TopTop
Begin typing your search above and press return to search.

മഞ്ജു വാര്യരുടെ സഹോദരനില്‍ നിന്നും ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു

മഞ്ജു വാര്യരുടെ സഹോദരനില്‍ നിന്നും ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ സഹോദരനും നടനുമായിരുന്ന മധു വാര്യരില്‍ നിന്നും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍വച്ചാണു മധുവിന്റെ മൊഴിയെടുത്തതെന്ന് അറിയുന്നു. ദിലീപിന്റെ ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. നടന്റെ സഹോദരി ഭര്‍ത്താവിന്റെ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. നേരത്തെ നടി ശ്രിത ശിവദാസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഒരു ദിവസം ശ്രിതയുടെ വീട്ടില്‍ തങ്ങിയിരുന്നു. താനും നടിയുമായി നല്ല ബന്ധത്തിലാണെന്നും എന്നാല്‍ ദിലീപുമായി പരിചയമില്ലെന്നുമാണു ശ്രിത പൊലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ഇതേ കേസില്‍ തന്നെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളില്‍ ശ്രീകുമാര്‍ മേനോന്റെ പേര് വന്നതുകൊണ്ടാണ് അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂറോളം ശ്രീകുമാര്‍ മേനോനെ ആലുവ പൊലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്‌തെന്നാണ് അറിവ്. മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധംമാത്രമാണുള്ളതെന്നും ദിലീപിനെതിരേ താന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നുമാണ് ശ്രീകുമാര്‍ പൊലീസിനോട് വ്യക്തമാക്കിയത്. മഞ്ജുവിനു മാനസിക പിന്തുണ നല്‍കിയവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്നും തനിക്കെതിരേ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.


Next Story

Related Stories