UPDATES

സിനിമാ വാര്‍ത്തകള്‍

ഈ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് മികച്ച സിനിമയുടെ സംവിധായകന്‍; വീടും പറമ്പും പണയം വെച്ച് നിര്‍മ്മിച്ച സിനിമയുടെ പിന്നണിക്കഥകള്‍

ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്

വീടും പറമ്പും ബാങ്കിൽ പണയം വെച്ചും, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഷെരീഫ് ഈസ നിർമാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ-ദ ലവർ ഓഫ് കളറി’നാണ് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. താനും സുഹൃത്തുക്കളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉള്ള ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷെരിഫ് ഈസ ഇന്ന്.

റബ്ബർ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാൻ ഷെരീഫ് തയ്യാറല്ല.കാന്തൻ-ദ ലവർ ഓഫ് കളർ’ എന്ന സിനിമയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കിൽനിന്ന് വായ്പയെടുത്തതു ഭാര്യയുടെ ആഭരങ്ങൾ പണയം വെച്ചു കൂടാതെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം കണ്ടെത്തി.

ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.

കൂവേരി സ്വദേശികളായ സംവിധായകന്റെയും രചയിതാവിന്റെയും ഈ സ്വപ്ന നേട്ടം ഒരു ഗ്രാമം ഒന്നാകെ ആഘോഷിക്കുകയാണ്. കൂവേരി പാലയാട്ടെ റബ്ബർ ടാപ്പിങ് തൊഴിലാളി പി.പി. ഈസാന്റെയും ആസ്യയുടെയും മകനാണ് ഷെരീഫ്. ഭാര്യ ഷബ്ന. മകൻ ആദിൽ ഈസ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍