Top

"മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി"; നിമിഷ സജയന്‍/അഭിമുഖം

"മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി"; നിമിഷ സജയന്‍/അഭിമുഖം
തൊണ്ടി മുതലും ദൃക്സാക്ഷിക്കുമെന്ന കന്നി ചിത്രം കെണ്ട് തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് നിമിഷ സ ജയൻ. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമ്പോഴുണ്ടായ സന്തോഷം നിമിഷ അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

പുരസ്കാര നേട്ടത്തെ കുറിച്ച്...?

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കുറേ പേരൊക്കെ അവസാന റൗണ്ടിൽ ഉണ്ടെന്നൊക്കെ വിളിച്ച് പറഞ്ഞിരുന്നു. പക്ഷെ അപ്പോഴും വിശ്വസിച്ചിരുന്നില്ല. കിട്ടിയാൽ സന്തോഷം എന്നു മാത്രമേ കരുതിയുള്ളു. കിട്ടിയപ്പോൾ സന്തോഷം. കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമായി കാണുന്നു,

പുരസ്കാര പ്രഖ്യാപനം ലൈവായി കണ്ടപ്പോൾ...

സത്യത്തിൽ അതുവരെ കാത്തിരിക്കുകയായിരുന്നു ആരാണെന്ന് അറിയാൻ. പക്ഷെ മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി കുറച്ച് നേരത്തേക്ക്.

ഒരു കുപ്രസിദ്ധ പയ്യൻ പ്രേക്ഷകർ കണ്ടിട്ടുണ്ട്. പക്ഷെ ചോലയെപ്പറ്റി കൂടുതൽ ആർക്കും ഒന്നും അറിയില്ല...

അതെ. ഇപ്പോൾ പുരസ്കാരം ലഭിച്ചപ്പോഴാണ് പലരും സിനിമയെ കുറിച്ച് ചോദിക്കുന്നതും അറിയുന്നതും. ചോലയിൽ ഒരു സ്കൂൾ കുട്ടിയാണ്. ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ കാലിക പ്രസകതമായ ഒരു വിഷയം ആണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ഈ ചിത്രത്തിലൂടെ പറയുന്നത്. ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വെല്ലുവിളിയുള്ള ഒരു കഥാപാത്രമായിരുന്നു ജാനു. ശരിക്കും രണ്ട് ദിവസമെടുത്തു എനിക്ക് ജാനുവിനെ മനസിലാക്കാൻ .പിന്നെ സനൽ കുമാർ ശശിധരനെ പോലെയുള്ള ഒരു ഫിലിം മേക്കർ എന്നെ തെരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷമുണ്ട്. എനിക്കും ജോജു ചേട്ടനും( ജോജു ജോർജ്) സനലേട്ടനും (സനൽ കുമാർ ശശിധരൻ) ഈ ചെറിയ സിനിമയിലൂടെ വലിയ അംഗീകാരമാണ് ലഭിച്ചത്.

കുറഞ്ഞ കാലമേ ആയിട്ടുള്ളു സിനിമയിലെത്തിയിട്ട്. പക്ഷെ വളരെ പക്വതയോടുള്ള കഥാപാത്ര തെരഞ്ഞടുപ്പാണ് നിമിഷയുടേത്.

അയ്യോ അത് ഞാൻ തെരഞ്ഞെടുക്കുന്നതല്ല. എന്നെ തേടിയെത്തുന്നതാണ്. മധു ചേട്ടനാണെങ്കിലും ( മധുപാൽ, കുപ്രസിദ്ധ പയ്യൻ) സനലേട്ടനുമൊക്കെ എന്നെ തെരഞ്ഞെടുത്തതാണ്.

കഴിഞ്ഞ വർഷം അവസാന റൗണ്ടിൽ പരിഗണിക്കപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചില്ല. അത് ഏതെങ്കിലും തരത്തിൽ വിഷമുണ്ടാക്കിയോ?

ഇല്ല .ഒരിക്കലുമില്ല. കഴിഞ്ഞ വർഷം പാർവതി ചേച്ചിക്കാണ് കിട്ടിയത്. അത് ചേച്ചി അർഹിക്കുന്നതുമായിരുന്നു. മാത്രമല്ല ഞാൻ പാർവതി ചേച്ചിടെ വലിയ ഫാൻ ആണ്. അതു കൊണ്ട് കഴിഞ്ഞ വർഷവും ഞാൻ ഹാപ്പി ആയിരുന്നു.

Read More: ഞാൻ സുരക്ഷിതൻ: പാക് പിടിയിലുള്ള ഇന്ത്യൻ സൈനികനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത്

Next Story

Related Stories