ന്യൂസ് അപ്ഡേറ്റ്സ്

ഫാ. ടോം ഉഴുന്നാലില്‍ ഐ എസ് തടവില്‍ തന്നെ; പുതിയ വീഡിയോ പുറത്തു വന്നു

അഴിമുഖം പ്രതിനിധി

യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനൈ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. താടിയും മുടിയും വളര്‍ന്ന നിലയിലുള്ള ഉഴുന്നാലിനെ ഭീകരര്‍ കണ്ണുകെട്ടിയ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഫാ.ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ ഇദേഹത്തിന്റെ എഫ് ബി പേജ്‌ ചെയ്തതായും സംശയിക്കപ്പെടുന്നു. 

കഴിഞ്ഞ ദുഖവെള്ളി ദിനത്തില്‍ ഫാദര്‍ ഉഴുന്നാലിനെ കുരിശിലേറ്റി വധിക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ ഐ എസ് വധിച്ചെന്ന് ഒരു ഓസ്‌ട്രേലിയന്‍ പത്രത്തെ അധികരിച്ച് വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. എന്നാല്‍ ഫാദര്‍ വധിക്കപ്പെട്ടിട്ടില്ലെന്ന് പിന്നീട് വിവരം കിട്ടി.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ഉഴുന്നാലില്‍ ജീവിച്ചിരിക്കുന്നു എന്നത് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അദേഹം എവിടെയാണ് എന്നതിന് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതേ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനും വിവരമില്ല. ഇക്കാര്യത്തില്‍ നടപടി ആവിശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടേക്കും. ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പുതിയ അന്വേഷണം തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍