സോഷ്യൽ വയർ

പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അനുഷ്‌ക്ക ശർമ്മ; വിമർശിച്ച് സോഷ്യൽ മീഡിയ

മുൻപൊരിക്കൽ താരം ഒരു സൗന്ദര്യ വർധന ഉല്പ്പനത്തിന്റെ പരസ്യത്തിൽ നിന്ന് പിന്മാറുകയും ഇത്തരത്തിൽ ഒരു വസ്തുവിനെ ശരിയോ തെറ്റോ എന്ന് പറയാനോ പ്രചരിപ്പിക്കാനോ താനില്ലാ എന്നും പറഞ്ഞിരുന്നു

നിലപാടുകളുടെ പേരിൽ ബോളിവുഡിൽ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള താരമാണ് അനുഷ്‌ക്ക ശർമ്മ. മുൻപൊരിക്കൽ താരം ഒരു സൗന്ദര്യ വർധക ഉല്പ്പനത്തിന്റെ പരസ്യത്തിൽ നിന്ന് പിന്മാറുകയും ഇത്തരത്തിൽ ഒരു വസ്തുവിനെ ശരിയോ തെറ്റോ എന്ന് പറയാനോ പ്രചരിപ്പിക്കാനോ താനില്ലാ എന്നും പറഞ്ഞിരുന്നു. അന്ന് ഈ നിലപാടിനെ പ്രശംസിച്ചവർ പലരും ഇന്ന് അനുഷ്‌കയെ വിമർശിക്കുകയാണ്.

‘രജനിഗന്ധാ ‘ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിനാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനമേറ്റുവാങ്ങേണ്ടി വന്നത് . അനുഷ്‌ക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഈ ബ്രാൻഡിന്റെ പരസ്യം പങ്കു വെച്ചതിനു ശേഷമാണു താരത്തിന് സോഷ്യൽ മീഡിയയിൽ വിമർശനമേറ്റു വാങ്ങേണ്ടി വന്നത്.

 

View this post on Instagram

 

Let goodness shine ! ✨✨ #AchchaiKiChamak @rajnigandhasilverpearls #RajnigandhaPearls

A post shared by AnushkaSharma1588 (@anushkasharma) on

സോഷ്യൽ മീഡിയയിലെ ചില വിമർശനങ്ങൾ ഇങ്ങനെ;

രജനിഗന്ധാ എന്ന ബ്രാൻഡ് നിരവധി പാൻ മസാല ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നൊരു ബ്രാൻഡ് ആയിരുന്നു ,ഇപ്പോൾ പല വ്യത്യസ്‌തമായ ഉൽപ്പന്നങ്ങളും ഇവർ വിപണിയിൽ ഇറക്കുന്നുണ്ട്. ‘രജനിഗന്ധാ പേൾസ്’ എന്ന ഉൽപ്പനമ്മാണ് അനുഷ്ക ശർമ്മ പരിചയപ്പെടുത്തുന്നത്, ഇതിൽ ഹാനികരമായ പുകയിലയുടെ അംശം ഒട്ടും തന്നെയില്ലെന്നും , ഏലാദി ഉൾപ്പടെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നം മാത്രമാണിതെന്നും എന്ന വാർത്തകളും സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍