സിനിമാ വാര്‍ത്തകള്‍

‘ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്’: ലെന

പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്‌ടർ ചെയ്‌ത് അത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റണ്ടേ? അത് ആദ്യം എനിക്കുൾക്കൊള്ളാൻ പറ്റണോല്ലോ?

ഒട്ടേറെ വ്യത്യസ്ത ഗെറ്റപ്പുകളിൽ മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ലെന. യുവസൂപ്പർ താരങ്ങളുടെ അമ്മ വേഷങ്ങളിൽ വരെ മികവു പുലർത്താൻ ലെന എന്ന അഭിനേത്രിക്കു കഴിഞ്ഞിട്ടുണ്ട് . എന്നാൽ അഭിനയിച്ച കഥാപാത്രങ്ങളിൽ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് പറയുകയാണ് ലെന. കൗമുദി ടിവിയിലെ അഭിമുഖത്തിലാണ് ലെന ഇക്കാര്യം തുറന്നു പറഞ്ഞത്.

എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമയിൽ ഡയറക്ടർ വിമൽ എന്റടുത്ത് വന്നിട്ട് ഇന്ന ക്യാരക്‌ടറാണ്. പാത്തുമ്മ എന്നാണ് ക്യാരക്‌ടറിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാൻ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്ന് ചോദിച്ചു. അല്ല ഇത് നിങ്ങള് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മൾ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്‌ടർ വിമലാണെങ്കിൽ വാശി പിടിച്ചിരിക്കയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്‌ടർ നിങ്ങളാണ് ചെയ്യേണ്ടത്’. പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്‌ടർ ചെയ്‌ത് അത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റണ്ടേ? അത് ആദ്യം എനിക്കുൾക്കൊള്ളാൻ പറ്റണോല്ലോ?’ – ലെന പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍