UPDATES

സിനിമാ വാര്‍ത്തകള്‍

‘മ​ല​യാ​ള ​സി​നി​മ​യ്‌​ക്ക് ​ചെ​യ്‌​ത​ ഏ​റ്റ​വും​ ​വ​ലി​യ​ സേ​വ​നം​ ​ഞാ​ൻ​ ​ഉ​പേ​ക്ഷിച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്’; ബാലചന്ദ്ര മേനോൻ പറയുന്നു

‘ഒരു ​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പോ​ലും​ ​പാ​സാ​ക​ണ​മെ​ന്ന് ​നി​യ​മ​മി​ല്ലാ​ത്ത​ ​രാ​ജ്യ​ത്ത് ​സി​നി​മാ​ക്കാ​രെ​ ​എ​ന്തി​നാ​ണ് ​ന​മ്മ​ൾ​ ​ത​ട​യു​ന്ന​ത്’

മല​യാ​ളി​ക​ളു​ടെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​പ്പെ​ട്ട​ ​സം​വി​ധാ​യകരിൽ ഒരാളാണ് ​ബാല ​ച​ന്ദ്ര​മേ​നോ​ൻ.​ അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. കഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം,​ ​സം​വി​ധാ​നം…​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ​ ​എന്ന ടൈറ്റിൽ വരുമ്പോൾ തന്നെ ലഭിക്കുന്ന കയ്യടികൾ തന്നെയാണ് ബാലചന്ദ്ര മേനോൻ എന്ന സംവിധയകന്റെ ഏറ്റവും വലിയ വിജയം. ​മ​ല​യാ​ള​ സി​നി​മ​യ്‌​ക്ക് താൻ ​ചെ​യ്‌​ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സേ​വ​നം താൻ ​ ​ഉ​പേ​ക്ഷി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് എന്ന് പറയുകയാണ് അദ്ദേഹം. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം

‘എ​ന്നെ​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​പ​ക​ര​ക്കാ​ര​നാ​യി​ ​കാ​ണ​രു​ത്.​ ​ക​ഥ​ ​എ​ഴു​തു​ന്ന​ ​സ​മ​യ​ത്ത് ​എ​ന്റെ​ ​മു​ഖം​ ​ഓ​ർ​മ്മ​ ​വ​ന്നെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​എ​ന്നെ​ ​വി​ളി​ക്കാ​വൂ.​ ​ഞാ​ൻ​ ​ചോ​ദി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം,​ ​അ​ത് ​ചെ​റു​തോ​ ​വ​ലു​തോ​ ​എ​ന്ന് ​നി​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ചു​കൊ​ള്ളൂ,​ ​അ​ത് ​എ​നി​ക്ക് ​ല​ഭി​ക്ക​ണം.​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നോ​ ​തി​ര​ക്ക​ഥാ​കൃ​ത്തോ​ ​വ​ന്ന് ​എ​ന്നോ​ട് ​അ​തേ​ക്കു​റി​ച്ച് ​പ​റ​യ​ണം.​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ക്ക​ട്ടെ,​ ​ഞാ​ൻ​ ​മ​ല​യാ​ള​സി​നി​മ​യ്‌​ക്ക് ​ചെ​യ്‌​ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സേ​വ​നം​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ഞാ​ൻ​ ​ഉ​പേ​ക്ഷി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്’ – ബാല ചന്ദ്ര മേനോൻ പറയുന്നു

തന്റെ പുതിയ യൂട്യൂബ് ചാനലിനെ കുറിച്ചും ‘അമ്മ’ സംഘടനയെ പറ്റിയും ബാലചന്ദ്ര മേനോൻ സംസാരിച്ചു. തനിക്ക് ​പ​റ​യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​ൻ​ ​ഒ​രു​ ​വേ​ദി.​ ​മു​മ്പ് ​ഇ​ട​യ്‌​ക്കും​ ​ത​ല​യ്‌​ക്കും​ ​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത് ​സി​‌​സ്‌​റ്റ​മാ​റ്റി​ക് ​ആ​യി​ട്ട് ​പ​റ​യ​ണ​മെ​ന്ന് ​തോ​ന്നി.​ ​അ​തി​നാ​ണ് ​ഫി​ലി​മി​ ​ഫ്രൈ​ ​ഡേ​യ്‌​സ് എന്ന തന്റെ യൂട്യൂബ് ചാനൽ എന്നാണ് അദ്ദേഹം പറയുന്നത്

‘എ​ന്റെ​ ​മു​റി​യി​ൽ​ ​വ​ച്ചാ​ണ് ​ ‘​അ​മ്മ​” ​എ​ന്നു​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​സം​ഗ​തി​യു​ടെ​ ​ബീ​ജാ​വ​ഹം​ ​ന​ട​ക്കു​ന്ന​ത്.​ ​ഞാ​ന​ല്ല​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്ന​ ​വേ​ണു​നാ​ഗ​വ​ള്ളി​യാ​ണ് ​മു​ര​ളി​യേ​യും​ ​വി​ളി​ച്ചു​കൊ​ണ്ട് ​എ​ന്റെ​ ​മു​റി​യി​ൽ​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​തു​ട​ങ്ങി​യ​താ​ണ് ​അ​മ്മ.​ ​അ​വ​രി​പ്പോ​ൾ​ ​ഒ​രു​പാ​ട് ​മു​മ്പോ​ട്ട് ​പോ​യി.​ ​ഞാ​ൻ​ ​ഒ​രു​ ​ത​വ​ണ​ ​അ​തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ ​സം​ഘ​ട​ന​ ​ത​ന്നെ​യാ​ണ് ​അ​മ്മ.​ ​എ​ത്ര​യോ​ ​പേ​ർ​ക്കാ​ണ് ​അ​തി​ൽ​ ​നി​ന്ന് ​കൈ​നീ​ട്ടം​ ​എ​ന്ന​ ​പേ​രി​ൽ​ ​പെ​ൻ​ഷ​ൻ​ ​പോ​ലെ​ ​ഒ​രു​ ​തു​ക​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​തൊ​ക്കെ​ ​ന​ല്ല​ ​കാ​ര്യ​മ​ല്ലേ​?​ ​പി​ന്നെ​ ​അ​മ്മ​യെ​ ​ത​ക​ർ​ക്ക​ണ​മെ​ന്നൊ​ക്കെ​ ​പ​റ​യു​ന്ന​തൊ​ന്നും​ ​ശ​രി​യ​ല്ല.​ ​ഒ​രു​ ​താ​രം​ ​കാ​ണി​ച്ച​ ​അ​ഹ​ന്ത​യ്‌​ക്കോ​ ​അ​റി​വി​ല്ലാ​യ്‌​മ​യ്‌​ക്കോ​ ​താ​ര​സം​ഘ​ട​ന​യാ​യ​ ​’​അ​മ്മ​”​യെ​ ​കു​റ്റ​പ്പെ​ടു​ത്ത​രു​ത്.​ ​അ​തി​ൽ​ ​പെ​ട്ട​ ​ഒ​രു​താ​രം​ ​പു​റ​ത്തി​റ​ങ്ങി​യി​ട്ട് ​ഒ​രാ​ളെ​ ​തെ​റി​വി​ളി​ച്ചാ​ൽ​ ​അ​മ്മ​ ​മോ​ശ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​തെ​ങ്ങ​നെ​യാ​ണ്?​ ​അ​മ്മ​യി​ൽ​ ​യോ​ഗ്യ​ന്മാ​രാ​യ​ ​ആ​ൾ​ക്കാ​രു​മു​ണ്ട​ല്ലോ?’- അദ്ദേഹം പറയുന്നു

​’ഒരു ​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പോ​ലും​ ​പാ​സാ​ക​ണ​മെ​ന്ന് ​നി​യ​മ​മി​ല്ലാ​ത്ത​ ​രാ​ജ്യ​ത്ത് ​സി​നി​മാ​ക്കാ​രെ​ ​എ​ന്തി​നാ​ണ് ​ന​മ്മ​ൾ​ ​ത​ട​യു​ന്ന​ത്.​ ​സി​നി​മാ​ക്കാ​രെ​ല്ലാം​ ​ന​ല്ല​ ​വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്.​ 1984​ൽ​ ​എ​നി​ക്ക് ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​തി​നു​ള്ള​ ​എ​ല്ലാ​ ​അ​വ​സ​ര​വും​ ​അ​ന്ന് ​ഒ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഈ​ ​ത​ല​മു​റ​യി​ൽ​ ​ആ​ദ്യം​ ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​ത് ​എ​നി​ക്കാ​യി​രു​ന്നു.​ 2007​ലാ​ണ് ​എ​നി​ക്കു​ ​കി​ട്ടി​യ​ത്.​ ​ഏ​താ​ണ്ട് ​അ​തേ​ ​കാ​ല​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ർ​ല​മെ​ന്റി​ലോ,​ ​മ​റ്റേ​തെ​ങ്കി​ലും​ ​മ​ണ്ഡ​ല​ത്തി​ലോ​ ​മ​ത്സ​രി​ക്കേ​ണ്ട​യാ​ളാ​ണ് ​ഞാ​ൻ.​ ​അ​ന്നെ​നി​ക്ക് ​പോ​കാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​സ്വ​സ്ഥ​മാ​യ​ ​മ​ന​സോ​ടെ​ ​ഇ​രി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്‌​ടം’ ബാലചന്ദ്ര മേനോൻ കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍