Top

'അജയ് ദേവ്ഗൺ ഇത്തരം പരസ്യങ്ങൾ ചെയ്യാൻ പാടില്ല'; അഭ്യർത്ഥനയുമായി അർബുദ രോഗിയായ ആരാധകന്റെ ലഘുലേഖ വിതരണം

ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗൺ. സിനിമകൾക്കൊപ്പം തന്നെ പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ അര്‍ബുദ രോഗിയായ ഒരു ആരാധകൻ താരത്തിന് എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിൻമാറണമെന്നാണ് ആരാധകന്റെ അഭ്യർത്ഥന.

നനക്രം എന്ന നാല്‍പ്പതുകാരനായ രാജസ്ഥാൻ സ്വദേശിയാണ് അജയ് ദേവ്ഗൺ പരസ്യങ്ങളില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുന്നത്. അജയ് ദേവ്ഗണിന്റെ കടുത്ത ആരാധകനാണ് തന്റെ അച്ചനെന്ന് നനക്രത്തിന്റെ മകൻ ദിനേശ് പറയുന്നു. അജയ് ദേവ്ഗണ്‍ പരസ്യങ്ങളില്‍ പറയുന്ന അതേ ബ്രാൻഡ് പുകയില ഉല്‍പ്പന്നമാണ് അച്ഛൻ കുറച്ചുവര്‍ഷം മുമ്പ് ഉപയോഗിച്ചത്. അജയ് ദേവ്ഗണ്‍ അച്ഛനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ അര്‍ബുദം സ്ഥിരീകരിച്ചപ്പോഴാണ് അച്ഛന് കാര്യം മനസ്സിലായത്. അജയ് ദേവ്ഗണിനെപ്പോലുള്ള വലിയ താരങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്ന്- ദിനേശ് പറയുന്നു.

മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് മോശമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്. ആയിരത്തോളം ലഘുലേഖകളാണ് നനക്രയുടെ കുടുംബം ഇതുസംബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തത്.

Next Story

Related Stories