TopTop
Begin typing your search above and press return to search.

'ജ​യ​ശ​ങ്ക​റി​നെ​ ​നാ​യ​ക​നാ​ക്കി​ അ​ടു​ത്ത​ സി​നി​മ​ ​ചെ​യ്യു​മെ​ന്ന് ലി​ജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു, പ​ക്ഷേ​ ന​ട​ന്നി​ല്ല'

ജ​യ​ശ​ങ്ക​റി​നെ​ ​നാ​യ​ക​നാ​ക്കി​ അ​ടു​ത്ത​ സി​നി​മ​ ​ചെ​യ്യു​മെ​ന്ന് ലി​ജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു, പ​ക്ഷേ​ ന​ട​ന്നി​ല്ല

'ആമേൻ' എന്ന ചിത്രത്തിലെ വി​ഷ​ക്കോ​ൽ​ ​പാ​പ്പി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രെദ്ധ നേടിയ താരമാണ് ജ​യ​ശ​ങ്ക​ർ. 25​ ​വ​ർ​ഷ​മാ​യി​ ​സി​നി​മ​യു​ടെ​ ​മു​റ്റു​ത്തു​ണ്ടെ​ങ്കി​ലും​ ​ഇ​പ്പോ​ഴാ​ണ് ​പ്രേ​ക്ഷ​ക​ ​മ​ന​സി​ൽ​ ​ക​യ​റി​യി​രി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കി​ട്ടി​തു​ട​ങ്ങി​യ​തെ​ന്ന് ​പറയുകയാണ് ജയശങ്കർ.

പേ​ര് ​പ​റ​ഞ്ഞാ​ൽ​ ​അ​ധി​കം​ ​പേ​ർ​ക്കും​ ​അ​റി​യ​ണ​മെ​ന്നി​ല്ല.​ ​ല​ഭി​ക്കു​ന്ന​തെ​ല്ലാം​ ​ബി.​പി.​എ​ൽ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും.​ ​കൈ​ലി​മു​ണ്ടും​ ​വെ​ള്ള​ ​ബ​നി​യ​നും​ ​സ്ഥി​രം​ ​കോ​സ്റ്റ്യും.​ ​ആ​മേ​ൻ​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​ആ​ദ്യ​ ​പേ​ര് ​വീ​ണു,​ ​വി​ഷ​ക്കോ​ൽ​ ​പാ​പ്പി.​ ​ഇ​പ്പോ​ൾ​ ​സ​ലോ​മി​യു​ടെ​ ​അ​പ്പ​ൻ.​ ​പ്ര​കാ​ശ​ൻ​ ​കൈ​വി​ട്ട​പ്പോ​ൾ​ ​മു​ച്ച​ക്ര​വു​മാ​യി​ ​താ​ഴേ​ക്ക് ​വീ​ഴു​ന്ന​തു​ ​ക​ണ്ട് ​പ്രേ​ക്ഷ​ക​ർ​ ​അ​ന്ന് ​ആ​ഹ്ളാ​ദി​ച്ചു.​ ജയശങ്കർ പറയുന്നു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബാ​ബു​വി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​റ്റി​ ​ഒ​ഫ് ​ഗോ​ഡി​ൽ​ ​രോ​ഹി​ണി​യു​ടെ​ ​ഭ​ർ​ത്താ​വാ​യ​ ​ത​മി​ഴ​ൻ​ ​ക​ഥാ​പാ​ത്രം.​ ​എ​ന്റെ​ ​അ​ഭി​ന​യ​ ​ശൈ​ലി​ ​ലി​ജോ​യ്‌​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ടു.ജ​യ​ശ​ങ്ക​റി​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​ടു​ത്ത​ ​സി​നി​മ​ ​ചെ​യ്യു​മെ​ന്ന് ​ലി​ജോ​ ​സെ​റ്റി​ൽ​ ​പ​റ​യു​ക​യും​ ​ചെ​യ്‌​തു.​ ​പ​ക്ഷേ​ ​അ​ത് ​ന​ട​ന്നി​ല്ല.​ ​സി​റ്റി​ ​ഒ​ഫ് ​ഗോ​ഡും​ ​വി​ജ​യം​ ​നേ​ടി​യി​ല്ല.

'​അ​വ​സ​ര​ങ്ങ​ൾ​ ​വ​രു​മെ​ന്ന് ​വീ​ണ്ടും​ ​പ്ര​തീ​ക്ഷി​ച്ചു.​ ​പ​ക്ഷേ​ ​നി​രാ​ശ​യാ​യി​രു​ന്നു​ ​ഫ​ലം.​ ​വീ​ണ്ടും​ ​ചി​ല​ ​ചെ​റു​കി​ട​ ​ജോ​ലി​ക​ളി​ക​ളി​ലേ​ക്ക്.​ ​മ​ൾ​ട്ടി​ ​ലെ​വ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്.​ ​ജീ​വി​ക്കാ​ൻ​ ​എ​ന്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​തി​നും​ ​മ​ടി​യി​ല്ലാ​യി​രു​ന്നു. സി​റ്റി​ ​ഒ​ഫ് ​ഗോ​ഡ് ​ക​ഴി​ഞ്ഞു​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​ആ​മേ​ൻ.​ ​ആ​ദ്യ​ ​ഷോ​ട്ട് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​എ​ല്ലാ​വ​രും​ ​കൈ​യ​ടി​ച്ചു.​ ​ആ​മേ​നു​ ​ശേ​ഷ​മാ​ണ് ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​തു​വ​രെ​ ​ചെ​യ്ത​ത് ​എ​ല്ലാം​ ​അ​ടി​ ​കൊ​ള്ളു​ന്ന​ ​വേ​ഷ​ങ്ങ​ൾ.​ ​ത​ല്ലു​ ​കൊ​ള്ളു​ന്ന​ത് ​ക​ണ്ട​ല്ലോ​യെ​ന്ന് ​എ​ന്നെ​ ​കാ​ണു​മ്പോ​ൾ​ ​നാ​ട്ടു​കാ​ർ​ ​ചോ​ദി​ക്കും.​ ​നേ​രി​ട്ട് ​എ​ന്നെ​ ​ത​ല്ലാ​ൻ​ ​ക​ഴി​യാ​ത്തതിന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ചോ​ദ്യം.​ 1983​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​ല്ലൊ​രു​ ​വേ​ഷം​ ​ല​ഭി​ച്ചു'-ജയശങ്കർ കൂട്ടി ചേർത്തു

ആ​മേ​നി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ശേ​ഷം​ ​ചെ​മ്പ​ൻ​ ​വി​നോ​ദി​നെ​യും​ ​സു​ധി​കോ​പ്പ​യെ​യും​ ​തേ​ടി​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ളെ​ത്തി.​ ​ചെ​മ്പ​ൻ​ ​നാ​യ​ക​ ​നി​ര​യി​ലേ​ക്ക് ​ഉ​യ​ർ​ന്നു.​ ​ജ​യ​ശ​ങ്ക​റി​ന് ​വീ​ണ്ടും​ ​ഭാ​ഗ്യ​ക്കേ​ട്.​ ​സം​വി​ധാ​യ​ക​രോ​ടും​ ​നി​ർ​മ്മാ​താ​ക്ക​ളോ​ടും​ ​ചാ​ൻ​സ് ​ചോ​ദി​ക്കാ​നും​ ​മ​ടി.​ ​ചാ​ൻ​സ് ​ചോ​ദി​ക്കു​ന്ന​ത് ​നാ​ണ​ക്കേ​ടാ​യി​ ​ക​രു​തി.​ ​ട​മാ​ർ​ ​പ​ടാ​റി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​നെ​ ​പ​രി​ച​യ​പ്പെ​ട്ടു.​ ​ആ​ ​സൗ​ഹൃ​ദം​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​ൽ​ ​മി​ക​ച്ച​ ​വേ​ഷം​ ​ല​ഭി​ക്കാ​ൻ​ ​സ​ഹാ​യി​ച്ചു.​ ​ആ​മേ​നു​ശേ​ഷം​ ​ജ​യ​ശ​ങ്ക​റി​നെ​ ​പ്രേ​ക്ഷ​ക​ർ​ ​കൂ​ടു​ത​ൽ​ ​തി​രി​ച്ച​റി​ഞ്ഞ​ത് ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​ലാ​ണ്.​ ​അ​തി​നു​ ​ശേ​ഷ​വും​ ​മി​ക​ച്ച​ ​വേ​ഷ​മി​ല്ല.​ ​അ​ടു​ത്ത​ ​സി​നി​മ​യി​ൽ​ ​ഉ​റ​പ്പാ​യും​ ​വേ​ഷം​ ​ഉ​ണ്ടാ​വു​മെ​ന്ന് ​സം​വി​ധാ​യ​ക​ർ​ ​ജ​യ​ശ​ങ്ക​റി​നെ​ ​കാ​ണു​മ്പോ​ൾ​ ​പ​റ​യും.​ ​സി​നി​മ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ഉ​ണ്ടാ​വി​ല്ല.​ ​സി​നി​മാ​ ​അ​ഭി​ന​യം​ ​തു​ട​ങ്ങി​യി​ട്ട് 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​വു​ന്നു.​ ​'​'​ഇ​പ്പോ​ഴും​ ​പ്ര​തി​ഫ​ല​ത്തി​ന്റെ​ ​കാ​ര്യം​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​പ​ല​രും​ ​ഉ​ഴ​പ്പാ​റു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ് ​പ​ല​പ്പോ​ഴും​ ​സി​നി​മ​ ​നി​റു​ത്തി​ ​മ​റ്റ് ​ജോ​ലി​ക​ൾ​ക്ക് ​പോ​കാ​ൻ​ ​നി​ർ​ബ​ന്ധി​ത​നാ​കു​ന്ന​ത്.​ ​ചി​ല​പ്പോ​ൾ​ ​എ​ന്റെ​ ​അ​ഭി​ന​യ​ ​ശൈ​ലി​ ​എ​ല്ലാ​ ​സം​വി​ധാ​യ​ക​ർ​ക്കും​ ​ഇ​ഷ്‌​ട​പ്പെ​ട​ണ​മെ​ന്നി​ല്ല.​ ​ന​മ്പി​ ​നാ​രാ​യ​ണ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഹി​ന്ദി​യി​ൽ​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യി​ലെ​ ​വേ​ഷം​ ​അ​വ​സാ​ന​ ​നി​മി​ഷ​മാ​ണ് ​ന​ഷ്‌​ട​പ്പെ​ട്ട​ത്.

Next Story

Related Stories