TopTop

ഇതെന്താണിങ്ങനെ? ഈ മാധ്യമ സമൂഹത്തിനിതെന്തുപററി?

ഇതെന്താണിങ്ങനെ? ഈ മാധ്യമ സമൂഹത്തിനിതെന്തുപററി?
പ്രശസ്ത സംവിധായകനും ദൃശ്യശാസ്ത്രജ്ഞനുമായ ഹാരൂൺ ഫറൂക്കിയുടെ Images of the world and inscriptions of war എന്ന ഡോക്യുമെന്ററിയിൽ ഒരു നാസി സൈനികൻ പകർത്തിയ, കോൺസൺട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ ഫോട്ടോ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. അതെടുത്ത സൈനികന്റെ മനോവ്യാപാരം മുതൽ തന്റെ ഇച്ഛക്ക് വിരുദ്ധമായി ഫോട്ടോയിൽ പകർത്തപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങളും, മേക്കപ്പിട്ടുകൊണ്ടിരിക്കുന്ന നടിയുടെ ദൃശ്യവുമെല്ലാം ഈ ചിത്രത്തിന്റെ അർത്ഥതലങ്ങളെ വ്യാഖ്യാനിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

അതുപോലൊരു ചിത്രമാണ് ഇക്കഴിഞ്ഞ ദിവസം വൈറലായിപ്പടർന്ന് നമ്മുടെയൊക്കെ മന:സാക്ഷിയെ വേട്ടയാടിയ അട്ടപ്പാടി മുക്കാലി ചീക്കണ്ടിയൂരിലെ മധുവിന്റെ ചിത്രം. അനതിവിദൂരമല്ലാത്ത ഭാവിയിൽ നമുക്കല്ലാവർക്കും അത്തരം വിചാരണകൾ നേരിടേണ്ടിവരും എന്നൊരു മുന്നറിയിപ്പാണത്; കാലമോടുന്നതങ്ങോട്ടുതന്നെയാണ്.

മധുവിന്റെ വിചാരണയും കൊലപാതകവും സാക്ഷ്യപ്പെടുത്താനുപയോഗിച്ച മാധ്യമം ഒരു മൊബൈൽ ക്യാമറയാണ്. അതിൽ ദൃശ്യങ്ങൾ പകർത്തിയ ഉബൈദ് എന്ന ചെറുപ്പക്കാരൻ ശ്രമിച്ചത് തന്റെ നാട്ടിൽ നടന്ന ഒരു അതിക്രമത്തിന് പോലീസിലും കോടതിയിലും പിന്നെ മററ് അധികാരികൾക്ക് മുന്നിലും സമർപ്പിക്കാൻ പററിയ ഒരു തെളിവ് ഉണ്ടാക്കാനാണ്. ആ തെളിവ് താനാണെടുത്തതെന്ന് അയാൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കേററാണാ സെൽഫി. അതിൽ കാണുന്ന ഉബൈദിന് ഒരു വലിയ ചാരിതാർത്ഥ്യമുണ്ട്, എന്നെക്കണ്ടു പഠിച്ചോളൂ എന്ന മട്ടുണ്ട്. മധുവിനെ വിചാരണ ചെയ്യുന്ന വീഡിയോയിൽ ഈ നാട്ടിലെ സകല മതങ്ങളും ധർമ്മമായി പഠിപ്പിക്കുന്ന തരത്തിലുള്ള നേർവഴിയുടെ വളഞ്ഞു പിരിഞ്ഞ ശാഖകളുണ്ട്. മധുവിന്റെ മുന്നിൽ അവർ നിൽക്കുന്നത് വളരെ കാര്യശേഷിയും കർമ്മകുശലതയുമുള്ള ആൺകൂട്ടമായിട്ടാണ്. ആ കൂട്ടം സമർപ്പിച്ച തെളിവുകൾ സകലതും കണക്കിലെടുത്താണ് പോലീസ് മധുവിനെ മാത്രം പിടിച്ചുകൊണ്ട് പോയത്.

പക്ഷേ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് മധുവിന്റെ മരണത്തോടെയാണ് (കൊലപാതകത്തോടെയാണ്). ഫെബ്രുവരി 22ാം തിയതി മൂന്ന് മണിയോടുകൂടിയാണ് പോലീസ്  സ്റ്റേഷനിലേക്കുള്ള വഴിയിൽ വച്ച് മധു മരിക്കുന്നത് എന്നാണ് ഇപ്പോൾ നമുക്കറിയാവുന്നത്. ഈ സംഭവം ഒരു ടി.വി ചാനലിലും വാർത്തയായില്ല, പിറേറന്നത്തെ പത്രങ്ങളുടെ ചരമക്കോളങ്ങളിൽ ഈ മരണം ഒതുങ്ങിപ്പോയി; അതിലോന്നിൽ പ്രസദ്ധീകരിച്ച മധുവിന്റെ ഫോട്ടോ ഉബൈദ് പകർത്തിയ കൂട്ടത്തിലുള്ളതാണ്. അതായത് മധുവിന്റെ മരണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നേ ലഭിച്ചിരുന്നു. പക്ഷേ മധുവിന്റെ കൊലപാതകത്തെ, അതിലെ കണ്ണിൽച്ചോരയില്ലായ്മയെ നമ്മുടെ മുന്നിലെത്തിച്ചത്, മധുവിനെ കൊന്നുകളഞ്ഞ ജനക്കൂട്ടത്തിന്റെ ഭാഗമായ ഉബൈദ് പകർത്തിയ ദൃശ്യങ്ങളാണ്. അവ നവമാധ്യമങ്ങളിലൂടെ പറന്നുനടന്ന് വൈറലായതാണ്. പിറേറദിവസം രാവിലെ വൈകാരികതയുടെ ഭാഷയിൽ ചാനലുകാർ മധുവിന്റെ കൊലപാതകം വെച്ചുവിളമ്പി.

ലോകമെമ്പാടുമുള്ള മലയാളികൾ ആ വികാരത്തള്ളിച്ചയിൽ പൊങ്ങിവന്നു നിമിഷം പ്രതി കവിതകളും വിലാപവും നാടകവും വിരചിച്ച് സൈബർലോകത്ത് തരംഗമുണ്ടാക്കി, പൊങ്കാലക്കാരും പക്കമേളക്കാരുമെത്തി രംഗം കൊഴുത്തു. മാധ്യമപ്പട ഉറഞ്ഞുതുള്ളി, ചാനലുകളിൽ ചർച്ചകൾ കൊഴുത്തു, മധുവിന്റെ കൊലപാതകവാർത്ത അത് അർഹിക്കുന്ന ഗൗരവത്തിൽ അധികാരികൾ സമീപിച്ചുതുടങ്ങി.

ഏകദേശം രണ്ടു വർഷം മുന്‍പ് നടന്ന ജിഷയുടെ കൊലപാതകവും ഇത്തരത്തിലാണ് നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. മധുവിന് തുണയായി നവമാധ്യമ സങ്കേതങ്ങൾ ഉണ്ടായിരുന്നെങ്കിൽ ജിഷയ്ക്ക് സ്വന്തം സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. അവരുയർത്തിയ ആരവത്തിലാണാ കേസ് പൊങ്ങിവരുന്നത്. അതുവരെ മാധ്യമങ്ങൾ ഇതൊന്നുമറിഞ്ഞില്ല, അല്ലെങ്കിൽ അവരിതിനെ പാടേ തമസ്കരിച്ചു. ഇതെന്താണിങ്ങനെ? ഈ മാധ്യമ സമൂഹത്തിനിതെന്തുപററി?

സമാനമായ അവസ്ഥയാണ് വളഞ്ഞമ്പലത്ത് ജാതിമതിലിനെതിരെ നടന്ന സമരത്തിലും നടന്നത്.

എന്നാൽ പാഞ്ഞടുക്കുന്ന നിമിഷം മുതൽ തിളച്ചുമറിയുന്ന വൈകാരികത നിറച്ച് മാധ്യമങ്ങൾ കേരളത്തെ പിടിച്ചുകുലുക്കി കളയും; സംഭവവികാസങ്ങളെ ആളിക്കത്തിക്കും; മനുഷ്യർക്കിടയിൽ മതിലുകളുയർത്തും; തികച്ചും ബാലിശമായ റിപ്പോർട്ടുകൾ പറന്നുകളിക്കും, പ്രൊഫഷണലിസം പീലി വിടർത്തിയാടും.

ഇതെന്തു കൊണ്ടാണ് സിനിമാക്കർക്കും രാഷ്ട്രീയക്കാർക്കും പിന്നെ പരസ്യദാതാക്കൾക്കും കൊടുക്കുന്ന ശ്രദ്ധ നിങ്ങൾ മാധ്യമപ്രവർത്തകർ പണമില്ലാത്തവനും ദരിദ്രനും കൊടുക്കാത്തത്. ദളിതരെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ അവർ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വാർത്തകളെക്കാൾ കൂടുതലാവുന്നതെന്താണ്. അവർക്കെതിരെ അതിക്രമം നടത്തിയവർ സ്വരുക്കൂട്ടിയ തെളിവുകൾ പോലും അവർക്കനുകൂലമായി മാറുമ്പോഴും നിങ്ങൾ എവിടെയാണ് മാധ്യമപ്രവർത്തകരേ? ഏതു കാലത്താണ് നിങ്ങളൊക്കെ ജീവിക്കുന്നത് ?

അപരിചിതനേയും അന്യനാട്ടുകാരനേയും നാടോടികളെയും അപകടകാരികളായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു വലിയ കാമ്പയിൻ ഒരുമാസം മുന്‍പാണ് ഇവിടെ നടന്നത്. അതിന്റെ ഒരു ഉപോത്പന്നമായി വേണം ഈ വയലന്‍സിനെ വിലയിരുത്താൻ. ഭരണപക്ഷത്തിന്റെ പരാജയം ഉറപ്പുവരുത്താൻ ജനങ്ങളുടെയിടയിൽ പരസ്പര സംശയവും അരക്ഷിതത്വവും ജനിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ ഒരു വിലകുറഞ്ഞ തന്ത്രമായും ആ നീക്കത്തെ കാണാം. അതിന്റെ വിലയൊടുക്കേണ്ടി വന്നത് ഈ നാട്ടിലെ കള്ളനെന്നും മാനസികരോഗിയെന്നും മുദ്രകുത്തപ്പെട്ട ഒരു പൗരനാണ്.

http://www.azhimukham.com/offbeat-a-journalist-writes-her-experience-how-adanis-india-rejected-visa/

അക്രമവും വയലന്‍സും നമുക്കു ചുററുമുള്ള മാധ്യമങ്ങളിൽ നിന്ന് പാടേ തുടച്ചു മാററപ്പെടുകയാണ്. സിനിമകളിൽ നിന്ന് വയലന്‍സ് മാററുന്നതിൽ സെൻസർ ബോർഡ് അതീവ ശ്രദ്ധാലുക്കളാണ്. നിത്യജീവിതത്തിൽ നാം പിന്തുടർന്നു പോരുന്ന അതിക്രമങ്ങളെ നമുക്കുനേരെ തിരിച്ചുപിടിക്കുന്ന സിനിമകൾ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. മതത്തിനെയും അതിന്റെ സങ്കേതികവശമായ വയലന്‍സിനെയും സിനിമകളിൽ അവതരിപ്പിക്കുന്നത് അസാധ്യമാണന്നു തന്നെ പറയാം. പിന്നെങ്ങനെ ഒരു സാക്ഷര സമൂഹം ഉൾക്കൊള്ളുന്ന ആക്രമണവാഞ്ചയെ ആ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കും. അതു കൊണ്ടുതന്നെയാണ് സിനിമകൾ വയലൻസിനെ മഹത്വവത്കരിക്കുക എന്ന സങ്കേതം തിരഞ്ഞെടുക്കുന്നത്.

ഒരു പണാധപത്യ സമൂഹത്തിൽ ജീവിക്കുന്നതിന്റെ തത്രപ്പാടുകൾ മാധ്യമപ്രവർത്തകർക്കും ഉണ്ടാവാം, പക്ഷേ നിങ്ങളുടെ കണ്ണും കാതും കൂർപ്പിക്കാനുള്ള ഉപകരണങ്ങൾ ഇവിടെ ആരും പിടിച്ചുവെച്ചിട്ടില്ല. അതു നേരേ ചൊവ്വേ ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ കാവൽനായ നമ്മെത്തന്നെ തിന്നുകളയും.

(അനു ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


http://www.azhimukham.com/vayicho-mediapersons-need-a-spine-speech-by-martin-baron/

http://www.azhimukham.com/newswrap-no-reports-from-mainstream-media-police-portraying-young-journalists-as-maoists/

http://www.azhimukham.com/nationalwrap-india-modi-advice-to-media-to-discuss-innerparty-democracy/

http://www.azhimukham.com/newswrap-disaster-reporting-shouldbe-changed/

http://www.azhimukham.com/keralam-rajiv-chandrasekhar-is-not-ony-media-owner-but-mp-and-bjp-leader-also/

http://www.azhimukham.com/trending-chief-minister-again-against-media-persons/

http://www.azhimukham.com/azhimukhamclassic-arnabgoswami-not-a-loner-lunatic/

http://www.azhimukham.com/offbeat-writer-ashokan-charuvil-on-journalism-in-chennai-and-money-fb-post/

http://www.azhimukham.com/india-what-happens-when-media-houses-are-ready-to-crawl/

http://www.azhimukham.com/why-print-media-protected-journalism-newspapers-media-democracy-shivvisvanathan/

http://www.azhimukham.com/recommendation-to-remission-imprisonment-tp-case-convicts-mohammed-nisham-media-reporting-ribin-kareem/

http://www.azhimukham.com/vinayakan-media-state-award-real-life/

http://www.azhimukham.com/offbeat-news-broadcasters-authority-rules-in-favour-of-gauhar-raza-asks-zee-news-to-telecast-apology/

http://www.azhimukham.com/india-what-is-ambanis-role-in-indian-media-teamazhimukham/

http://www.azhimukham.com/india-aljazeera-story-on-crawling-indian-mainstream-media-before-modi-govt/

Next Story

Related Stories