Top

മഞ്ജു അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ലന്ന് ധനുഷ്; ആദ്യ തമിഴ് ചിത്രം വളരെ പ്രത്യേകതയുള്ളതെന്ന് താരം (വീഡിയോ)

മഞ്ജു അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ലന്ന് ധനുഷ്; ആദ്യ തമിഴ് ചിത്രം വളരെ പ്രത്യേകതയുള്ളതെന്ന് താരം (വീഡിയോ)
മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന  തമിഴ് ചിത്രമാണ് അസുരൻ.ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ അഭിനയത്തെ പ്രശംസിക്കുകയാണ് നടൻ ധനുഷ്. അവര്‍ എതിര്‍വശത്ത് നിന്ന് ചെയ്യുമ്പോള്‍ അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ലന്ന് ധനുഷ് പറയുന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാൻ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്. ഷൂട്ട് ആക്ഷൻ തുടങ്ങുമ്പോള്‍ അവര്‍ എങ്ങനെയാണ് മാറുന്നത്. ക്യാമറ സ്വിച്ച് ഓഫ് ചെയ്‍താല്‍ അവര്‍ ചിരിച്ച് ആസ്വദിക്കുന്നത് കാണാം. അവര്‍ എതിര്‍വശത്ത് നിന്ന് ചെയ്യുമ്പോള്‍ അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ല- ധനുഷ് പറയുന്നു.

'ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു
ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.'- തമിഴിലെ തന്റെ ആദ്യത്തെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് മഞ്ജു പറയുന്നു.


ധനുഷ് ഇരട്ടവേഷത്തിൾ എത്തുന്ന ചിത്രമാണ് അസുരൻ. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Next Story

Related Stories