TopTop

റാണ ദഗ്ഗുബാട്ടിയുടെ സഹോദരനെതിരേ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

റാണ ദഗ്ഗുബാട്ടിയുടെ സഹോദരനെതിരേ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി
തെലുഗ് സിനിമ ലോകത്ത് ലൈംഗികാരോപണങ്ങള്‍ ഉയര്‍ത്തി കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നടി ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ തെലുഗിലെ പ്രശസ്ത നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകന്‍ അഭിരാം ദഗ്ഗുബാട്ടിക്കെതിരേ. ബാഹുബലിയിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ റാണ ദഗ്ഗുബാട്ടിയുടെ സഹോദരനാണ് അഭിരാം. അഭിരാമും താനുമായുള്ള ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്തു വിട്ടിരുന്നു.

ഒരഭിമുഖത്തിലാണ് ശ്രീ റെഡ്ഡി തെലുഗിലെ ഒരു പ്രമുഖ നിര്‍മാതാവിന്റെ മകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. സ്റ്റുഡിയോയില്‍വച്ച് തന്നെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിനു വിധേയയാക്കുകയായിരുന്നുവെന്നായിരുന്നു നടി വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഫിലിം സ്റ്റുഡിയോയില്‍വച്ചാണ് തന്നെ നിര്‍മാതാവിന്റെ മകന്‍ ചൂഷണം ചെയ്തതെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. ആ നിര്‍മാതാവ് തെലുഗ് സിനിമ ഭരിക്കുന്ന ആളാണെന്നും താന്‍ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മാത്രമാണ് അന്ന് സ്റ്റുഡിയോയില്‍ പോയതെന്നും എന്നാല്‍ നിര്‍മാതാവിന്റെ മകന്‍ തന്നെ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിനു വിധേയയാക്കുകയായിരുന്നുമെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

നിര്‍മാതാവിന്റെ മകന്‍ ആരാണെന്ന കാര്യം താന്‍ വെളിപ്പെടുത്തമെന്നും ചിത്രങ്ങള്‍ പുറത്തു വിടുമെന്നും ശ്രീ റെഡ്ഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കൈയിലുള്ള ബ്രഹ്മാസ്ത്രം ആണ് അതെന്നായിരുന്നു നടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഇതോടെ ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തുന്നത് നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകന്‍ അഭിരാമിനെതിരേയാണെന്ന് വ്യക്തമായി. ഇതിനു പിന്നാലെ അഭിരാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി വീണ്ടും രംഗത്തു വന്നു. സുരേഷ് ബാബുവിന്റെ മകന്‍ എന്നെ ക്രൂരമായി ചതിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണത്, കഴിവുള്ളവരെ പിന്തുണയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ, അവരത് മറ്റുകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. സുരേഷ് ബാബുവിന്റെ മകന്‍ എന്നെ ആ സ്റ്റുഡിയോയില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചു.

ഇതിനു പിന്നാലെയും അഭിരാമിന്റെ പേരെടുത്ത് പറഞ്ഞ് ശ്രീ റെഡ്ഡി രംഗത്തുവന്നു. ചിത്രങ്ങള്‍ പുറത്തായതിനു പിന്നാലെയായിരുന്നു അത്. അഭിരാം ദഗ്ഗുബാട്ടിയാണിത്. സുരേഷ് ബാബുവിന്റെ മകന്‍. ഈ അഭിരാമിനെ ഓര്‍ത്ത് നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? പക്ഷേ, അവന്‍ മാത്രമല്ല, മറ്റ് താരപുത്രന്മാര്‍ക്കും ഇതൊക്കെ ദിനചര്യയാണ്. എന്നെപോലുള്ള നിസ്സാഹരായ സ്ത്രീകള്‍ അവരുടെ വലയില്‍ വീണുപോകുന്നു. ഇതിനൊരു മാറ്റം വേണം. ഇതൊരു പൊതുപ്രശ്‌നമായി മാറണം. എല്ലാവരും അറിയട്ടെ തെലുഗ് സിനിമാലോകത്ത് യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന്- ശ്രീ റെഡ്ഡി പറയുന്നു.

ഇനിയും താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വരുമെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.


Next Story

Related Stories