സിനിമാ വാര്‍ത്തകള്‍

സ്വര്‍ണക്കടത്തും നക്ഷത്രവേശ്യാലയങ്ങളും നടത്തും, നഗ്നരംഗങ്ങളില്‍ അഭിനയിക്കില്ല; മലയാള നടിമാരുടെ സദാചാരബോധം പരിഹാസ്യമാണെന്ന് സി വി ബാലകൃഷ്ണന്‍

Print Friendly, PDF & Email

ലോകത്തിലെ മികച്ച നടിമാര്‍ക്കു പോലും നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ പ്രശ്‌നമില്ല

A A A

Print Friendly, PDF & Email

നഗ്നത ആവശ്യമുള്ള ഒരു സിനിമയുമായി മലയാളത്തിലെ അഭിനേതാക്കള്‍ എത്രത്തോളം സഹകരിക്കുന്നമെന്നത് ഒരു പരിമിതിയാണെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സിവി ബാലകൃഷ്ണന്‍. കൗമുദി ടിവിയുടെ ദ് സ്‌ട്രെയ്റ്റ് ലൈന്‍ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലോകത്തിലെ ഏറ്റവും മികച്ച നടിയും ഓസ്‌കര്‍ പുരസ്‌കാര ജേത്രിയുമായ കെയ്റ്റ് വിന്‍സ്ലെറ്റ് റീഡര്‍ പോലുള്ള സിനിമകളില്‍ ചെയ്ത നഗ്നരംഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. പെന്‍ലോപ് ക്രൂസ്, സല്‍മ ഹെയ്ക്; ഇവരൊക്കെ ലോകത്തിലെ ഏറ്റവും മികച്ച നടിമാരാണ്. ഇവര്‍ക്കൊക്കെ നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നത് യാതൊരു പ്രശ്‌നവുമില്ല. ഗൊദാര്‍ദിന്റെ എല്ലാ സിനിമകളിലും നഗ്നരംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദേശത്തുള്ള ഏതു സിനിമകളിലും നമ്മള്‍ വിശദമായ നഗ്നരംഗങ്ങള്‍ ആണ് പ്രതീക്ഷിക്കുന്നത്. അതൊന്നും ആര്‍ക്കും അരോചകമായി തോന്നുന്നില്ല. ഇവിടെയുള്ള നടിമാര്‍ക്ക് ഈ ബോധമില്ല.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

ഇവിടുത്തെ നടിമാര്‍ പുലര്‍ത്തുന്നൊരു സദാചാരബോധമുണ്ട്. അവരുടെ ജീവിതം എത്ര അളിഞ്ഞതായാലും സിനിമയ്ക്കു വെളിയില്‍ അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നൊരു ഇമേജ് ഉണ്ട്. അവര്‍ സ്വര്‍ണക്കടത്ത് നടത്തും നക്ഷത്രവേശ്യാലയങ്ങള്‍ നടത്തും, ഇതൊക്കെ ചെയ്താലും സിനിമയിലൂടെ വേറൊരു തരത്തിലുള്ള ഇമേജ് അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. ഇങ്ങനെയുള്ള രണ്ടുതരത്തിലുള്ള പ്രതിരോധം നേരിടണം. അതിന്റെയൊരു പരിമിതിയില്‍ നിന്നുമാത്രമെ സിനിമ ചെയ്യാന്‍ കഴിയൂ. ബോള്‍ഡായിട്ടുള്ള അഭിനേതാക്കളെ കണ്ടെത്തുക എന്നതാണ് ഒരു കാര്യം. സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നവും ഉണ്ട്. സെന്‍സര്‍ ചെയ്യാതെ ഒരു ചിത്രം വെളിയില്‍ കാണിക്കുനുള്ള സാഹചര്യമുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് മറികടക്കാന്‍ എളുപ്പമുണ്ട്; സി വി ബാലകൃഷ്ണന്‍ പറയുന്നു.

‘മലയാള സിനിമ ഭരിക്കാന്‍ ആണുങ്ങളായ മമ്മൂക്കയും ലാലേട്ടനുമുണ്ട്; ആന്റി അവരെ തൊഴുതു നിന്നാല്‍ മതി’; ലിച്ചിയെ വിട്ട് അവര്‍ റിമയെ തേടി വന്നു

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍