര്‍ ഓയ്‌സ്‌ബോട് (ഫിലിപ്പീന്‍സ്) മിസ്സ് ഏഷ്യ ഗ്ലോബല്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. വേദിയില്‍ വച്ച് ഇന്ത്യ അടുത്തവര്‍ഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബല്‍ 2020 ന്റെ ബാറ്റണ്‍ മലേഷ്യയ്ക്ക് കൈമാറി. മലേഷ്യയില്‍ പെനാങില്‍ വച്ചാണ് മിസ് ഏഷ്യാ ഗ്ലോബല്‍ 2020 ന് വേദിയൊരുങ്ങുക.

മിസ് ഏഷ്യ ഗ്ലോബല്‍ 2019 മത്സരത്തില്‍ ആഗോള മേഖലയില്‍ നിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയില്‍ മാറ്റുരച്ചത്. മിസ് ഏഷ്യ ഗ്ലോബല്‍ 2019 വിജയിക്ക് മുന്‍ മിസ് ഏഷ്യ ഗ്ലോബല്‍ ജേതാവ് മിസ് അസ്സം എസ്സെന്‍ജല്‍ദിയേവയാണ് സുവര്‍ണ്ണകിരീടം അണിയിച്ചത്. മിസ്സ് ഏഷ്യ 2019 ജേതാവിന് പെനാങ് ടൂറിസം മിനിസ്റ്ററും, ഫസ്റ്റ് റണ്ണറപ്പിന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാറും സെക്കന്റ്‌റണ്ണറപ്പിന് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ റീജിയണല്‍ സെയില്‍സ് മാനേജര്‍ സുരേഷ് കുമാര്‍ ഇ.എസുമാണ് കിരീടങ്ങള്‍ അണിയിച്ചത്. വിജയികള്‍ക്ക് പുറമെ വിവിധതലങ്ങളില്‍ മികവുതെളിയിച്ചവര്‍ക്ക് 16 സബ് ടൈറ്റിലുകളും സമ്മാനിച്ചു.

സബ്‌ടൈറ്റില്‍വിജയികള്‍:മിസ് ബ്യൂട്ടിഫുള്‍ ഫേസ് - സമീക്ഷ സിംഗ് (ഇന്ത്യ),മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ - ഷിയായി ലിങ് സ്യൂ (തായ്വാന്‍), മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ - യാന ക്രംസോവ (ബെലാറസ്), മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ - ലേസിയോ കിം (കൊറിയ), മിസ് ബ്യൂട്ടിഫുള്‍ ഐസ് - ഷാന്റാ പോള്‍ (ബംഗ്ലാദേശ്), മിസ് കണ്‍ജീനിയാലിറ്റി - സിന്‍ഗേയ് ബിദാ (ഭൂട്ടാന്‍), മിസ് പെര്‍ഫെക്ട് ടെന്‍ - എല്‍ഷെമ്മ വാല്‍ഡര്‍ (ഹെയ്തി), മിസ് ടാലന്റ് - കരോലിന്‍ അലീനി ഡി മൊറായിസ് ഡാനിയേല്‍ (ബ്രസീല്‍), മിസ് ക്യാറ്റ് വോക്ക് - ബൊണഡിയോ അഡോറാ ജെയിന്‍ (ഓസ്‌ട്രേലിയ), മിസ് പേഴ്‌സണാലിറ്റി - ടെന്‍സിന്‍ സോംക്കി (ബെല്‍ജിയം), മിസ് ഫോട്ടോജനിക് - സാറ ഡാമിയോനോവിക് (സെര്‍ബിയ), മിസ് വ്യൂവേഴ്‌സ് ചോയ്‌സ് - സാറ ഡാമിയോനോവിക് (സെര്‍ബിയ), മിസ് ഫിറ്റ്‌നസ്സ് - ഓക്‌സാന സാംലിയന്യുക്കിന (ഉക്രൈന്‍), ഗോര്‍മറ്റ് ക്വീന്‍ - അജിറ്റ റയാമാജി (നേപ്പാള്‍) , ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം - ടോങ് ഷാഉഷ് (ചൈന), മിസ് സോഷ്യല്‍ മീഡിയ - ഹന്നാ പൈവാന്‍ (ലാവോസ്)

Next Story

Related Stories