Top

ഇടതുപക്ഷത്തിന്റെ തോൽ‌വിയിൽ ആശങ്ക; ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്ന് വിനായകൻ

ഇടതുപക്ഷത്തിന്റെ തോൽ‌വിയിൽ ആശങ്ക; ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്ന് വിനായകൻ
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചന്ന് നടൻ വിനായകൻ. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

താനൊരു ഇടതുപക്ഷ സഹയാത്രികനാണ് അതുകൊണ്ട് തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണ്. ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാൻ തലപര്യമില്ലെന്നും വിനായകന്‍ പറഞ്ഞു.

കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'തൊട്ടപ്പൻ' എന്ന ചിത്രമാണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ തൊട്ടപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ചിത്രം ഈദ് റിലീസായി തിയേറ്ററിൽ എത്തും.

Next Story

Related Stories