സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു

Print Friendly, PDF & Email

പാന്‍ സിങ്, ലജന്‍ഡ് ഓഫ് ഭഗത് സിങ്, സ്ലംഡോഗ് മില്ല്യണയര്‍ എന്നീ ലോകപ്രശസ്ത ചിത്രങ്ങളില്‍ പാഞ്ചാല്‍ ഭാവ തീവ്രമായ വേഷങ്ങള്‍ ചെയ്തു

A A A

Print Friendly, PDF & Email

ബോളിവുഡ് നടന്‍ സിതാറാം പഞ്ചാല്‍ (54) അന്തരിച്ചു. വൃക്കരോഗവും ഉദരത്തില്‍ ബാധിച്ച അര്‍ബുദവുമാണ് മരണകാരണം. മുന്നു വര്‍ഷമായി പാഞ്ചാല്‍ അര്‍ബുദവുമായി മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു. പിപ്പിളി ലൈവ് സിനിമയില്‍ അഭിനയിച്ച പാഞ്ചാല്‍ 1994 ല്‍ ബണ്ടിറ്റ് ക്യൂനിലാണ് അരങ്ങേറ്റം കുറിച്ചത്. പാന്‍ സിങ്, ലജന്‍ഡ് ഓഫ് ഭഗത് സിങ്, സ്ലംഡോഗ് മില്ല്യണയര്‍ എന്നീ ലോകപ്രശസ്ത ചിത്രങ്ങളില്‍ പാഞ്ചാല്‍ ഭാവ തീവ്രമായ വേഷങ്ങള്‍ ചെയ്തു.

കഴിഞ്ഞ ജിവസം അദ്ദേഹത്തിന്റെ 26ാമത്തെ വിവാഹാഘോഷം ആഘോഷിക്കുന്ന ചിത്രങ്ങള്‍ മകന്‍ ഋഷഭാ പാഞ്ചാലും ഭാര്യ ഉമ പാഞ്ചാലും ഫെസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരു വര്ഷമായി പൂര്‍ണ്ണമായും കിടപ്പിലായ പാഞ്ചാല്‍ ഫലപ്രദമായ ചികില്‍സക്കുവേണ്ടി ഫെയസ്ബുക്ക് വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍