TopTop
Begin typing your search above and press return to search.

സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

സംവിധായകന്‍ സജി പരവൂര്‍( എം ആര്‍ സഞ്ജീവ്) അന്തരിച്ചു. 48 വയസായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ജനകന്‍ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ ആണ് സജി ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധേയനാകുന്നത്.

ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായി ആയിട്ടാണ് സജി സിനിമാലോകത്തേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ തുടര്‍ന്ന് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ബസ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് കിംസില്‍ പ്രവേശിപ്പിച്ചത്.


Next Story

Related Stories