TopTop
Begin typing your search above and press return to search.

'റമദാനിൽ ഞാനും നോമ്പെടുക്കാറുണ്ട്, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിം ആണ്'; വെളിപ്പെടുത്തലുമായി അനു സിത്താര

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അനു സിത്താര. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്ന് വെളിപ്പെടുത്തുകയാണ് താരം. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയത്. റമദാനിൽ താനും നോമ്പെടുക്കാറുണ്ടെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് നടി

‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടേതും പ്രണയ വിവാഹമാണ്. ശരിക്കും പറഞ്ഞാൽ വിപ്ലവ കല്യാണം. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും'- അനു സിത്താര പറ‍ഞ്ഞു.

‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’–അനു കൂട്ടി ചേർത്തു.

Next Story

Related Stories