സിനിമാ വാര്‍ത്തകള്‍

താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനെന്ന് ബാഹുബലി വില്ലന്‍

Print Friendly, PDF & Email

ഭല്ലാല ദേവനെ അവതരിപ്പിച്ച റാണയുടെ പ്രകടനം കയ്യടി നേടുന്നു

A A A

Print Friendly, PDF & Email

ബാഹുബലി-2 കണ്ടവര്‍ എല്ലാവരും തന്നെ തലകുലുക്കി സമ്മതിക്കുന്നതാണ് ചിത്രത്തിലെ വില്ലന്റെ പ്രകടനം. നായകന്‍ പ്രഭാസിനോട് കിടപിടിക്കുന്ന പ്രകടനമാണ് റാണ ദഗ്ഗുഭാട്ടിയുടേത്. അവസാനത്തെ സംഘടന രംഗങ്ങളില്‍ പലപ്പോഴും നായകനെക്കാള്‍ ഒരു പടി മുന്‍പിലാണ് ഭല്ലാല ദേവനെ അവതരിപ്പിച്ച റാണയുടെ പ്രകടനം.

എന്നാല്‍ റാണയുടെ ഇഷ്ടനായകന്‍ പ്രഭാസ് അല്ല. മലയാളികളുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്. താന്‍ ദുല്‍ഖറിന്റെ ആരാധകനാണെന്നും ദുല്‍ഖറിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ടെന്നും ദഗ്ഗുബാട്ടി ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ബാഹുബലി തിയറ്ററുകളില്‍ അത്ഭുതം സൃഷ്ടിക്കുകയാണ്. ആദ്യ ദിനത്തില്‍ 122 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 500 കോടി കവിഞ്ഞു. കേരളത്തില്‍ നാല് ദിവസം കൊണ്ട് 16 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍