സിനിമാ വാര്‍ത്തകള്‍

ബാഹുബലിക്കും ദേവസേനയ്ക്കുമിടയിലെ കെമിസ്ട്രി പ്രഭാസിനും എനിക്കുമിടയില്‍ ഇല്ല; അനുഷ്‌ക ഷെട്ടി

ഇരുവരും വിവാഹിതരാകുമോ എ്ന്ന ചോദ്യം വീണ്ടും ഉയര്‍ന്നപ്പോഴാണ് അനുഷ്‌കയുടെ മറുപടി

അനുഷ്‌ക ഷെട്ടിയേയും പ്രഭസിനെയും ഇനിയും വിടാതെ പിന്തുടരുകയാണ് ആ ചോദ്യം; ഇരുവരും വിവാഹം കഴിക്കുമോ? പലതവണ ഇരുവരും നിഷേധിക്കുകയും പ്രഭാസിന്റെ വിവാഹാലോചനകള്‍ നടന്നു വരികയാണെന്നും ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നു കുടുംബം തന്നെ വ്യക്തമാക്കിയിട്ടും ഇപ്പോഴും പ്രഭാസിനെയും അനുഷ്‌കയേയോ കണ്ടാല്‍ മാധ്യമങ്ങള്‍ അടക്കം പലരും ചോദിക്കുന്നത് അതേ ചോദ്യം തന്നെയാണ്; നിങ്ങള്‍ വിവാഹിതരാകുമോ?

ഏറ്റവും ഒടുവിലായി ഇതേ ചോദ്യം കേട്ടപ്പോള്‍ അനുഷ്‌ക വളരെ ശക്തമായൊരു മറുപടിയാണ് നല്‍കിയതെന്നു പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാന്‍ അനുഷ്‌കയുമായി പ്രണയത്തിലായോ! അത്ഭുതമായിരുന്നു ഉള്ളില്‍; പ്രഭാസ്

ഞാനും പ്രഭാസും ഒരിക്കലും വിവാഹിതരാകാന്‍ പോകുന്നില്ല, ബാഹുബലിക്കും ദേവസേനയ്ക്കുമിടയില്‍ ഉണ്ടെന്നു പറയുന്ന കെമിസ്ട്രി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രഭാസിനും അനുഷ്‌കയ്ക്കും ഇടയിലുണ്ടെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കരുത്; അനുഷ്‌ക തന്റെ നിലപാട് പറയുന്നു.

തന്റെ പോരായ്മ തുറന്നുപറഞ്ഞ് അനുഷ്‌ക ഷെട്ടി

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടാവുകയോ വിവാഹം കഴിക്കണമെന്ന് ആഗ്രഹം വരികയോ ചെയ്തിട്ടില്ലെന്നു നേരത്തെ പ്രഭാസും വ്യക്തമാക്കിയതാണ്. ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് തന്നെ തങ്ങളെ ബന്ധപ്പെടുത്തി ഒരു ഗോസിപ്പും ഉണ്ടാവരുതെന്ന തീരുമാനം എടുത്തിരുന്നതാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. പരസ്പരം വര്‍ഷങ്ങളായി അറിയുന്ന രണ്ടു നല്ല സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങള്‍ എന്നും പ്രഭാസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍