TopTop

ഐസ് ഭീകര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാല്‍ ജീവനുവേണ്ടി യാചിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ

ഐസ് ഭീകര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാല്‍ ജീവനുവേണ്ടി യാചിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ
മാര്‍ച്ചില്‍ യെമിനിലെ ഏദനില്‍ നിന്ന് ഐസ് ഭീകര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ ജീവനുവേണ്ടി യാചിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. തട്ടികൊണ്ട് പോയവര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. താന്‍ യൂറോപ്പില്‍ നിന്നുള്ള വൈദികന്‍ ആയിരുവെങ്കില്‍ ഈ വിഷയം വളരെ ഗൗരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വൈദികനായതുകൊണ്ടാണ് തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രവാചകശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തു വിട്ട വീഡിയോ


വളരെ ക്ഷീണിതനായി കാണപ്പെടുന്ന ടോം ഉഴുന്നാല്‍ വീഡിയോയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയോടും മെത്രാന്‍മാരോടും ഗവണ്‍മെന്റ് അധികാരികളോടും ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്‌നേഹികളോടും തന്റെ മോചനത്തിനു ആവശ്യമായത് ചെയ്യണമെന്ന് യാചിക്കുകയും ചെയ്യുന്നുണ്ട്.

Next Story

Related Stories