TopTop
Begin typing your search above and press return to search.

ഗോവിന്ദ് വസന്ത സംഗീതം ചെയ്യേണ്ടെന്ന് നിര്‍മ്മാതാവ്; '96' തെലുങ്ക് റീമേക്ക് പ്രതിസന്ധിയില്‍

ഗോവിന്ദ് വസന്ത സംഗീതം ചെയ്യേണ്ടെന്ന് നിര്‍മ്മാതാവ്;
2018 ൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ എത്തിയ 96 '. ചിത്രത്തിന്റെ കന്നഡ, തെലുങ്ക് റീമേക്കുകള്‍ അണിയറയിൽ ഒരുങ്ങുകയാണ് . എന്നാല്‍ ചിത്രത്തിന്റെ തെുങ്ക് പതിപ്പ് പ്രതിസന്ധിയിൽ.

96ന്റെ തെലുങ്ക് റീമേക്കില്‍ സംഗീതസംവിധായകനായി ഗോവിന്ദ് വസന്ത തന്നെ മതിയെന്ന നിലപാടിലായിരുന്നു സംവിധായകന്‍ സി പ്രേംകുമാര്‍. എന്നാല്‍ നിര്‍മ്മാതാവ് സി രാജു എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ പ്രശസ്തരായ സംഗീത സംവിധായകരാരെങ്കിലും ഈണം നല്‍കട്ടെയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതോടൊപ്പം തെലുങ്ക് സിനിമാപ്രേക്ഷകരുടെ ആസ്വാദനരീതിക്കനുസരിച്ച് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായും എന്നാല്‍ തമിഴ് പതിപ്പിന്റെ തിരക്കഥ അതേപടി നിലനിര്‍ത്തണമെന്ന നിലപാടിലാണ് പ്രേംകുമാര്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവും സംവിധായകനും തമ്മിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിച്ച് ചിത്രം താമസിയാതെ തന്നെ വെള്ളിത്തിരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്ക് റീമേക്കില്‍ ഷര്‍വാനന്ദും സാമന്തയുമാണ് എത്തുക

Next Story

Related Stories