TopTop
Begin typing your search above and press return to search.

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. ഇന്നു രാവിലെ 11.45 നാണ് അന്ത്യം. 42 വയസ്സായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിന തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന സിനിമ ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. രാജേഷിന്റെ നാലാമത്തെ സിനിമയായ വേട്ട ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ഇന്നലെ നടന്‍ കുഞ്ചാക്കോ ബോബന്‍ അദ്ദേഹത്തെ ആശുുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയാണ് രാജേഷ് പിള്ള ആദ്യം സംവിധാനം ചെയ്യതത്. പിന്നീട് വന്ന ട്രാഫിക് മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴി തെളിച്ച ചിത്രമായിരുന്നു. മിലി ആയിരുന്നു മൂന്നാമത്തെ ചിത്രം.


Next Story

Related Stories