TopTop

ചലച്ചിത്രമേളയ്ക്ക് വരുന്നില്ലെന്നുള്ളത് സുരഭിയുടെ മാത്രം തീരുമാനം; ആരോപണങ്ങള്‍ക്ക് ബീന പോളിന്റെ മറുപടി

ചലച്ചിത്രമേളയ്ക്ക് വരുന്നില്ലെന്നുള്ളത് സുരഭിയുടെ മാത്രം തീരുമാനം; ആരോപണങ്ങള്‍ക്ക് ബീന പോളിന്റെ മറുപടി
ഐ എഫ് എഫ് കെ തുടങ്ങിയ കാലം മുതല്‍ തന്നെ വിവാദങ്ങളും ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണ അതിന് ശക്തി കൂട്ടുന്ന തരത്തില്‍ പല പാളിച്ചകളും സംഘാടനത്തില്‍ ഉണ്ടായത് വിവാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. സ്വജനപക്ഷപാതമാണ് മേളയില്‍ നടക്കുന്നത് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നതും സിനിമാ മേഖലയില്‍ നിന്ന് തന്നെയാണ്. തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് ബീനാപോള്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

വിന്നി
: പൊതുവേ മേളയെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

ബീന പോള്‍: അവിടവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എങ്കിലും സിനിമകളെക്കുറിച്ച പൊതുവില്‍ നല്ല അഭിപ്രായം ആണ്.

വിന്നി: ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യുന്നതിലും മറ്റും തുടക്കം മുതല്‍ തന്നെ ചില പാളിച്ചകള്‍ സംഭവിച്ചിരുന്നില്ലേ?

ബീന: പാസുകള്‍ വിതരണം ചെയ്യുന്നതില്‍ കുറച്ചു താമസം ഉണ്ടായി. എന്നാല്‍ അതെല്ലാം പെട്ടന്നു തന്നെ പരിഹരിച്ചിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ അതെല്ലാം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു.

വിന്നി: ക്യുറേറ്റര്‍ ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ലയേഴ്‌സ് ഡയസ് 2013 ല്‍ ഒഴിവാക്കിയതാണ് എന്നൊരു ആരോപണം ഉയര്‍ന്നിരുന്നല്ലോ?

ബീന: അത് തെറ്റാണ്. ലയേഴ്‌സ് ഡയസ് ഞങ്ങള്‍ ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. അത് അന്ന് സെലക്റ്റ് ചെയ്ത സിനിമ ആയിരുന്നു. സന്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ആവിടെ മാത്രമേ പ്രീമിയര്‍ കൊടുക്കാന്‍ പാടുള്ളൂ എന്ന പറഞ്ഞിരുന്നു. അതുകൊണ്ടാണ് അന്ന് ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റാതിരുന്നത്. മാത്രമല്ല ഒരു ക്യുറേറ്റര്‍ പാക്കേജ് എന്നു പറഞ്ഞാല്‍ ശരിക്കും ക്യുറേറ്ററിന്റെ മനസ്സില്‍ വരുന്ന ഒരു പടമായിരിക്കും. ചിലപ്പോള്‍ അത് മുമ്പേ പ്രദര്‍ശിപ്പിച്ചതായിരിക്കും. പക്ഷേ പിന്നീടൊരിക്കലും ആ ഫിലിം പ്രദര്‍ശിപ്പിക്കരുത് എന്ന പറയുന്നതിന് യാതൊരു പ്രസക്തിയുമില്ല. വ്യത്യസ്ത കോണ്ടക്‌സ്റ്റില്‍ നമുക്ക് പഴയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരും. ഒരു ഫിലിം ഈ വര്‍ഷം സെലക്റ്റായില്ല എന്നു വച്ച് ഒരിക്കലും പിന്നീട് മേളയില്‍ വരില്ല എന്ന് പറയാന്‍ പറ്റില്ല.

http://www.azhimukham.com/trending-surabhi-lakshmi-national-award-winner-actress-iffk-kamal/

വിന്നി: സ്വജനപക്ഷപാതമാണ് മേളയില്‍ നടക്കുന്നതെന്ന തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. മുഖ്യധാരയില്‍ നില്‍ക്കുന്നവര്‍ക്ക മാത്രമാണ് അക്കാദമി പ്രാധാന്യം നല്‍കുന്നുള്ളൂ എന്ന രീതിയില്‍ ഡോ. ബിജു അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ?

ബീന: ഡോ. ബിജുവിനെ അക്കാദമിയുടെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ട് ആദ്ദേഹം അത് വേണ്ട എന്നു പറഞ്ഞതാണ്. പിന്നെയെങ്ങനെയാണ് ഇങ്ങനെ പറയുക. മുഖ്യധാരയുടെ ഭാഗമല്ലാത്ത ജി പി രാമചന്ദ്രന്‍, സി എസ് വെങ്കിടേശ്വരന്‍, ഡോ. ബിജു, സജിത മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങി ഞങ്ങളെല്ലാവരും അക്കാദമിയുടെ ഭാഗമാണ്. പിന്നെ എങ്ങനെയാണ് അവരെ ഒഴിവാക്കിയെന്ന് പറയുന്നത്.

http://www.azhimukham.com/surabhi-best-actress-national-award-malayalam-cinema/

വിന്നി: സുരഭിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്...

ബീന: എനിക്കതില്‍ സങ്കടമുണ്ട്. കാരണം സുരഭിയെ ഒരിക്കലും ഒഴിവാക്കണമെന്ന ഞങ്ങള്‍ വിചാരിച്ചിട്ടില്ല. പക്ഷേ ആവശ്യമില്ലാതെ ഇങ്ങനെ ഒരും വിവാദം ഉണ്ടായി. സുരഭി ഉറപ്പായും മലയാളം സിനിമയ്ക്ക് ഒരു അഭിമാനമാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരാളാണ് സുരഭി. പക്ഷേ ഈ മേളയില്‍ ആ ഫിലിം സെലക്റ്റ് ആയില്ല. സെലക്റ്റ് ചെയ്യാന്‍ കഴിയാത്ത ഒരു സിനിമയ്ക്ക് എങ്ങിനെയാണ് സ്‌പെഷ്യല്‍ പരിഗണന കൊടുക്കുന്നത്. ചെയര്‍മാന്‍ കമല്‍ സാര്‍ വിളിച്ചതാണ്. ഗസ്റ്റ് പാസ് റെഡിയായിരുന്നു.അപ്പോള്‍ വരുന്നില്ല എന്നാണ് സുരഭി പറഞ്ഞത്. അത് അവരുടെ മാത്രം തീരുമാനം ആണ്.

വിന്നി: വിവാദമായതിന് ശേഷം ആയിരുന്നോ വിളിച്ചത്?

ബീന: അല്ല. അതിന് മുമ്പ് തന്നെ വിളിച്ചിരുന്നു. വരാന്‍ കഴിയില്ല എന്ന രീതിയിലാണ് പറഞ്ഞത്.

http://www.azhimukham.com/cinema-women-collective-facing-questions-on-their-actions-rakeshsanal/

്‌

Next Story

Related Stories