TopTop
Begin typing your search above and press return to search.

മണിക് സര്‍ക്കാരിനെപ്പോലുള്ളവര്‍ ഇനിയും ബാക്കിയുണ്ടെന്നതാണ് പ്രതീക്ഷ - അലന്‍സിയര്‍

മണിക് സര്‍ക്കാരിനെപ്പോലുള്ളവര്‍ ഇനിയും ബാക്കിയുണ്ടെന്നതാണ് പ്രതീക്ഷ - അലന്‍സിയര്‍

സിനിമയിലും എല്ലാക്കാലത്തും രാഷ്ട്രീയമുണ്ടായിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ സെക്രട്ടേറിയറ്റിന് ചുറ്റിലും പ്രതിഷേധവുമായി ഓടിയ അലന്‍ എന്ന നാടക പ്രവര്‍ത്തകന്‍ ഇന്ന് അലന്‍സിയറെന്ന് ലോകം വിളിക്കുന്ന സിനിമാക്കാരനാണ്. സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അലന്‍സിയറിനെ പിന്നീടും നാം കണ്ടു. അലന്‍സിയറിന്റെ തന്നെ ഭാഷയില്‍ സിനിമാക്കാരനെന്താ കൊമ്പൊണ്ടോ എന്ന് വേണമെങ്കില്‍ ചോദിക്കാം. അലന്‍സിയറുമായി അഴിമുഖം നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ത്രിപുരയില്‍ മണിക് സര്‍ക്കാരാണ് ജയിച്ചത്

ത്രിപുരയില്‍ സിപിഎം തോറ്റു, പക്ഷെ മണിക് സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. അതൊരു വലിയ പ്രത്യാശയാണ്. ത്രിപുരയില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ കാരണം ഇവിടുത്തെ ജനാധിപത്യവാദികളാണ് അന്വേഷിക്കേണ്ടത്. മേഘാലയില്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി എന്തുകൊണ്ട് അവിടുത്തെ ഭരണം പിടിക്കുന്നുവെന്നതും നാം അന്വേഷിക്കേണ്ടതുണ്ട്. ഇതാണോ ഇന്ത്യന്‍ ജനാധിപത്യം എന്നതാണ് അവിടെ ഉയരേണ്ട ചോദ്യം.

ആര്‍ക്കെതിരെയാണോ നാം പോരാടുന്നത് അവരെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറ്റുന്ന പ്രക്രിയയാണ് നാമിപ്പോള്‍ കാണുന്നത്. പക്ഷെ അപ്പോഴും മണിക് സര്‍ക്കാര്‍ ജയിച്ചുവെന്നത് എന്റെ രാജ്യത്തെക്കുറിച്ച് എനിക്ക് വലിയ പ്രത്യാശ നല്‍കുന്നുണ്ട്. സിപിഎം തോറ്റുപോയി എന്ന് പ്രചരണം നടത്തുന്നവര്‍ മണിക് സര്‍ക്കാരിനെപ്പോലെയുള്ളവര്‍ ഇനിയും ബാക്കിയുണ്ടെന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. മണിക് സര്‍ക്കാര്‍ തോറ്റിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ നിന്നും കുടിയേറി പോകുന്ന ഒരാള്‍ മാത്രമായി തീരുമായിരുന്നു. അമേരിക്കയിലോ യുഎഇയിലോ ഞാനെന്റെ ഇടം കണ്ടെത്തിയേനെ. സിപിഎം ത്രിപുരയില്‍ പരാജയപ്പെട്ടു പോയെങ്കിലും മണിക് സര്‍ക്കാര്‍ ഉയര്‍ത്തി വച്ച പ്രത്യയശാസ്ത്രം പരാജയപ്പെട്ടില്ല എന്നതാണ് എന്റെ സന്തോഷം. അവിടെ എനിക്ക് ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയരുന്നുണ്ട്. അഞ്ച് വര്‍ഷം കഴിഞ്ഞാലും ഇതെല്ലാം തിരിച്ചു വരുമെന്ന് തോന്നിപ്പിക്കുന്നത് മണിക് സര്‍ക്കാരിന്റെ വിജയം മാത്രമാണ്.

ഇത് ജനാധിപത്യമോ പണാധിപത്യമോ?

പക്ഷെ എനിക്ക് തോന്നുന്നത് നമ്മുടെ ജനാധിപത്യം വളരെ അപകടരമായ ഒരു അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇവിടെ പണാധിപത്യം തന്നെയാണ് നിലനിന്നത്. എനിക്ക് എന്റെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ പണാധിപത്യ രാജ്യം എന്ന് വിളിക്കാനാണ് തോന്നിയിട്ടുള്ളത്. കുറച്ച് കാശ് മുടക്കിയാല്‍ കുറഞ്ഞ പക്ഷം ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആകാമെന്ന സാഹചര്യമാണ് ഇവിടെയുള്ളത്. വിവേകമില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയിലാണ് നാം ജീവിക്കുന്നതെന്നത് നമ്മുടെ കൂടി പോരായ്മയാണ്.

http://www.azhimukham.com/alencier-protest-against-sangh-parivar-bjp-attack-against-director-kamal/

സിനിമാക്കാര്‍ സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്

പൊതുസമൂഹത്തിന്റെ ഭാഗം മാത്രമായ സിനിമയെ എന്തിനാണ് ഇവിടുത്തെ മാധ്യമങ്ങളും ഇത്രമാത്രം നിരീക്ഷിക്കുന്നതെന്ന് മനസിലായിട്ടില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സിനിമയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളില്‍ ശവങ്ങള്‍ പൊന്തുന്നുണ്ടെന്ന് നാം ചിന്തിക്കണം. സിനിമയിലെത്തുമ്പോള്‍ മാത്രം അതിനെയെന്തിനാണ് ഇത്രമാത്രം വാര്‍ത്തയാക്കുന്നതെന്ന് മനസിലാകുന്നില്ല. ആദവും ഹവ്വയും ഉണ്ടായ കാലം മുതലേ ഈ ലൈംഗിക തൃഷ്ണയുമുണ്ടായിട്ടുള്ളതാണ്. എന്തിനാണ് നിങ്ങള്‍ സിനിമക്കാരുടെ കിടപ്പറയിലേക്ക് മാത്രം എത്തിനോക്കുന്നത്? സിനിമാക്കാരന്‍ പീഡിപ്പിക്കുന്നത് മാത്രമാണോ ഇവിടെ പീഡനങ്ങള്‍. സിനിമാക്കാരന്‍ പ്രതിയായ ഒരു ബാലപീഡനമെങ്കിലും നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന നിരവധി പേരുണ്ടാകാം.

കേരളത്തിന്റെ ക്രൈം ഹിസ്റ്ററി പരിശോധിച്ചാല്‍ കുടുംബത്തിനുള്ളിലാണ് അത് ഏറ്റവുമധികം നടന്നിട്ടുള്ളതെന്ന് മനസിലാക്കാം. അപ്പന്‍ പോലും മകളെ പീഡിപ്പിക്കുന്ന കാലമാണ് ഇത്. പിന്നെന്തിനാണ് നിങ്ങള്‍ സിനിമാക്കാരന്‍ ഉഭയകക്ഷി സമ്മതത്തോടെ കിടക്ക പങ്കിടുന്നതിന്റെ പിന്നാലെ പോകുന്നത്. നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് തന്നെയാണ് ആദ്യം സിസിടിവി കാമറ തിരിച്ചുവയ്‌ക്കേണ്ടത്. ഏതെങ്കിലും ഒരാള്‍ എന്തോ ചെയ്തുവെന്ന് കരുതി ലോകത്തിലെ എല്ലാ സിനിമാക്കാരും പീഡകരാണെന്ന് നിങ്ങള്‍ വിധിയെഴുതരുത്. സിനിമയില്‍ അവസരം ചോദിച്ച് എന്നെ പീഡിപ്പിക്കൂ എന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. അങ്ങനെ ആരെങ്കിലും വന്നാല്‍ അത് അവരുടെ പക്വതയില്ലായ്മയാണ്.

http://www.azhimukham.com/alencier-protest-against-sangh-parivar-bjp-attack-against-director-kamal-2/

http://www.azhimukham.com/india-games-saffron-party-played-successfully-in-tripura/

http://www.azhimukham.com/trending-cpim-debacle-in-tripura-and-sangh-propaganda-writes-kjjacob/

http://www.azhimukham.com/updates-tripura-assembly-election-result/

http://www.azhimukham.com/fbpost-how-to-deal-bjps-mass-social-media-propaganda-by-minesh-ramanunni/

http://www.azhimukham.com/actor-alencier-comments-on-beef-ban-cow-slaughter/

http://www.azhimukham.com/actor-tovino-thomas-support-alencier-protest/

http://www.azhimukham.com/alencier-actor-solo-protest-against-fascism-manisha-fb-post/


Next Story

Related Stories