TopTop
Begin typing your search above and press return to search.

കര്‍സേവകര്‍ക്ക് എതിരെ വെടിവച്ചതില്‍ ദുഖം: മുലായം

കര്‍സേവകര്‍ക്ക് എതിരെ വെടിവച്ചതില്‍ ദുഖം: മുലായം

1990-ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതില്‍ ദുഖമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ്. എന്നാല്‍ ഏകദേശം 25 വര്‍ഷം മുമ്പ് നടന്ന ഈ സംഭവം മത പരമായ സ്ഥലങ്ങളെ സംരക്ഷിക്കാന്‍ അത്യാവശ്യമായിരുന്നുവെന്നും അദ്ദേഹം ബാബറി മസ്ജിദിനെ ഉദ്ദേശിച്ച്‌ പറഞ്ഞു.

1990-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു മുലായം. 16 പേരാണ് ഈ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

സോഷ്യലിസ്റ്റ് നേതാവായ കര്‍പൂരി താക്കൂറിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുലായം.


Next Story

Related Stories