UPDATES

സിനിമാ വാര്‍ത്തകള്‍

ഇനിയും നിര്‍ത്താറായില്ലേ, കഷ്ടം…; ബി ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ സിനിമ മുടക്കാനും ശ്രമിക്കുന്നതായി വിനയന്‍

ഉണ്ണികൃഷ്ണന്‍, കമല്‍, സിദ്ദിഖ്, സിബി മലയിലിനോടുമൊക്കെ സഹതാപം തോന്നുന്നു

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന തന്റെ പുതിയ ചിത്രം മുടക്കാനും ഫെഫ്ക ജനറല്‍ സെക്രട്ടറിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നതായി വിനയന്‍. തന്റെ പുതിയ ചിത്രവും തടസപ്പെടുത്താന്‍ ഉണ്ണികൃഷ്ണന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് വിനയന്‍ പറയുന്നത്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല..കഷ്ടം.. വിനയന്‍ പരിഹരിക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജാ ചടങ്ങില്‍ മല്ലിക സുകുമാരന്‍, സംവിധായകന്‍ ജോസ് തോമസ് എന്നിവര്‍ വിനയനെ സംബോധന ചെയ്ത പറഞ്ഞ കാര്യങ്ങളോട് പ്രതികരിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്.

വിനയന്‍ ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകില്ലായിരുന്നുവെന്നും പൃഥ്വിയെ സിനിമയില്‍ വിലക്കാന്‍ നീക്കം നടന്നപ്പോള്‍ വിനയമാണ് ധീരമായി മുന്നോട്ടുവന്ന് പൃഥ്വിയെവച്ച് സിനിയെടുത്തതെന്നും മല്ലിക പറഞ്ഞു.

അവര്‍ അവനെ ഒതുക്കി, തിരികെ ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ പൃഥ്വിരാജ് ആലോചിച്ചു; മല്ലിക സുകുമാരന്‍

ഫെഫ്ക വിനയനെ വിലക്കിയപ്പോള്‍ കൂടെ നിന്നയാളാണെന്നും പിന്നീട് സത്യമറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയെന്നും സംവിധായകന്‍ ജോസ് തോമസ് പറഞ്ഞു. ഫെഫ്ക ഭാരവാഹിത്വവും താന്‍ രാജിവച്ചെന്ന് ജോസ് തോമസ് ചടങ്ങില്‍ പറഞ്ഞു. ജോസ് തോമസിന്റെ വെളിപ്പെടുത്തല്‍ സംസ്‌കാരിക കേരളത്തിന് വേദനയും ലജ്ജയുമാണ് തോന്നുന്നതെന്ന് വിനയന്‍ പറഞ്ഞു. മല്‍,സിദ്ദിക്, സിബിമലയില്‍ ,ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നുന്നുവെന്നും രഞ്ജിത്തും ജോഷിയുമൊക്കെ ഇതൊക്കെ കേള്‍ക്കുന്നത് നല്ലതായിരിക്കുമെന്നും വിനയന്‍ പറഞ്ഞു.

നന്ദികേടിന്റെ സിനിമാ വഴികള്‍; അനൂപ് മേനോന്‍ വിനയനോട് ചെയ്തത്

മല്ലിക സുകുമാരന്റെയും ജോസ് തോമസിന്റെയും വാക്കുകള്‍ക്കുള്ള പ്രതികരണമെന്നോണം വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിലകാര്യങ്ങള്‍ കൂടി പങ്കുവച്ചിരുന്നു;

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയില്‍ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവര്‍ത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ്‌തോമസ്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേര്‍ന്ന് തേജോ വധം ചെയ്ത് സിനിമയില്‍ നിന്നു തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന ജോസ് തോമസ്സിന്റെ വെളിപ്പെടുത്തല്‍ ഈ സാംസ്‌കാരിക കേരളത്തില്‍ തന്നെയാണ് നടന്നതെന്ന് ഓര്‍ക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമല്‍,സിദ്ദിക്, സിബിമലയില്‍ ,ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. ഇവര്‍ക്കെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി നേടിയതിനേക്കാള്‍ സന്തോഷം ചെയ്ത തെറ്റ് ഒടുവില്‍ അവരിലൊരാള്‍ തന്നെ ഏറ്റു പറഞ്ഞപ്പോള്‍ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രഞ്ജിത്തും ഒക്കെ ആ വാക്കുകള്‍ ഒന്നു കേള്‍ക്കുന്നതു നല്ലതാണ്. ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണന്‍ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല.. കഷ്ടം..

ഇത്തരം തേജോവധങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകള്‍ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ…

‘എന്നെ അങ്ങോട്ട്‌ അംഗീകരിക്കാന്‍ പാടാ സാറേ…’, മണി പറഞ്ഞതിന് ഇന്നും മാറ്റമില്ല- വിനയന്‍

ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സമ്മതിച്ചു, വില്ലന്‍മാര്‍ ആരാധകരാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍