Top

ക്യാന്സ് ഫിലിം ഫെസ്റ്റിവൽ ലൈൻഅപ്പ് പൂർത്തിയായി; ഇത്തവണ 13 സംവിധായികമാർ

ക്യാന്സ് ഫിലിം ഫെസ്റ്റിവൽ ലൈൻഅപ്പ് പൂർത്തിയായി; ഇത്തവണ 13  സംവിധായികമാർ
എഴുപത്തിരണ്ടാമത് ക്യാന്സ് ഫിലിം ഫെസ്റ്റിവൽ മെയ് 14 മുതൽ 25 വരെ ഫ്രാൻ‌സിൽ വെച്ച് നടക്കുകയാണ്.ബഹുമാനസൂചകമായ ഒരു ചിത്രം അനാച്ഛാദനം ചെയ്തു കൊണ്ടാണ് ഈ വർഷത്തെ ക്യാന്സ് സെലക്ഷൻ പുറത്തിറക്കിയിരിക്കുന്നത്. ഒരു ആൺ ടെക്നീഷ്യന്റെ തോളിൽ കയറി നിൽക്കുന്ന 26 കാരിയായ അഗ്നിയെ വാർഡയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ലിംഗവിപ്ലവം തുടങ്ങുന്നതും തുടരുന്നതും ഇവിടെയാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. 13 സംവിധായികമാരിൽ നിലവിൽ നാല് വനിതാ ഡയറക്ടർമാരാണ് മത്സരത്തിൽ ഇടം പിടിച്ചിരിക്കുന്നത്. സെലക്ഷൻ പാനലിൽ കൃത്യമായ ലിംഗസമത്വമാണ് പാലിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങളും ഇത്തവണ ഒഴിവാക്കുക പെട്ടിട്ടുണ്ട്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ടോറന്റിനോ ചിത്രം 'വൺസ് ആപ്പ് ഓൺ എ ടൈം ഇൻ ഹോളിവുഡ്' പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാകാത്തത് കൊണ്ട് ക്യാന്സ്ൽ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിൽ ആണ്. റോയ് ആന്ഡേഴ്സൺസ് 'എൻഡ്‌ലെസ്സ്നെസ്' എന്ന ചിത്രവും ഉണ്ടാകില്ലന്നാണ് റിപോർട്ടുകൾ.  കൂടാതെ ജെയിംസ് ഗ്രേയ്‌യുടെ സയൻസ് ഫിക്ഷൻ ഡ്രാമ ആഡ് അസ്ത്ര,പാം ഡി’ ഓർ ജേതാവ് ഹീറോകസു കൊറേ-എടാ യുടെ 'ദി ട്രൂത്ത്' എന്നിവയാണ് പ്രധാനപെട്ടവ.മേളയിൽ ഏറ്റവും അതികം ചർച്ചചെയ്യപെടേണ്ടിയിരുന്ന ചിത്രങ്ങളായിരുന്നു ഇവയൊന്നും ഏറെ പേര് അഭിപ്രായപ്പെട്ടിരുന്നു.  പുതിയ ചിത്രകാരന്മാർക്കും ഏഷ്യയിൽ നിന്നുള്ള പുതിയ സിനിമക്കും മികച്ച പിന്തുണയാണ് ക്യാന്സ്ൽ ലഭിക്കുന്നത്.

നെറ്ഫ്ലിസ് ആമസോൺ പ്ലാറ്റ്‌ ഫോമിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപെടുത്തുന്നതിലും ജൂറി പ്രസിഡന്റിന് വിയോജിപ്പുകൾ ഉണ്ടായിരുന്നു.

ജിം ജാർ മുസചിന്റെ 'ദി ഡെഡ് ഡോണ്ട് ഡൈ' ആണ് ഉത്‌ഘാടന ചിത്രം. മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവയാണ്
അറ്റ്ലാന്റിക്യൂ (മാറ്റി ഡിഓപ് ),ബക്കറാഉ (ക്ലെബെർ) മെൻഡോങ്ക്യാഫിൽഹോ (ജൂലിയാണോ ടൊറൻേല്ലെസ് ), ഫ്രാങ്കീ (ഇര ശക്സ് ) എ ഹിഡൻ ലൈഫ് (ടെറെൻസ് മലിക്ക്), ഇറ്റ് മസ്റ്റ് ബി ഹെവൻ (ഏലിയ സുലേമാൻ), ലെസ്സ് മിസറബിൾസ്(ലാഡ്ജ് ലി), ലിറ്റിൽ ജോ (ജെസ്സിക ഹൗസ്നർ), മത്തിയാസ് ആൻഡ് മാക്സിം (സേവ്യർ ഡോലോൻ), ഓ മേഴ്‌സി (അരുണാട് ഡെസ്പ്ച്ചി), പെയിൻ ആൻഡ് ഗ്ലോറി (പെഡ്രോ അൽമോഡോവർ), പോർട്രൈറ് ഓഫ് എ ലേഡി ഓൺ ഫയർസെലൈൻ സൈസ്മാമ്മ), പരാസ്സിറ്റ് (ബോങ് ജൂൻ ഹോ), സിബിൾ (ജസ്റ്റിൻ ട്രിറ്റ്), ദ ട്രോയ്റ്റർ (മാർക്കോ ബെലോക്കോഷിയോ) ദി വിസ്ലേർസ് (കോർണേലു പോർബോയ്യി), വൈൽഡ് ഗോസ് ലേക്ക് (ദിയാവോ യിനാൻ), ദി യങ്ങ് അഹ്മദ് (ജീൻ പിയർ ഡാർഡനെ)Next Story

Related Stories