സിനിമാ വാര്‍ത്തകള്‍

‘ബഡ്ജറ്റ് റോബട്ട് ഡൗണിയുടെ പ്രതിഫലത്തിന്റെ ഏഴിലൊന്ന്; പിന്നെ പുതുമ…അത് പ്രതീക്ഷിക്കരുത്’

നാളെ റിലീസ് ചെയ്യുന്ന തൊബാമ എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മാതാവ് കൂടിയായ അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ്

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ നിര്‍മിച്ച് മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന തൊബാമ എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍, സിജു വില്‍സന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ടുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ തൊബാമയെ കുറിച്ച് രസകരമായൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. നാളെ തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അവഞ്ചേഴ്‌സ് എന്ന ഹോളിവുഡ് സിനിമയിലെ നടനായ റോബര്‍ട്ട് ഡൗണി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒരംശം മാത്രമാണ് തങ്ങളുടെ ചിത്രത്തിന്റെ മൊത്തം ബഡ്ജറ്റ് എന്നും ഈ ചിത്രത്തില്‍ ഒരു പുതുമയും ആരും പ്രതീക്ഷിക്കരുതെന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ എഫ് ബി കുറിപ്പില്‍ പറയുന്നത്.

അല്‍ഫോന്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍