Top

കുറച്ചു തിരക്കുണ്ട്, പോയി കല്യാണം കഴിച്ചേച്ചും വരാം; ബേസില്‍ തിരക്കിനിടയിലും പങ്കുവച്ചത് മറ്റൊരു സന്തോഷവാര്‍ത്ത

കുറച്ചു തിരക്കുണ്ട്, പോയി കല്യാണം കഴിച്ചേച്ചും വരാം;  ബേസില്‍ തിരക്കിനിടയിലും പങ്കുവച്ചത് മറ്റൊരു സന്തോഷവാര്‍ത്ത
കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ബേസില്‍ ജോസഫിന്റെ വിവാഹം ഇന്ന്. വിവാഹദിനത്തില്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഫെയ്‌സ്ബുക്കിലൂടെ ബേസില്‍ പങ്കുവയ്ക്കുന്നു. തന്റെ അടുത്ത സിനിമയെക്കുറിച്ചാണ് ആ വാര്‍ത്ത. മമ്മൂട്ടിയാണ് പുതിയ ചിത്രത്തിലെ നായകന്‍, ഒപ്പം ടോവിനോയും. എഴുതുന്നത് ഉണ്ണി ആറും ആണെന്നും ബേസില്‍ പറയുന്നു.

ബേസിലെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നമസ്‌കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടന്‍ ( ഉണ്ണി.ആര്‍ ). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.Vഅനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു . ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം...


കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ


Next Story

Related Stories