സിനിമാ വാര്‍ത്തകള്‍

‘സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട്’ എന്നു പറഞ്ഞപ്പോള്‍ മണികണ്ഠനോട് രജനി പറഞ്ഞത് ഇതാണ്

സെറ്റില്‍ എല്ലാവരും ഉള്ളപ്പോള്‍ തലൈവരെ കണ്ട് സംസാരിക്കാന്‍ ഒരു പേടിയോ മടിയോ ഒക്കെ ആയിരുന്നു. ഇടയ്ക്ക് ഒരു അവസരം വന്നപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു.

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളികളുടെ കയ്യടി നേടിയ താരമാണ് മണികണ്ഠന്‍ ആചാരി. രജനികാന്ത് ചിത്രം പേട്ടയിലും മണികണ്ഠന്‍ അഭിനയിച്ചിരുന്നു. പേട്ട തനിക്ക് ഇപ്പോളും അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് മണികണ്ഠന്‍ പറയുന്നു. ‘മാതൃഭൂമി’യുമായുള്ള അഭിമുഖത്തിലാണ് താരം രജനികാന്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.

‘പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം പേട്ടയുടെ സെറ്റില്‍ ഞാനുണ്ടായിരുന്നു. പൂജയുടെ അന്നാണ് രജനി സാര്‍ വന്നത്. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് രജനി സാര്‍ സാര്‍ കടന്നു വന്നു. സെറ്റില്‍ എല്ലാവരും ഉള്ളപ്പോള്‍ തലൈവരെ കണ്ട് സംസാരിക്കാന്‍ ഒരു പേടിയോ മടിയോ ഒക്കെ ആയിരുന്നു. ഇടയ്ക്ക് ഒരു അവസരം വന്നപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു.’

‘കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ട്, സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ആഹാ സ്റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത്? കൊള്ളാം, സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് എന്റെ തോളില്‍ തട്ടി. സാറിന്റെയൊക്കെ മുന്നില്‍ ഞാനൊക്കെ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്റ്റേറ്റ് അവാര്‍ഡ് സാധാരണ വിഷയമല്ലെന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.’-മണികണ്ഠന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍