ജോജു ജോർജിന്റെ നേതൃത്വത്തിൽ ദുരിതബാധിതര്‍ക്ക് സഹായമൊരുക്കി ജിഎന്‍പിസി; ഒപ്പം ടൊവിനോയും (വീഡിയോ)

ഫെയ്സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ച് നടൻ ജോജു ജോർജും സംഘവും. ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ ജിഎന്‍പിസിയുടെ (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) നേതൃത്വത്തിൽ ജോജുവിനൊപ്പം ഗ്രൂപ്പ് അഡ്മിന് അജിത്തും ചേർന്നാണ് അവശ്യ സാധനങ്ങൾ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.
കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്ഷന്‍ സെന്ററുകള്‍ ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന് ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്കി.
നടൻ ടൊവിനോ തോമസിന്റെ വീട്ടിൽ ആരംഭിച്ച കലക്ഷൻ സെന്ററിൽ നിന്ന് ഒരു ലോറി സാധനങ്ങൾ മലപ്പുറം നിലമ്പൂരിൽ ക്യാംപുകളിൽ കഴിയുന്നവർക്കായി കൊണ്ടുപോയി. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനായി ടൊവിനോയും സിനിമാതാരം ജോജു ജോർജും ഉണ്ടായിരുന്നു. ഇരുവരും നിലമ്പൂരിലേക്കു പോയ സംഘത്തിനൊപ്പമുണ്ട്.

Next Story