TopTop

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ
തെലുഗ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങള്‍ കൊണ്ട് വിവാദത്തില്‍ ചുഴറ്റുന്ന നടി ശ്രീ റെഡ്ഡിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്ന സൂപ്പര്‍ താരം ആരെന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച.

ശ്രീയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെയാണ്;

നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്. അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്. നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്. കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും.
ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഇതില്‍ പരമാര്‍ശിക്കുന്ന പല പരാമര്‍ശങ്ങളും ചില നടന്മാരെക്കുറിച്ചുള്ള സൂചനകളാണ് തരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വാഭാവിക അഭിനയം എന്ന് എടുത്തു പറയുന്നതിലൂടെ ശ്രീ റെഡ്ഡി ഉന്നം വയ്ക്കുന്നത് നാനിയെ ആണെന്നാണ് പലരും പറയുന്നത്. രാജമൗലിയുടെ ഈഗ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഏറെ ആരാധകരുള്ള നാനി സ്വാഭാവിക അഭിനയത്തിലൂടെയാണ് തെലുഗ് സിനിമയില്‍ വേറിട്ട് നില്‍ക്കുന്നത്. അതുമാത്രമാല്ല, ഈയടുത്താണ് നാനിക്ക് ഒരു കുട്ടി ജനിച്ചതും. ഈ എഫ് ബി പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി നോക്കുമ്പോള്‍ ഏറ്റവും ഒടുവിലത്തെ വരിയില്‍' ഈഗ' എന്ന ചേര്‍ത്തിരുന്നുവെന്നും പിന്നീട് ഇത് തിരുത്തിയാണ് ഇപ്പോള്‍ കാണുന്ന പോസ്റ്റ് ഇട്ടിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഈച്ചയെ പോലെ നീ ഈന്‍ഡസ്ട്രിയില്‍ വീണുപോകും എന്ന വരിയാണ് ശ്രീ എഡിറ്റ് ചെയ്തത്. അതിനാല്‍ ശ്രീ റെഡ്ഡി ലക്ഷ്യം വയ്ക്കുന്നത് നാനിയെ തന്നെയാണെന്നാണ് ചിലര്‍ ഉറപ്പിക്കുന്നത്.

എന്നാല്‍ അല്ലു അര്‍ജ്ജുനും ഈയുടത്താണ് രണ്ടാമത്തെ കുട്ടി ഉണ്ടായതെന്നു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മഹഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ്, സിനിമയിലെ പാരമ്പര്യത്തെ കുറിച്ചൊക്കെ സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ശ്രീയുടെ വിരലുകള്‍ അല്ലു അര്‍ജ്ജുനെതിരേയാണ് എന്ന സംശയവുമായി മറ്റു ചിലരും രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഇത്തരത്തില്‍ കാര്യങ്ങള്‍ പൊതിഞ്ഞു പറഞ്ഞുകൊണ്ട് ശ്രീ രംഗത്തു വന്നിരുന്നു. ആ പോസ്റ്റിന്റെ അവസാന വരിയിലും ഇത് ആരെ കുറിച്ചാണെന്നതിന്റെ ഒരു സൂചന നല്‍കിയിരുന്നു. പ്രമുഖ സംവിധായകനായ ശേഖര്‍ കമ്മുലയ്‌ക്കെതിരെയാണ് ശ്രീയുടെ ആരോപണങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു. തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ചമച്ച നടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ശേഖര്‍ കമ്മുലയും രംഗത്തു വന്നു. എന്നാല്‍ ശേഖറിന് മറുപടിയുമായി ശ്രീ റെഡ്ഡിയും വൈകാതെ എത്തി.

http://www.azhimukham.com/cinema-casting-couch-controversy-in-telugu-film-industry-actress-sri-reddy-allegations-against-director-sekhar-kammula/

തെലുഗില്‍ വ്യാപകമായ രീതിയില്‍ കാസ്റ്റിം കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും തെലുഗിലെ 90 ശതമാനം നടിമാരും ഇതിനു വിധേയരാകേണ്ടി വരികയോ അല്ലെങ്കില്‍ ഇത്തരം അഭ്യര്‍ത്ഥന കേള്‍ക്കേണ്ടി വരികയോ ചെയ്തിട്ടുള്ളവരാണെന്നും എന്നാല്‍ ആരും ഇതേക്കുറിച്ച് പുറത്തു പറയാന്‍ ധൈര്യപ്പെടുന്നില്ലെന്നതാണ് വാസ്തവം എന്നും കുറ്റപ്പെടുത്തിയ ശ്രീ റെഡ്ഡി വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് നടിമാര്‍ നിശബ്ദത പാലിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് പേരുകള്‍ പുറത്തു പറയാന്‍ മടിയില്ലെന്നും സ്ത്രീകള്‍ കൂടെ കിടക്കാന്‍ മാത്രമാണെന്നു കരുതുന്നവരുടെ പേരുകള്‍ പുറത്തു പറയുമെന്നും ശ്രീ തുറന്നടിച്ചിരുന്നു. എന്നാല്‍ താന്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തുന്നതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്നും പോലും തനിക്കെതിരേ ഉണ്ടാകുന്ന അസഭ്യമായ ആക്രമണങ്ങള്‍ തന്നെ ഞെട്ടിക്കുകയാണെന്നും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Next Story

Related Stories