TopTop
Begin typing your search above and press return to search.

സംതൃപ്തി, സമാധാനം, പ്രഭാപൂര്‍ണം; കൊറോണക്കാലത്തെ മകളുടെ വിവാഹത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകനായ സോമകുമാര്‍

സംതൃപ്തി, സമാധാനം, പ്രഭാപൂര്‍ണം; കൊറോണക്കാലത്തെ മകളുടെ വിവാഹത്തെകുറിച്ച്  മാധ്യമപ്രവര്‍ത്തകനായ സോമകുമാര്‍

(ജീവിതത്തിലെ ഏറ്റവും അധികം പ്രഭയും പ്രൗഢിയും വൈകാരികതയും നിറയുന്ന ചടങ്ങാണ് വിവാഹം-ചേതോഹരമായ, ചിരസ്മരണ നല്‍കുന്ന, പവിത്രമായ ഒന്ന്. കൊറോണക്കാലമാകട്ടെ, നമ്മുടെ ജീവിത രീതികളെ അപ്പാടെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. വീടുകളിലേക്കും ചെറു ഇടങ്ങളിലേക്കും വേദികള്‍ മാറുന്നു. കൂടുതല്‍ സമീപസ്ഥമായി അനുഭവിക്കാന്‍ കഴിയുന്ന, കൂടുതല്‍ ദൃശ്യതയുള്ള ചടങ്ങ്. മാറിയ കാലത്തില്‍ വിവാഹങ്ങള്‍ കൂടുതല്‍ മിഴിവേറുന്നതെങ്ങനെയെന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ സോമകുമാറും ഭാര്യ പുഷ്പയും മാറുന്ന കാലം മാറുന്ന വിവാഹം സീരീസിന്റെ ഈ ലക്കത്തില്‍ ) (കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )

കൊറോണ മഹാമാരിക്കു മധ്യെ മക്കളുടെ വിവാഹം നടത്തേണ്ടിവരുമ്പോള്‍ ആദ്യമൊന്നു പകച്ചുപോകും. കണ്ടും കേട്ടും പരിചയിച്ചതുപോലെ ഒന്നുമാകില്ല പലകാര്യങ്ങളും ചെയ്യേണ്ടിവരിക. പക്ഷെ, അതൊരു വലിയ സാധ്യതകൂടി തുറന്നുതരുന്നുണ്ട്. പ്രഭയൊട്ടും മങ്ങാതെ വിവാഹം നടത്താന്‍ സാധിക്കുക എന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടെലിവിഷന്റെ പ്രോഗ്രാം ഹെഡുമായിരുന്ന സോമകുമാര്‍ പറയുന്നു. തന്റെ അനുഭവം അതാകുന്നു. ആചാരത്തികവോടെ സര്‍വാഭരണ വിഭൂഷിതയായി തികഞ്ഞ പ്രൗഢിയിലും പ്രഭയിലും മകളുടെ വിവാഹം നടത്താനായി. ആളും ബഹളവും കുറഞ്ഞുവെന്നുമാത്രം. അദ്ദേഹം പറയുന്നു:

മാറിയ കാലത്ത് വിവാഹത്തിലെ പ്രഭയ്ക്കും പ്രൗഢിയ്ക്കും മറ്റൊരര്‍ത്ഥമാണുള്ളത്. പണ്ടുള്ള പലതും ഇപ്പോഴില്ലാതെയാവുമ്പോള്‍ പുതിയത് പലതും അതിനൊപ്പം ചേരുന്നു. ആചാരവും ചടങ്ങുകളും പരിമിതപ്പെടുമ്പോഴും ആഭരണങ്ങളിലും മറ്റും പ്രൗഢിചോരുന്നില്ല. ഓരോരുത്തര്‍ക്കും അവരാഗ്രഹിക്കുന്ന തരത്തില്‍ വിവാഹവും മറ്റും നടത്താന്‍ ഇപ്പോള്‍ സാധിക്കും. വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്നു മാത്രം. അത് എന്തുകൊണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളു.


ഒറ്റപ്പാലം സ്വദേശികളായ സോമകുമാര്‍-പുഷ്പ ദമ്പതികളുടെ മകള്‍ ശ്രുതിയുടെ വിവാഹം ഓഗസ്റ്റ് 26നായിരുന്നു. ഗുരുവായൂരില്‍. മകളുടെ വിവാഹത്തെ കുറിച്ച് മാതാപിതാക്കളെന്ന നിലയില്‍ മനസ്സില്‍ ഏറെ കണക്കുകള്‍ കൂട്ടിയിരുന്നു. മറ്റു മാതാപിതാക്കളെപ്പോലെ പാരമ്പര്യത്തികവോടെ, പ്രഭയും പ്രൗഢിയും ചോരാതെ വിവാഹം നടത്തണം. അതായിരുന്നു ആഗ്രഹം. എല്ലാ തയാറെടുപ്പുകളും നേരത്തെ തന്നെ നടത്തുകയും ചെയ്തു. ഏപ്രിലില്‍ വിവാഹം എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്. കൊച്ചിയിലെ കാക്കനാട്ടുള്ള വീട്ടില്‍ കാലേകൂട്ടി തന്നെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് കൊറോണ മഹാവ്യാധിയുടെ വരവ്. പിന്നീട് വിവാഹം ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ഗുരുവായൂര്‍ മമ്മിയൂര്‍ റോഡ് ഒ. ജി. രവീന്ദ്രന്റേയും ഉഷ രവീന്ദ്രന്റേയും മകന്‍ അബുദാബിയില്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഭയെ ആണ് വിവാഹം ചെയ്തത്. ശ്രുതി ചെന്നെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

കേരളത്തിലും പുറത്തുമായി ഏറെ വ്യക്തിബന്ധങ്ങളും മറ്റുമുള്ളയാളാണ് ദീര്‍ഘകാലം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുള്ള സോമകുമാര്‍. നേരത്തെ തന്നെ സുഹൃത്തുക്കളോടും മറ്റും വിവാഹത്തിനായി എത്തുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പക്ഷെ ഓര്‍ക്കാപ്പുറത്തെത്തിയ കൊറോണ എല്ലാ കണക്കുകൂട്ടലുകളേയും മറ്റിമറിയ്ക്കുകയായിരുന്നു. ഇതുവരെ നമ്മള്‍ തുടര്‍ന്നുവന്ന എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ചങ്ങാതികളുമൊക്കെയായുള്ള ഒത്തുചേരലിനുള്ള അവസരമായി കൂടി വിവാഹത്തെ കണ്ടിരുന്നു. ദീര്‍ഘകാലമായി കൂടിച്ചേരലുകളില്ലാതെ അവിടേയും ഇവിടേയും ഇരുന്ന് ഫോണിലും മറ്റും ബന്ധപ്പെട്ടിരുന്ന എല്ലാവരുമായി ഒത്തുചേരുക മകളുടെ വിവാഹ സമയത്ത് കൂടുതല്‍ സന്തോഷം തരുമല്ലോ?

ശരിക്കും പെണ്‍കുട്ടികളുടെ വിവാഹം ഏതുമാതാപിതാക്കളെ ഒട്ടൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഓടിനടന്ന് വിവാഹ ഒരുക്കങ്ങള്‍ നടത്താന്‍ ഒത്തിരിയുണ്ട് കാര്യങ്ങള്‍. തിരക്കോടു തിരക്ക്. എന്നാല്‍ നാലുപാടും അടച്ചുകെട്ടിയ ഈ ലോക്ഡൗണില്‍ ആരാണെങ്കിലും ആദ്യമൊന്നു പതറും എന്നാല്‍ സോമകുമാറിനും ഭാര്യക്കും ഒട്ടും പേടി ഉണ്ടായില്ല. അവര്‍ എല്ലാ പരിമിതികളുടേയും നടുവില്‍ മകള്‍ ശ്രുതിയുടെ വിവാഹം ഗംഭിരമായി നടത്തി. മനസ്സില്‍ കരുതിയതുപോലെ ബന്ധുജനങ്ങളുടേയും ചങ്ങാതികളുടേയും സാന്നിധ്യം ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കിലും ഒന്നിനും ഒരു കുറവുണ്ടാക്കാതെ ആഘോഷമായി തന്നെ കല്ല്യാണം നടത്തി. മറ്റു പല മാതാപിതാക്കളേയും പോലെ മകളുടെ വിവാഹത്തിലൂടെ ഈ ദമ്പതികള്‍ പുതിയൊരു മാതൃക തന്നെയാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്.


ഒറ്റപ്പാലത്തെ ഒരു വലിയ തറവാടാണ് എന്റേത്. ധാരാളം ബന്ധുക്കളും ഉണ്ട്. മാധ്യമ പ്രവര്‍ത്തകനായതിനാല്‍ വലിയൊരു സുഹൃദ് വലയവുമുണ്ട്. ഡല്‍ഹിയില്‍ ദീര്‍ഘകാലം ജോലി ചെയ്തതിനാല്‍ പുറമേയുള്ള സുഹൃത്തുക്കളും ഏറെയാണ്. മകളുടെ വിവാഹം എല്ലാവരെയും വിളിച്ച് ഗംഭീരമായിതന്നെ നടത്താനായിരുന്നു ആഗ്രഹം. വിവാഹ കാര്യങ്ങളിലും മറ്റും പഴമയും ആചാരങ്ങളും പാലിക്കുന്ന ഒരു തറവാടും നാടുമാണ് എന്റേത്. അതുകൊണ്ടുതന്നെ എല്ലാ ചിട്ടവട്ടങ്ങളും പാലിക്കേണ്ടതായുണ്ടായിരുന്നു. അങ്ങനെതന്നെ നടത്താനും തീരുമാനിച്ചു.

അഭയുടെ കുടുംബവുമായി നേരത്തെ തന്നെ അറിയാം. ദീര്‍ഘകാലമായി വിദേശത്തായിരുന്നു അവര്‍. കുടുംബപരമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നവരാണ്. പരസ്പരം അറിയാവുന്നതുകൊണ്ടുതന്നെ സാധാരണ ഉണ്ടാകുന്ന അപരിചിതത്വം ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. ശ്രുതിയും അഭയും മുന്‍പരിചയം ഉണ്ടായിരുന്നതിനാല്‍ വിവാഹ കാര്യങ്ങളില്‍ അവരുടെ ചില തീരുമാനങ്ങളും ഇഷ്ടങ്ങളും കുടുംബത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുതന്നെ അവര്‍ നടത്തി.

അഭയുടെ വീട് ഗുരുവായൂര്‍ ആയതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്തുവാനാണ് തീരുമാനിച്ചത്. ഏപ്രില്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം ഓഗസ്റ്റ് 26നാണ് നടത്തിയത്. അന്നേ ദിവസം തിരക്കു വളരെ കുറവായിരുന്നു. ഏതാണ്ട് മുപ്പതോളം കല്ല്യാണം ആ ദിവസം നടന്നു. രണ്ടു വീട്ടുകാരുടേയും ഭാഗത്തുനിന്ന് ഫോട്ടോഗ്രാഫേഴ്‌സ് അടക്കം 42 പേര്‍ മാത്രമാണ് പങ്കെടുത്തത്. താലികെട്ടു ചടങ്ങു മാത്രം അവിടെവച്ചു നടത്തി. തൊട്ടടുത്തുള്ള ഹോട്ടലില്‍ വച്ചു സല്‍ക്കാരവും. കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും വളരെ കരുതലോടെയാണ് ചടങ്ങുകളും മറ്റും നടത്തിയത്.

പ്രഭ ചോരാതെ വിവാഹം യു ട്യൂബില്‍ തല്‍സമയം

ഞാന്‍ കൊച്ചിയില്‍ താമസിക്കുന്നതിനാല്‍ ഇവിടെയുള്ള സുഹൃത്തുക്കളെയും വിളിച്ച് ഒരു റിസപ്ഷന്‍ നടത്തണമെന്ന് ആലോചിച്ചെങ്കിലും ഇതുവരെയും നടന്നിട്ടില്ല. പെണ്‍കുട്ടിയെ ഒരുക്കുന്നതും എല്ലാം ബന്ധുക്കള്‍തന്നെയാണ് നടത്തിയത്. ലോക് ഡൗണിനു മുന്‍പുതന്നെ ആഭരണങ്ങള്‍ ഒക്കെ വാങ്ങിയിരുന്നു. എല്ലാം മക്കളുടെ അഭിരുചിക്കൊത്ത്.(കല്യാണ്‍ ഇ ഷോപ്പിലിങ്ക് )

കുറെ ആഭരണങ്ങള്‍ പാരമ്പര്യമായി സൂക്ഷിച്ചുപോന്നതുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാര്യത്തിലുള്ള തലവേദനകള്‍ ഒന്നും ഉണ്ടായില്ല.ശരിക്കും പറഞ്ഞാല്‍ ചെറിയ ആര്‍ഭാടത്തോടെ വിവാഹം നടത്തണമെന്ന് ഞങ്ങള്‍ രണ്ടുകൂട്ടരും താല്പര്യവും ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുണ്ടായ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇക്കാലത്തിനു പറ്റിയ തരത്തിലായി. ആഭരണങ്ങളുടെ കാര്യത്തിലും മറ്റും കഴിയുന്നത്ര പ്രഭ കുറയാതിരിക്കാന്‍ ശ്രദ്ധിച്ചു. നേരത്തെ തന്നെ അക്കാര്യത്തില്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.

ലോക്ഡൗണ്‍ ശരിക്കും മാനസികമായി പ്രയാസപ്പെടുത്തിയെങ്കിലും വിവാഹം എങ്ങനെ നടത്തുമെന്ന് വലിയൊരാശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന സംതൃപ്തി വളരെ വലുതാണ്. എത്ര പറഞ്ഞാലും മതിവരില്ല.രണ്ടു വീട്ടുകാരും അക്കാര്യത്തില്‍ പൂര്‍ണ്ണ സംതൃപ്തരാണ്. ആദ്യമൊന്നു ഭയപ്പെട്ടു. പക്ഷെ ക്ലൈമാക്‌സ് തികച്ചും സന്തോഷം പകരുന്നത്. പരാതികള്‍ ഇല്ലാതെ കല്ല്യാണം നടത്തി. ഫോര്‍മാലിറ്റികള്‍ പരമാവധി കുറച്ചു. പക്ഷെ പ്രൗഢി ഒട്ടും ചോര്‍ന്നതുമില്ല. സമാധാനവും സന്തോഷവുമുണ്ട്. ഇതാണ് ഈ വിവാഹം ഞങ്ങള്‍ക്കു നല്‍കിയ അനുഭവം.


വിവാഹം തല്‍സമയം യുട്യൂബില്‍ ഞങ്ങള്‍ റിലിസ് ചെയ്തു. ലോകത്ത് എവിടെയിരുന്നും ആര്‍ക്കും അവരവരുടെ ഇഷ്ടത്തിനിരുന്ന് കാണാനുള്ള സൗകര്യമുണ്ടായി. എപ്പോള്‍ വേണമെങ്കിലും നമുക്കത് കാണാന്‍ അതിന്റെ ലിങ്ക് യുട്യൂബിലുണ്ട്. ഞങ്ങളുടെ ഏറ്റവും അടുത്ത പലരും യുട്യൂബിലൂടെയാണ് വിവാഹം പിന്നീട് കണ്ടത്.

സല്‍ക്കാരങ്ങള്‍ക്കായി നീക്കിവെച്ച പണത്തിന്റെ ഒരു പങ്കു ഒറ്റപ്പാലത്തെ അനാഥാലയങ്ങള്‍ക്കു നല്‍കാനാണ് തീരുമാനം. വിവാഹവുമായി ബന്ധപ്പെട്ട പല ചെലവുകളും കുറയ്ക്കാന്‍ ലോക്ഡൗണ്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ആ പണം ആഭരണം അടക്കമുള്ള നീണ്ടുനില്‍ക്കുന്ന മൂല്യമായി നമുക്കൊപ്പം മാറ്റിയെടുക്കാനും സാധിക്കും. വിവാഹം ഇങ്ങനെയൊക്കെത്തന്നെ മതി എന്നതാണ് വസ്തുത. എല്ലാ നിയന്ത്രണങ്ങള്‍ക്കു നടുവിലും സുന്ദരമായി വിവാഹം നടത്തിയെടുക്കുവാന്‍ സാധിക്കും. അതിനുള്ള എല്ലാ സൗകര്യവും സാഹചര്യങ്ങളും ചുറ്റുമുണ്ട്. ഇതൊരു പരിമിതിയല്ല. ഇതൊരു റിയാലിറ്റിയാണ്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുപോയാല്‍ പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാം. മകളുടെ വിവാഹം മനസ്സിനിണങ്ങിയ രീതിയില്‍ നടത്തിയ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കുന്നതിനൊപ്പം മഹാവ്യാധികാലത്ത് പരിമിതികളെ സാധ്യതയാക്കി മാറ്റിയതിന്റെ അഭിമാനം സോമകുമാറിന്റേയും ഭാര്യ പുഷ്പയുടേയും മുഖത്ത് തെളിഞ്ഞുകണ്ടു.

(വീടുകളിലേക്കും ചെറുഇടങ്ങളിലേക്കും ആഘോഷങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ മുഹുറത്ത് അറ്റ് ഹോം എന്ന പുതു സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതിനോട് അനുബന്ധമായി അഴിമുഖം കല്യാണ്‍ ജൂവലറിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന തുടര്‍ ഫീച്ചറില്‍ മൂന്നാമത്തേതാണിത്. )
Next Story

Related Stories