സിനിമാ വാര്‍ത്തകള്‍

വഴിയെ പോകുന്നവനെയും ഡ്രൈവറേയുമൊക്കെ നിര്‍മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങള്‍; ആഞ്ഞടിച്ച് സംവിധായകന്‍ ജയരാജ്

മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സൂപ്പര്‍താരങ്ങളുടെ ആധിപത്യം തന്നെയാണ്

നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് നടന്‍ ദിലീപിന്റെ അറസ്റ്റുമുണ്ടാക്കിയ പ്രകമ്പനങ്ങള്‍ അവസാനിക്കുന്നില്ല. സംവിധായകന്‍ ജയരാജാണ് മലയാളത്തിലെ സൂപ്പര്‍താര ആധിപത്യത്തിനെതിരെ ഒടുവില്‍ രംഗത്തു വന്നിരിക്കുന്നത്. വഴിയെ പോകുന്നവരെയും ഡ്രൈവറേയുമൊക്കെ നിര്‍മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങളാണ് എന്ന് ജയരാജ് ആരോപിച്ചു. തൃശൂരില്‍ നടന്ന ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജ്.

മലയാളത്തിലെ പല മികച്ച നിര്‍മാണ കമ്പനികളെയും ഇല്ലാതാക്കിയത് സൂപ്പര്‍ താരങ്ങളാാണ്. കലാബോധമുള്ള നിര്‍മാതാക്കളും കമ്പനികളും ഇല്ലാതായി. യുവതാരങ്ങളും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. താരങ്ങള്‍ മറ്റാര്‍ക്കും ഡേറ്റ് നല്‍കാതായതോടെ മികച്ച തിരക്കഥയുമായി സംവിധായകരെ കാണാന്‍ പോയിരുന്ന നിര്‍മാതാക്കള്‍ ഇല്ലാതായെന്നും ജയരാജ് ആരോപിച്ചു.

മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സൂപ്പര്‍താരങ്ങളുടെ ആധിപത്യം തന്നെയാണ്. സംവിധായകന്‍ ഭരതന് പോലും ഈ സൂപ്പര്‍താര ആധിപത്യത്തില്‍ കാലിടറിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു. തങ്ങളുടെ ഡ്രൈവര്‍മാരേയും വഴിയേ പോകുന്നവരേയുമൊക്കെ നിര്‍മാതാക്കളാക്കുകയാണ് സൂപ്പര്‍താരങ്ങള്‍ ചെയ്ത്. അവര്‍ മാത്രം സിനിമ നിര്‍മിച്ചാല്‍ മതിയെന്ന് സൂപ്പര്‍ താരങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍