TopTop
Begin typing your search above and press return to search.

കഥ മോഷ്ടിച്ചതെന്ന് ആരോപണം; ആഷിഖ് അബുവിന്‍റെ 'വൈറസ്' സിനിമയ്ക്ക് സ്റ്റേ

കഥ മോഷ്ടിച്ചതെന്ന് ആരോപണം; ആഷിഖ് അബുവിന്‍റെ
കേരളത്തെ ബാധിച്ച നിപ്പ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിന് സ്റ്റേ.
എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ.

വിഷു റിലീസായി ഏപ്രിൽ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് അപ്രതീക്ഷിതമായി ലഭിച്ച സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ആദ്യ വാരമാണ് ചിത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചിത്രീകരണം ആരംഭിച്ചത്.

രാജീവ് രവിയാണ് 'വൈറസി'ന്‍റെ ഛായാഗ്രാഹണം. 'കെഎല്‍ 10 പത്തി'ന്‍റെ സംവിധായകനും 'സുഡാനി ഫ്രം നൈജീരിയ'യുടെ സഹരചയിതാവുമായ മുഹ്‌സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്‍റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. നിര്‍മ്മാണം ഒപിഎം പ്രൊഡക്ഷന്‍സ്.

Next Story

Related Stories