സിനിമാ വാര്‍ത്തകള്‍

പൂച്ചയെ കാണിച്ചാല്‍ വിശദീകരണം ചോദിക്കുന്നവര്‍ പുലിയെ കൊല്ലുന്നത് കാണിച്ചതിനെങ്ങനെ സെന്‍സര്‍ നല്‍കി; പുലിമുരുകനെതിരേ വിമര്‍ശനവുമായി അടൂര്‍

സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി

സിനിമയിലെ സെന്‍സര്‍ഷിപ്പിനെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെയും വിമർശിച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. സിനിമയിലെ സെന്‍സര്‍ഷിപ് നിരോധിക്കമെന്നാണ് തന്റെ അഭിപ്രായം. വാണിജ്യ സിനിമകള്‍ക്കു വേണ്ടിയാണ് സെന്‍സര്‍ഷിപ് നിലനില്‍ക്കുത്. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ നടന്ന ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണത്തിൽ സംസാരിച്ചുകൊണ്ടാണ് ആദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് അടൂർ കൂട്ടി ചേർത്തു

സെന്‍സര്‍ഷിപ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്- അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍