UPDATES

സിനിമാ വാര്‍ത്തകള്‍

ഒടിയന്റെ 100 കോടി; ‘ശ്രീകുമാര്‍ മേനോന് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഇന്‍കംടാക്‌സുകാര്‍ കയറിയിറങ്ങാന്‍ പോകുന്നത് ആന്റണിയുടെ വീട്ടിലായിരിക്കും’

നിര്‍മാതാവ് സുരേഷ് കുമാറിന്റെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ്പ് ഓഡിയോയിലാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത് വ്യാജമാണെന്ന് വിമര്‍ശനമുള്ളത്‌

പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ എങ്കിലും, റിലീസിനു നാളുകള്‍ക്കു മുന്നേ തുടങ്ങിയ ഒടിയനുമായി ബന്ധപ്പെട്ടുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് കാരണമായിരുന്നു. മോഹന്‍ലാല്‍ ഈ സിനിമയോടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറാകും, എല്ലാ പുരസ്‌കാരങ്ങളും മോഹന്‍ലാല്‍ സ്വന്തമാക്കും തുടങ്ങിയ പ്രസ്താവനകളെല്ലാം ശ്രീ കുമാര്‍ മേനോന് ധാരാളം ട്രോളുകള്‍ നേടിക്കൊടുത്തിരുന്നു. എന്നാല്‍ തന്റെ അവകാശവാദങ്ങളുമായി മുന്നോട്ടുപോയ സംവിധായകന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലായിരുന്നു റിലീസിംഗിനു മുന്നേ ഒടിയന്‍ 100 കോടി നേടിയെന്നത്. ഈ നൂറുകോടി വാദവും പതിവുപോലെ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിനാണ് കാരണമായത്. എന്നാല്‍ ശ്രീകുമാര്‍ മേനോനെതിരെ സോഷ്യല്‍ മീഡിയ മാത്രമല്ല, സിനിമയിലുള്ളവര്‍ തന്നെ രംഗത്തു വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

ഒടയിന്‍ 100 കോടി രൂപ പ്രി-ബിസിനസ് നേടിയെന്ന സംവിധായകന്റെ അവകാശവാദം വ്യാജമാണെന്ന് സിനിമ മേഖലയില്‍ ഉള്ളവര്‍ തന്നെ പറയുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇതിന് സ്ഥിരീകരണം നല്‍കുന്ന തരത്തില്‍ പുറത്ത് വന്നിട്ടുള്ള ഒരു വാട്്‌സ് ആപ്പ് ശബ്ദരേഖ ശ്രീകുമാര്‍ മേനോനെ എതിര്‍ത്തുകൊണ്ടുള്ളതാണ്. നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ സുരേഷ് കുമറിന്റെതെന്ന പേരിലാണ് ഈ ശബ്ദരേഖ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സുരേഷ് കുമാറിന്റെതാണെന്നതില്‍ സ്ഥീരീകരണം വന്നിട്ടില്ല. അതേസമയം ശബ്ദരേഖയില്‍ പറയുന്നതനുസരിച്ച് ഒടിയന് പ്രി ബിസിനസ് ആയി 100 കോടി കിട്ടിയിട്ടില്ലെന്നാണ്. സംവിധായകനു പേരു കിട്ടാന്‍ വേണ്ടി പറയുന്നതാണെന്നും ഒടിയന്‍ കഴിഞ്ഞ് അടുത്ത ബിഗ് ബഡ്ജറ്റ് സിനിമ കിട്ടാന്‍ വേണ്ടിയുള്ള തന്ത്രമാണിതെന്നും ശബ്ദരേഖയില്‍ വിമര്‍ശനം ഉണ്ട്. സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറും അഞ്ഞൂറും കോടി എന്ന് വെറുതെ പറയും. ഇതൊക്കെ അയാള്‍ക്ക് അടുത്ത 1000 കോടി രൂപയുടെ സിനിമ കിട്ടാന്‍ ഉള്ള കളികളാണ്. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. പുലിമുരുകന്‍ യഥാര്‍ത്ഥത്തില്‍ 100 കോടി നേടിയിട്ടില്ല. അതൊക്കെ ടോമ്മിച്ചനും അറിയാവുന്നതാണ്. അതിനേക്കാള്‍ ലാഭം ഉണ്ടാക്കിയ ചിത്രമാണ് രാമലീലയെന്ന് ടോമിച്ചന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ഇതുപോലുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്നത് അവരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇതിന്റെ തലവേദന മുഴുവന്‍ അനുഭവിക്കാന്‍ പോകുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ശ്രീകുമാര്‍ മേനോനു നഷ്ടപ്പെടാന്‍ ഒന്നുമില്ല, ആന്റണിയുടെ വീട്ടിലാണ് ഇന്‍കം ടാക്‌സുകാര്‍ കയറി ഇറങ്ങാന്‍ പോകുന്നത്; ഇതാണ് ശബ്ദരേഖയില്‍ ഉള്ള സംഭാഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍